കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വയനാട്ടില്‍ ബിജെപി സ്ഥാനാര്‍ത്ഥി സ്മൃതി ഇറാനി? രാഹുലിനെ പറപ്പിക്കാന്‍ ഉറച്ച് ബിജെപി

  • By
Google Oneindia Malayalam News

വയനാട്ടില്‍ രാഹുല്‍ മത്സരിക്കുമോ? ചുരം കയറി രാഹുല്‍ എത്തുമോയെന്ന കാര്യത്തില്‍ ഇപ്പോഴും അനിശ്ചിതത്വം തുടരുകയാണ്. എന്നാല്‍ കേരളത്തിലെ പാര്‍ട്ടി പ്രവര്‍ത്തകരും നേതാക്കളും രാഹുല്‍ ഗാന്ധിയുടെ വരവിനായി കണ്ണില്‍ എണ്ണയൊഴിച്ച് കാത്തിരിപ്പാണ്. ഇപ്പോഴും മത്സരിക്കുന്ന കാര്യത്തില്‍ രാഹുല്‍ നിലപാട് വ്യക്തമാക്കിയിട്ടില്ലെന്നാണ് രാഹുലിനോട് അടുത്ത വൃത്തങ്ങള്‍ പറയുന്നത്.

അതേസമയം അമേഠിയില്‍ തോറ്റ് തുന്നം പാടുമെന്ന ഭയമാണ് രാഹുല്‍ വയനാട്ടില്‍ ഒരുങ്ങുന്നതെന്നാണ് ബിജെപി ഉയര്‍ത്തുന്ന വിമര്‍ശനം. അമേഠിയില്‍ രാഹുലിന്‍റെ ശത്രുവായ ബിജെപി നേതാവ് സ്മൃതിയും രാഹുലിനെതിരെ കടുത്ത വിമര്‍ശനമാണ് ഉയര്‍ത്തിയത്. തോല്‍വി ഭയന്നാണ് രാഹുല്‍ വയനാട്ടില്‍ മത്സരിക്കുന്നതെങ്കില്‍ വയനാട്ടിലും രാഹുലിനെ പറപ്പിക്കാന്‍ സാക്ഷാല്‍ സ്മൃതി ഇറാനി തന്നെ ബിജെപി സ്ഥാനാര്‍ത്ഥിയായി എത്തുമെന്നാണ് റിപ്പോര്‍ട്ട്. മാതൃഭൂമിയാണ് വാര്‍ത്ത പുറത്തുവിട്ടത്.

 ആകാംഷയില്‍ വയനാട്

ആകാംഷയില്‍ വയനാട്

വയനാടാണ് ഇപ്പോള്‍ ശ്രദ്ധാകേന്ദ്രം. കോണ്‍ഗ്രസ് എ,ഐ ഗ്രൂപ്പ് തര്‍ക്കമാണ് ഒടുവില്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തന്നെ മണ്ഡലത്തില്‍ മത്സരിക്കണമെന്ന ആവശ്യം ഉയരാന്‍ ആദ്യ കാരണം. രാഹുല്‍ മത്സരിക്കാന്‍ തയ്യാറാകണമെന്ന് കേരള ഘടകം നേതാക്കള്‍ ശക്തമായ ആവശ്യം ഉന്നയിച്ചിരിക്കുകയാണ്.

 യുഡിഎഫിന്‍റെ പ്രതീക്ഷ

യുഡിഎഫിന്‍റെ പ്രതീക്ഷ

വയനാടില്‍ രാഹുല്‍ എത്തുകയാണെങ്കില്‍ കേരളത്തിലും കര്‍ണാടകത്തിലുമടക്കം അത് കോണ്‍ഗ്രസിന് ഗുണം ചെയ്യുമെന്ന് കേരള നേതാക്കള്‍ കണക്ക് കൂട്ടുന്നുണ്ട്. മാത്രമല്ല രാഹുലിന്‍റെ വരവോടെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ വന്ന വീഴ്ചയും ഗ്രൂപ്പ് പോരുമെല്ലാം ജനങ്ങള്‍ മറക്കുമെന്നും കേരളാ നേതാക്കള്‍ ആശ്വസിക്കുന്നുണ്ട്.

 ഇടത് ഉരുക്ക് കോട്ടകള്‍ തകരും

ഇടത് ഉരുക്ക് കോട്ടകള്‍ തകരും

ഇടത് ഉരുക്ക് കോട്ടകള്‍ പോലും രാഹുലിന്‍റെ വരവോടെ ഇളകുമെന്നാണ് കോണ്‍ഗ്രസ് കണക്ക് കൂട്ടുന്നത്. എന്നാല്‍ കേരളത്തില്‍ മത്സരിക്കുന്ന കാര്യത്തില്‍ രാഹുല്‍ ഗാന്ധി ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല. കേരളത്തിന് പുറമെ കര്‍ണാടകത്തിലും രാഹുല്‍ ഗാന്ധി മത്സരിക്കണമെന്ന ആവശ്യം അവിടുത്തെ നേതാക്കളും ഉയര്‍ത്തുന്നുണ്ട്.

 പ്രതികരിക്കാതെ ദേശീയ നേതൃത്വം

പ്രതികരിക്കാതെ ദേശീയ നേതൃത്വം

രാഹുലിനെ മത്സരിപ്പിക്കാന്‍ ദക്ഷിണേന്ത്യയയില്‍ നിന്ന് ക്ഷണം വന്നിട്ടുണ്ടെന്നും ദക്ഷിണേന്ത്യയുടെ സ്നേഹത്തിന് നന്ദി എന്ന് മാത്രമാണ് എഐസിസി വക്താവ് രണ്‍ദീപ് സിങ്ങ് സുര്‍ജേവാല കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തത്.

 രാഹുലിനെതിരെ മോദി

രാഹുലിനെതിരെ മോദി

അതേസമയം രാഹുല്‍ കേരളത്തില്‍ മത്സരിച്ചേക്കുമെന്ന് ഏറെ കുറേ ഉറപ്പായതോടെ രാഹുലിനെ സാക്ഷാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ വയനാട്ടില്‍ മത്സരിക്കാന്‍ തയ്യാറാകണം എന്ന വെല്ലുവിളിയായിരുന്നു കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ ഉയര്‍ത്തിയത്.

 രാഹുലിനെതിരെ മോദി

രാഹുലിനെതിരെ മോദി

അതേസമയം രാഹുല്‍ കേരളത്തില്‍ മത്സരിച്ചേക്കുമെന്ന് ഏറെ കുറേ ഉറപ്പായതോടെ രാഹുലിനെ സാക്ഷാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ വയനാട്ടില്‍ മത്സരിക്കാന്‍ തയ്യാറാകണം എന്ന വെല്ലുവിളിയായിരുന്നു കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ ഉയര്‍ത്തിയത്.

 വെല്ലുവിളി

വെല്ലുവിളി

ചങ്കൂറ്റമുണ്ടെങ്കില്‍ രാഹുലിന്‍റെ ധൈര്യം മോദിയും കാണിക്കട്ടെയാന്നാണ് ഉയരുന്ന വാദങ്ങള്‍. എന്നാല്‍ രാഹുല്‍ ഗാന്ധി വയനാടില്‍ മത്സരിച്ചാല്‍ രാഹുലിനെതിരെ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയും വയനാട്ടില്‍ മത്സരിക്കുമെന്നാണ് റിപ്പോര്‍ട്ട്. മണ്ഡലത്തില്‍ രാഹുലിനെതിരെയുള്ള മത്സരം കടുപ്പിക്കുകയാണ് ബിജെപിയുടെ നീക്കം.

 ഏറ്റെടുത്ത് ബിജെപി

ഏറ്റെടുത്ത് ബിജെപി

നിലവിലെ എന്‍ഡിഎയെ സ്ഥാനാര്‍ത്ഥിയെ മാറ്റി സ്മൃതി ഇറാനിയെ മത്സരിപ്പിച്ചേക്കാന്‍ ബിജെപി തയ്യാറാകും. നിവലില്‍ ബിഡിജെഎസിനാണ് വയനാട് സീറ്റ്. സ്മൃതിയെ മത്സരിപ്പിക്കാനുള്ള നീക്കങ്ങള്‍ ബിജെപി സംസ്ഥാന നേതാക്കള്‍ തുടങ്ങി കഴിഞ്ഞു.

 രാഹുല്‍ ഒളിച്ചോടുന്നു

രാഹുല്‍ ഒളിച്ചോടുന്നു

പരാജയ ഭീതിയാണ് രാഹുലിനെ അമേഠിയില്‍ നിന്ന് വയനാട്ടില്‍ എത്തിച്ചതെന്ന് സ്ഥാപിച്ചെടുക്കുക കൂടിയാണ് ബിജെപി ഇതിലൂടെ ലക്ഷ്യം വെയ്ക്കുന്നത്. സീറ്റ് മാറുന്നത് സംബന്ധിച്ച് ബിഡിജെഎസ് നേതൃത്വവുമായി ബിജെപി ധാരണയില്‍ എത്തുകയും ചെയ്തത്രേ.

 അമേഠിയിലും

അമേഠിയിലും

അമേഠിയില്‍ ഇത്തവണ രാഹുലിനെതിരെ ശക്തമായ നീക്കങ്ങളാണ് ബിജെപി സ്ഥാനാര്‍ത്ഥിയായ സ്മൃതി ഇറാനി നടത്തുന്നത്.രാഹുല്‍ അമേഠിയില്‍ മത്സരിച്ചാല്‍ പരാജയം നുണഞ്ഞേക്കാമെന്ന് പാര്‍ട്ടി ഗ്രൗണ്ട് റിപ്പോര്‍ട്ടുകളും ഉണ്ട്.

 ഗ്രൗണ്ട് റിപ്പോര്‍ട്ട്

ഗ്രൗണ്ട് റിപ്പോര്‍ട്ട്

ഇതോടെ മറ്റൊരു സുരക്ഷിത മണ്ഡലത്തില്‍ കൂടി രാഹുല്‍ മത്സരിക്കണമെന്നാണ് യുപി കോണ്‍ഗ്രസില്‍ നിന്ന് ഉയരുന്നവികാരം. അതേസമയം അമേഠിയിലെ ജനവികാരം മനസിലാക്കി രാഹുല്‍ ഒളിച്ചോടുകയാണെന്നാണ് സ്മൃതി ഇറാനി പറഞ്ഞത്.

 രാഹുല്‍ മത്സരിച്ചാല്‍ മോദിയും

രാഹുല്‍ മത്സരിച്ചാല്‍ മോദിയും

അതേസമയം രാഹുല്‍ ദക്ഷിണേന്ത്യയില്‍ എവിടെയെങ്കിലും മത്സരിച്ചാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും ദക്ഷിണേന്ത്യയില്‍ മത്സരിപ്പിക്കാന്‍ ഒരുങ്ങുകയാണ് ബിജെപി. ബെംഗളൂരു സൗത്തില്‍ നിന്ന് മോദിയെ മത്സരിപ്പിക്കാനാണ് ബിജെപിയുടെ നീക്കം.

English summary
smriti irani to contest from wayanad
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X