കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദിയുടെ രാജിക്ക് സ്മൃതി ഇറാനിയുടെ ഉപവാസം... ആഘോഷിച്ച് സോഷ്യല്‍ മീഡിയ!

  • By Kishor
Google Oneindia Malayalam News

ഗുജറാത്ത് മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും നരേന്ദ്ര മോദി രാജിവെക്കണമെന്ന് സ്മൃതി ഇറാനി പറഞ്ഞ സംഭവം ഓര്‍ക്കുന്നുണ്ടോ. എന്നാല്‍ അങ്ങനെ ഒരു സംഭവം ഉണ്ടായിട്ടുണ്ട്. 2004 ലാണ് ഇത്. മോദി രാജിവെക്കുന്നത് വരെ താന്‍ ഉപവാസ സമരം ഇരിക്കുമെന്നും സ്മൃതി ഇറാനി അന്ന് ഭീഷണി മുഴക്കിയിരുന്നു.

പത്ത് പന്ത്രണ്ട് വര്‍ഷങ്ങള്‍ക്കപ്പുറം നടന്ന ഈ സംഭവം ഇപ്പോള്‍ സോഷ്യല്‍ മീഡിയ ആഘോഷിക്കുകയാണ്. പാര്‍ലമെന്റില്‍ സ്മൃതി ഇറാനി നടത്തിയ പ്രസംഗം വിവാദമായ സാഹചര്യത്തിലാണ് ഇത്. ഇപ്പോള്‍ കേന്ദ്രമന്ത്രിയാണ് സ്മൃതി ഇറാനി. നരേന്ദ്ര മോദിയുടെ വിശ്വസ്തയായിട്ടാണ് സ്മൃതി ഇറാനി അറിയപ്പെടുന്നത്. സോഷ്യല്‍ മീഡിയ സ്മൃതി ഇറാനിക്കെതിരെ പറയുന്നതെന്തൊക്കെ എന്ന് നോക്കൂ...

മനുസ്മൃതി ഇറാനിയോ

മനുസ്മൃതി ഇറാനിയോ

മഹിഷാസുരനെ ആരാധിച്ചവരെ സ്മൃതി ഇറാനി രാജ്യദ്രോഹി എന്ന് വിളിച്ചു എന്നാണ് സോഷ്യല്‍ മീഡിയയിലെ വിമര്‍ശകര്‍ പറയുന്നത്.

അഭിനയിച്ചിരുന്ന കാലം

അഭിനയിച്ചിരുന്ന കാലം

ആന്റി എന്നും സീരിയല്‍ നടി എന്നും ഒക്കെ വിളിച്ചാണ് സ്മൃതി ഇറാനിയെ സോഷ്യല്‍ മീഡിയയില്‍ എതിരാളികള്‍ വിമര്‍ശിക്കുന്നത്. അതും വലിയ പൊൡറ്റിക്കല്‍ കറക്‌നെസ് പറയുന്നവര്‍. ഇതിലും വലിയ വിരോധാഭാസം ഉണ്ടോ.

സ്മൃതി ഇറാനിയുടെ ഭാവങ്ങള്‍

സ്മൃതി ഇറാനിയുടെ ഭാവങ്ങള്‍

ഫേസ്ബുക്കില്‍ പുതുതായി വന്ന ലൈക്ക്, ഇമോജി, സ്‌മൈലി ഓപ്ഷനുകളെല്ലാം പാര്‍ലമെന്റില്‍ സ്മൃതി ഇറാനിയുടെ മുഖത്തു കണ്ടു എന്ന് മറ്റ് ചിലര്‍

യെച്ചൂരിയെ ഞെട്ടിച്ചുകളഞ്ഞു

യെച്ചൂരിയെ ഞെട്ടിച്ചുകളഞ്ഞു

സ്മൃതി ഇറാനി സംസാരിക്കാന്‍ എഴുന്നേറ്റതും പിന്നെ സീതാറാം യെച്ചൂരിയുടെ പൊടിപോലും കണ്ടിട്ടില്ലത്രെ

എന്തിനായിരുന്നു സമരം

എന്തിനായിരുന്നു സമരം

ഗുജറാത്ത് കലാപത്തിന് പിന്നാലെയാണ് സ്മൃതി ഇറാനി മോദിയുടെ രാജി ആവശ്യപ്പെട്ടത്. ഇതിനായി ഉപവസിക്കാന്‍ വരെ തയ്യാറാണ് എന്ന് അവര്‍ പറഞ്ഞിരുന്നു

ജനാധിപത്യ പാര്‍ട്ടി

ജനാധിപത്യ പാര്‍ട്ടി

ബി ജെ പി ഒരു ജനാധിപത്യ പാര്‍ട്ടിയാണ്. അഭിപ്രായം പറയാന്‍ നേതാക്കളുടെ അനുവാദം ആവശ്യമില്ല എന്നാണ് സ്മൃതി ഇറാനി അന്ന് പറഞ്ഞത്.

ദില്ലിയില്‍ മത്സരിച്ചുതോറ്റു

ദില്ലിയില്‍ മത്സരിച്ചുതോറ്റു

2004 ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ദില്ലിയിലെ ചാന്ദ്‌നി ചൗക്കില്‍ മത്സരിച്ച സ്മൃതി ഇറാനി തോറ്റിരുന്നു. ബി ജെ പിയുടെ തിരഞ്ഞെടുപ്പ് പരാജയങ്ങള്‍ക്ക് കാരണം മോദിയാണെന്ന് അവര്‍ അന്ന് പറഞ്ഞത്രെ.

സീരിയല്‍ നടി

സീരിയല്‍ നടി

സ്റ്റാര്‍ പ്ലസിലെ സീരിയലില്‍ തുളസി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്ന സ്മൃതി ഇറാനി ആ പേരിലാണ് ആരാധകര്‍ക്കിടയില്‍ അറിയപ്പെട്ടിരുന്നത്

English summary
Smriti Irani's old news goes viral in Social media.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X