Get Updates
Get notified of breaking news, exclusive insights, and must-see stories!

ഡിയര്‍ വിവാദം; വായ മൂടിക്കെട്ടി ഇരിക്കുന്നത് എന്തിന്: സ്മൃതി ഇറാനി!

ദില്ലി: ബീഹാര്‍ മന്ത്രിയുടെ ഡിയര്‍ വിളിയില്‍ പ്രകോപിതയായ സംഭവത്തില്‍ സ്മൃതി ഇറാനി സ്വന്തം ഭാഗം വ്യക്തമാക്കുന്നു. സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റായ ഫേസ്ബുക്കിലാണ് കേന്ദ്ര മാനവ വിഭവശേഷി വകുപ്പ് മന്ത്രിയായ സ്മൃതി ഇറാനി വിശദമായ പോസ്റ്റ് എഴുതിയിരിക്കുന്നത്. ട്വിറ്ററില്‍ തന്നെ ഡിയര്‍ എന്ന് വിളിച്ച അശോക് ചൗധരി ക്ഷമ ചോദിച്ച ശേഷവും ആളുകള്‍ തനിക്ക് നേരെ ആക്രമണം തുടരുകയാണ് എന്നും സ്മൃതി ഇറാനി പറയുന്നു.

ചെറുപ്പം മുതലേ പെണ്‍കുട്ടികളോട് പറയുന്നത് പ്രതികരിക്കരുത് എന്നാണ്. സ്‌കൂളുകളിലേക്കും കോളജുകളിലേക്കും പോകുന്ന പെണ്‍കുട്ടികളോടായാലും ബസാറില്‍ സാധനങ്ങള്‍ വാങ്ങാന്‍ പോകുന്നവരോടായാലും എപ്പോഴും പറയുന്നത്, പ്രതികരിക്കാതെ തിരിച്ചുവരണം എന്നാണ്. ആണ്‍കുട്ടികള്‍ കമന്റടിക്കുകയോ കളിയാക്കുകയോ ചെയ്താലും അങ്ങോട്ടൊന്നും നോക്കാന്‍ പോലും മിനക്കെടേണ്ട. നേരെ നടന്നുവരൂ എന്നാണ് പഠിപ്പിക്കുന്നത്.

smriti-irani

തലകുനിച്ച് നടന്നുനീങ്ങുന്ന പെണ്‍കുട്ടികളോട് തല ഉയര്‍ത്താനാണ് സ്മൃതി ഇറാനി ആവശ്യപ്പെടുന്നത്. തല ഉയര്‍ത്തി സംസാരിക്കണം. സോഷ്യല്‍ മീഡിയയില്‍ തന്നെ ആളുകള്‍ കളിയാക്കാനായി വിളിക്കുന്ന ആന്റി നാഷണല്‍ എന്ന പേര് സ്വയം വിളിച്ചുകൊണ്ടാണ് മന്ത്രി പോസ്റ്റ് അവസാനിപ്പിക്കുന്നത്. ഏഴായിരത്തിലധികം പേര്‍ സ്മൃതി ഇറാനിയുടെ ഈ പോസ്റ്റ് ലൈക്ക് ചെയ്തിട്ടുണ്ട്. നാലായിരത്തോളം പേര്‍ ഷെയര്‍ ചെയ്തു.

കഴിഞ്ഞ ദിവസം ട്വിറ്ററില്‍ ഡിയര്‍ സ്മൃതി ഇറാനി ജി എന്ന് വിളിച്ചതിനാണ് ബിഹാര്‍ വിദ്യാഭ്യാസ മന്ത്രി അശോക് ചൗധരിയെ സ്മൃതി ഇറാനി വിമര്‍ശിച്ചത്. ഒരു സ്ത്രീയെ ഡിയര്‍ എന്ന് വിളിക്കുന്നത് തെറ്റായി വ്യാഖാനിക്കപ്പെടാന്‍ ഇടയുണ്ടെന്നായിരുന്നു മന്ത്രിയുടെ വാദം. തന്റെ വാക്കുകള്‍ ഏതെങ്കിലും തരത്തില്‍ സ്മൃതിയെ വേദനിപ്പിച്ചെങ്കില്‍ ക്ഷമ ചോദിക്കുന്നതായി ചൗധരി പിന്നീട് പറഞ്ഞിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+