എന്തിന് സ്മൃതി ഇറാനിയെ ഒഴിവാക്കി, പിന്നില്‍ ആര്‍എസ്എസ്?
ദില്ലി: ബി ജെ പി ദേശീയ എക്‌സിക്യുട്ടീവില്‍ നിന്നും സ്മൃതി ഇറാനിയെ ഒഴിവാക്കിയത് എന്തിന്. ബി ജെ പി ദേശീയ പ്രസിഡണ്ടും ശ്രദ്ധേയയായ വനിതാ നേതാവുമായ ഇറാനിയെ ഒഴിവാക്കിയതാണ് ബി ജെ പിയിലെ പുതിയ ചര്‍ച്ചാ വിഷയം. രാഹുല്‍ ഗാന്ധിക്കെതിരെ അമേഠിയില്‍ പൊരുതി തോറ്റെങ്കിലും കേന്ദ്ര മന്ത്രിസ്ഥാനം നല്‍കി പാര്‍ട്ടി സംരക്ഷിച്ചുവന്ന നേതാവ് കൂടിയാണ് സ്മൃതി ഇറാനി.
എന്നാല്‍ അമിത് ഷായുടെ പുതിയ തന്ത്രങ്ങളില്‍ സ്മൃതി ഇറാനിക്ക് ദേശീയ എക്‌സിക്യുട്ടീവിലെ സ്ഥാനം നഷ്ടപ്പെട്ടു. ആര്‍ എസ് എസിന്റെ അതൃപ്തിയാണ് സ്മൃതിയുടെ സ്ഥാനം തെറിപ്പിച്ചത് എന്നാണ് ദില്ലിയില്‍ നിന്നുള്ള സൂചനകള്‍. സ്മൃതി ഇറാനി മാത്രമല്ല, ഹേമമാലിനി, നജ്മ ഹെപ്തുള്ള, പിങ്കി ആനന്ദ് തുടങ്ങിയ പ്രമുഖരും ബി ജെ പി ദേശീയ എക്‌സിക്യുട്ടീവില്‍ നിന്നും പുറത്തായി

സ്മൃതിയോട് ആര്‍ എസ് എസിന്റെ പ്രശ്‌നം
കേന്ദ്ര വിദ്യാഭ്യാസ മന്ത്രി എന്ന നിലയില്‍ സ്മൃതിയുടെ പ്രകടനം പോര എന്നാണത്രെ ആര്‍ എസ് എസിലെ ഒരു വിഭാഗം നേതാക്കളുടെ പരാതി. തങ്ങളുടെ ലക്ഷ്യങ്ങള്‍ സ്മൃതി ഇറാനിക്ക് നടപ്പിലാക്കാന്‍ പറ്റുന്നില്ല. ചെയ്യുന്ന കാര്യങ്ങള്‍ തന്നെ ഒച്ചിഴയുന്ന വേഗത്തിലുമാണ്

എന്താണ് അമിത് ഷായുടെ പ്ലാന്‍
വെറും 6 ശതമാനം മാത്രമാണ് ബി ജെ പി ദേശീയ എക്‌സിക്യുട്ടീവില്‍ സ്ത്രീകളുടെ പ്രാതിനിഥ്യം. രാജ്‌നാഥ് സിംഗ് ദേശീയ പ്രസിഡണ്ടായിരിക്കേ 33 ശതമാനമാകണം ഇതെന്ന അഭിപ്രായക്കാരനായിരുന്നു.

സ്മൃതി പുറത്തേക്ക്
കേന്ദ്രമന്ത്രിമാരെ ദേശീയ എക്‌സിക്യുട്ടീവില്‍ നിന്നും മാറ്റിനിര്‍ത്തുക എന്ന തന്ത്രം വനിതാ നേതാക്കളുടെ കാര്യത്തില്‍ മാത്രമാണ് പാര്‍ട്ടി നടപ്പിലാക്കിയത്. അതിന്റെ ഫലമായിട്ടാണ് സ്മൃതി ഇറാനി പുറത്തായത് എന്ന് വേണമെങ്കില്‍ പറയാം.

മനേക ഗാന്ധി, വരുണ്‍ ഇന്‍
ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് നേരത്തെ പുറത്തായ വരുണ്‍ ഗാന്ധിയും അമ്മ മനേക ഗാന്ധിയും ബി ജെ പി ദേശീയ എക്‌സിക്യുട്ടീവില്‍ ഇടം പിടിച്ചിട്ടുണ്ട്












Click it and Unblock the Notifications