കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കപിൽ സിബലിനെിരെ ഗുരുതര ആരോപണവുമായി സ്മൃതി ഇറാനി; കള്ളപ്പണം വെളുപ്പിച്ചു...

  • By Desk
Google Oneindia Malayalam News

ദില്ലി: മുതിർന്ന കോൺഗ്രസ് നേതാവ് കപിൽ സിബലിനെതിരെ വൻ ആരോപണവുമായി കേന്ദ്രമന്ത്രി സ്മൃതി ഇറാനി. കള്ളപ്പണം വെളിപ്പിച്ചെന്ന ഗുരുതര ആരോപണവുമായാണ് സ്മൃതി ഇറാനി രംഗത്തെത്തിയിരിക്കുന്നത്. ദില്ലി നഗരസഭാ പരിധിയില്‍ 89 കോടി രൂപ വിലമതിക്കുന്ന ഭൂമി സിബല്‍ ഒരുലക്ഷം രൂപയ്ക്കു വാങ്ങിയെന്നാണ് മന്ത്രി ആരോപിച്ചത്. പീയൂഷ് ഗോയല്‍ എന്ന ബിസിനസുകാരനുമായി ചേര്‍ന്നാണു സിബല്‍ തട്ടിപ്പ് നടത്തിയത്.

നാഷനല്‍ ഹെറാള്‍ഡ് കേസിനു സമാനമായ തട്ടിപ്പാണു സിബല്‍ നടത്തിയതെന്നും സ്മൃതി ഇറാനി പറയുന്നു. സിബലിനും ഭാര്യയ്ക്കും കൂടി 100 ശതമാനം ഓഹരിയുള്ള ഗ്രാന്‍ഡെ കാസിലോ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയാണു ഭൂമി വാങ്ങിയത്. ഒരു ലക്ഷം രൂപയാണു കമ്പനിയുടെ ആസ്തി. ഭൂമിവില താഴ്ത്തിയ സമയത്താണു സിബലും ഭാര്യയും കമ്പനി വാങ്ങിയത്. ഇതുമായി ബന്ധപ്പെട്ട വാര്‍ത്ത പ്രസിദ്ധീകരിച്ച ഒപിഇന്ത്യ എന്ന വെബ്‌സൈറ്റ് സിബലിനോടു ഇക്കാര്യത്തിൽ മറുപടി ലഭിച്ചില്ല.

Smriti Irani

സാമ്പത്തിക തട്ടിപ്പുകാരുമായി ബന്ധം സ്ഥാപിക്കുന്നത് കോണ്‍ഗ്രസിന്റെ സ്വഭാവമാണെന്നും വിഷയത്തില്‍ അന്വേഷണം വേണമെന്നും സ്മൃതി ഇറാനി ആവശ്യപ്പെട്ടു. 2013-14 വര്‍ഷത്തില്‍ കമ്പനിക്ക് ഒരു ബിസിനസും ഇല്ലായിരുന്നു. ഈ സമയത്ത് 45.21 കോടിയുടെ ഭൂമി ദില്ലിയില്‍ വാങ്ങിയതായി രേഖയുണ്ട്. 2014-15 വര്‍ഷത്തില്‍ കമ്പനി ഈ ഭൂമിയുടെ 'വിപണി വില' സര്‍ക്കാര്‍ കണക്കുപ്രകാരം പുനര്‍നിശ്ചയിച്ചു. രേഖകളില്‍ മൂല്യം 89 കോടിയാക്കി ഉയര്‍ത്തി. തൊട്ടടുത്ത സാമ്പത്തിക വര്‍ഷത്തില്‍ ഭൂമിവില താഴ്ത്തി നിശ്ചയിക്കുകയും ആദ്യത്തെ വില രേഖപ്പെടുത്തുകയും ചെയ്തു. തുടർന്നാണ് സിബലും ഭാര്യയും കമ്പനി വാങ്ങിയത്.

English summary
Union Minister Smriti Irani on Thursday attacked senior Congress leader Kapil Sibal over his role in a land deal with an alleged money launderer and asked party chief Rahul Gandhi for an explanation over the same. Sibal, however, immediately dismissed the minister’s claims and called it the government’s attempt to divert attention from the ongoing CBSE paper leak row.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X