കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിരുദം പൂര്‍ത്തിയാക്കിയിട്ടില്ല; ഒടുവില്‍ വിദ്യാഭ്യാസ യോഗ്യത വെളിപ്പെടുത്തി സ്മൃതി ഇറാനി

Google Oneindia Malayalam News

Recommended Video

cmsvideo
ഒടുവില്‍ വിദ്യാഭ്യാസ യോഗ്യത വെളിപ്പെടുത്തി സ്മൃതി ഇറാനി

ലക്നൗ: ലോക്സഭ തിരഞ്ഞെടുപ്പില്‍ ഏറ്റവും ശ്രദ്ധേയമായ മത്സരം നടക്കുന്ന മണ്ഡലമാണ് ഉത്തര്‍പ്രദേശിലെ റായ്ബറേലി. കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മത്സരിക്കുന്ന മണ്ഡലത്തില്‍ ബിജെപിക്ക് വേണ്ടി പോരിനിറങ്ങുന്നത് കേന്ദ്രമന്ത്രിയായ സ്മൃതി ഇറാനിയാണ് എന്നതാണ് മറ്റേത് മണ്ഡലങ്ങളിലേക്കാളുമുപരി അമേഠിയിലെ പോരാട്ടം കടുപ്പിക്കുന്നത്.

<strong> സൈന്യത്തെ രാഷ്ട്രീയവത്കരിക്കുന്നത് തടയണം; രാഷ്ട്രപതിക്ക് മുന്‍ സൈനിക ഉദ്യോഗസ്ഥരുടെ കത്ത്</strong> സൈന്യത്തെ രാഷ്ട്രീയവത്കരിക്കുന്നത് തടയണം; രാഷ്ട്രപതിക്ക് മുന്‍ സൈനിക ഉദ്യോഗസ്ഥരുടെ കത്ത്

നെഹ്രു കുടുംബത്തിന് ശക്തമായ വേരോട്ടമുള്ള അമേഠിയില്‍ നിന്ന് കോണ്‍ഗ്രസ് അല്ലാതെ മറ്റൊരു കക്ഷിയും സമീപകാലത്ത് വിജയിച്ച് കയറിയിട്ടില്ല. ഇത്തവണ വലിയ പോരാട്ടം നടക്കുന്ന മണ്ഡലത്തില്‍ ഇന്നാണ് സ്മൃതി ഇറാനി പത്രിക സമര്‍പ്പിച്ചത്. പത്രികയില്‍ സമര്‍പ്പിച്ച വിദ്യാഭ്യാസ യോഗ്യത അടക്കമുള്ള കാര്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകള്‍ക്ക് ഇടയാക്കിയിരിക്കുകയാണ്.

ഇതിന് മുംമ്പും

ഇതിന് മുംമ്പും

സ്മൃതി ഇറാനിയുടെ വിദ്യാഭ്യസ യോഗ്യത ഇതിന് മുംമ്പും വലിയ ചര്‍ച്ചകള്‍‍ക്ക് ഇടയാക്കിയിരുന്നു. വിദ്യാഭ്യാസയോഗ്യത സംബന്ധിച്ച് തെറ്റായ സ്മൃതി ഇറാനി തെറ്റായ വിവരം നല്‍കിയെന്ന ആരോപണം നേരത്തെ തന്നെയുണ്ടായിരുന്നു.

2004 ല്‍

2004 ല്‍

ടെലിവിഷന്‍ സീരിയല്‍ രംഗം വിട്ടശേഷം ബിജെപിയില്‍ ചേര്‍ന്ന സ്മൃതി ഇറാനി 2004-ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ദല്‍ഹിയിലെ ചാന്ദ്നി ചൗക്കില്‍നിന്ന് മത്സരിക്കുമ്പോള്‍ നല്‍കിയ സത്യവാങ്മൂലത്തില്‍, താന്‍ ദല്‍ഹി സര്‍വകലാശാലയുടെ വിദൂരവിദ്യാഭ്യാസംവഴി 1996-ല്‍ ബിഎ പൂര്‍ത്തിയാക്കിയെന്നായാരിന്നു പറഞ്ഞത്.

1994-ല്‍

1994-ല്‍

എന്നാല്‍ പതിനാറാം ലോക്സഭാ തെരഞ്ഞെടുപ്പില്‍ അമേഠിയില്‍ രാഹുല്‍ഗാന്ധിക്കെതിരെ മത്സരിക്കുമ്പോള്‍ നല്‍കിയ സത്യവാങ്മൂലത്തിലാകട്ടെ, ദല്‍ഹി സര്‍വകലാശാലയുടെ വിദൂരവിദ്യാഭ്യാസംവഴി 1994-ല്‍ കോമേഴ്സ് ബിരുദത്തിന്റെ ഒന്നാം പാര്‍ട്ട്, അഥവാ ഒന്നാംവര്‍ഷം പൂര്‍ത്തിയാക്കിയെന്നാണ് കാണിക്കുന്നതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

യാലെ യൂണിവേഴ്സിറ്റി

യാലെ യൂണിവേഴ്സിറ്റി

ഇതിനു പുറമെ യുഎസിലെ യാലെ യൂണിവേഴ്സിറ്റിയിൽ നിന്ന് ഡിഗ്രി നേടിയെന്നും സ്മൃതി മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഇതാണ് വിവാദമായത്. വിദ്യാഭ്യാസ യോഗ്യത വ്യക്തമാക്കാത്തതിൽ സ്മൃതിക്കെതിരെ കേസും ഉണ്ട്.

സത്യവാങ്മൂലത്തില്‍

സത്യവാങ്മൂലത്തില്‍

സ്മൃതി ഇറാനിയുടെ വിദ്യാഭ്യാസ യോഗ്യത എന്ത് എന്ന കാര്യത്തില്‍ പല സംശയങ്ങളായിരുന്നു നിലനിന്നിരുന്നത്. . എന്നാല്‍ കഴിഞ്ഞ ദിവസം അമേഠിയില്‍ നാമനിര്‍ദ്ദേശ പത്രികയക്കൊപ്പം സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ താന്‍ ബിരുദം പൂര്‍‍ത്തിയാക്കിയിട്ടില്ലെന്നാണ് സ്മൃതി ഇറാനി വെളിപ്പെടുത്തിയതോടെ എല്ലാ അഭ്യൂഹങ്ങള്‍ക്കും വിരാമമായിരിക്കുകയാണ്.

സ്‌കൂള്‍ വിദ്യാഭ്യാസം

സ്‌കൂള്‍ വിദ്യാഭ്യാസം

1991-ല്‍ സെക്കന്‍ഡറി വിദ്യാഭ്യാസവും 1993 സീനിയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാഭ്യാസവും പൂര്‍ത്തിയാക്കിയെന്നാണ് പത്രികയ്ക്കൊപ്പം നല്‍കിയ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നത്.

പൂർത്തിയാക്കാൻ കഴിഞ്ഞില്ല

പൂർത്തിയാക്കാൻ കഴിഞ്ഞില്ല

1994-ല്‍ ഡല്‍ഹി യൂണിവേഴ്‌സിറ്റിയിയുടെ വിദൂര വിദ്യാഭ്യാസ പദ്ധതിയിലൂടെ ബികോം ബിരുദ കോഴ്‌സിന് ചേര്‍ന്നെങ്കിലും മൂന്നുവർഷത്തെ കോഴ്സ് തനിക്ക് പൂർത്തിയാക്കാൻ കഴിഞ്ഞിട്ടില്ലെന്നും സ്മൃതി വ്യക്തമാക്കുന്നു.

സ്വത്ത്

സ്വത്ത്

4.71 കോടി രൂപ ആസ്തിയുണ്ടെന്നാണ് പത്രികക്കൊപ്പം നല്‍കിയ സത്യവാങ്മൂലത്തിൽ സ്മൃതി പറയുന്നത്..45 കോടിയുടെ കൃഷിഭൂമിയും 1.50 കോടിയുടെ പാര്‍പ്പിടവും ഉള്‍പ്പടെ 1.75 കോടിയുടെ ജംഗമസ്വത്തും 2.96 കോടിയുടെ സ്ഥാവര സ്വത്തുമാണ് ഉള്ളത്.

ദേശീയ സമ്പാദ്യ പദ്ധതിയിലും

ദേശീയ സമ്പാദ്യ പദ്ധതിയിലും

ദേശീയ സമ്പാദ്യ പദ്ധതിയിലും പോസ്റ്റല്‍ നിക്ഷേപത്തിലുമായി 18 ലക്ഷം രൂപയും മറ്റൊരു നിക്ഷേപമായി 1.05 ലക്ഷം രൂപയുമുണ്ട്. 13.14 ലക്ഷം രൂപ വിലമതിക്കുന്ന വാഹനവും 21 ലക്ഷം രൂപ വിലമതിക്കുന്ന ആഭരണങ്ങളും സ്വന്തം പേരിലുള്ള സ്മൃതി ഇറാനിയുടെ കൈയില്‍ പണമായിട്ടുള്ളത് 6.24 ലക്ഷം രൂപയും ബാങ്ക് അക്കൗണ്ടുകളില്‍ 89 ലക്ഷം രൂപയുമാണ്.

സ്മൃതി ഇറാനി

ഫേസ്ബുക്ക് പോസ്റ്റ്

ലോക്സഭ തിരഞ്ഞെടുപ്പ്; മണ്ഡലങ്ങളെക്കുറിച്ച് അറിയേണ്ടതെല്ലാം

English summary
smriti irani ends controversy over educational qualification
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X