കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്മൃതി ഇറാനി പ്രധാനമന്ത്രിക്കൊപ്പം മുന്നിൽ! ഒപ്പം അമിത് ഷായും രാജ്നാഥ് സിംഗും, രാഹുൽ ഗാന്ധി പിന്നിൽ

Google Oneindia Malayalam News

ദില്ലി: ലോക്‌സഭയില്‍ അംഗങ്ങള്‍ ഇരിപ്പിടം നിശ്ചയിച്ചപ്പോള്‍ സ്ഥാനക്കയറ്റം നേടി മന്ത്രി സ്മൃതി ഇറാനി. ഭരണപക്ഷത്ത് ഇനി മുന്‍നിരയിലാണ് സ്മൃതി ഇറാനിയുടെ സ്ഥാനം. ലോക്‌സഭാ സമ്മേളനം ആരംഭിച്ച് ഒന്നരമാസം കഴിയുമ്പോഴാണ് അംഗങ്ങള്‍ക്ക് ഇരിപ്പിടം അനുവദിച്ചിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, ആഭ്യന്തര മന്ത്രി അമിത് ഷാ, നിയമമന്ത്രി രവിശങ്കര്‍ പ്രസാദ് എന്നിവര്‍ക്കൊപ്പമാണ് സ്മൃതി ഇറാനി മുന്‍നിര പങ്കിടുക. അമേഠിയില്‍ രാഹുല്‍ ഗാന്ധിയെ പരാജയപ്പെടുത്തി ലോക്‌സഭയില്‍ എത്തിയ സ്മൃതി ഇറാനിയുടെ താരമൂല്യം പാര്‍ട്ടിയില്‍ കൂടിയിരിക്കുകയാണ്.

ദില്ലി കോൺഗ്രസ് തലപ്പത്തേക്ക് അപ്രതീക്ഷിത എൻട്രി, പ്രവർത്തിച്ചത് പ്രിയങ്ക ഗാന്ധിയുടെ ബുദ്ധി!ദില്ലി കോൺഗ്രസ് തലപ്പത്തേക്ക് അപ്രതീക്ഷിത എൻട്രി, പ്രവർത്തിച്ചത് പ്രിയങ്ക ഗാന്ധിയുടെ ബുദ്ധി!

ആദ്യമായാണ് അമിത് ഷായും രവിശങ്കര്‍ പ്രസാദും സ്മൃതി ഇറാനിയും ലോക്‌സഭയില്‍ എത്തുന്നത്. പുതിയ എംപിമാർക്ക് മുൻനിര സീറ്റ് നൽകുന്ന പതിവ് ലോക്സഭയിലില്ല. നേരത്തെ രാജ്യസഭാ എംപിമാര്‍ ആയിരുന്ന ഷായ്ക്കും രവിശങ്കർ പ്രസാദിനും അവിടെയും ഒന്നാം നിര സീറ്റ് തന്നെ ലഭിച്ചിരുന്നു. മുൻ നിരയിലെ ഒന്നാം നമ്പര്‍ സീറ്റില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും രണ്ടാം നമ്പറില്‍ രാജ്‌നാഥ് സിംഗുമാണ്. നിതിന്‍ ഗഡ്കരിക്കും സദാനന്ദ ഗൗഡയ്ക്കും നരേന്ദ്ര സിംഗ് തോമറിനും ഒന്നാം നിരയില്‍ ഇടം ലഭിച്ചിട്ടുണ്ട്.

lok sabha

സഭയില്‍ പ്രതിപക്ഷത്ത് സ്മൃതി ഇറാനിയോട് അമേഠിയില്‍ തോറ്റ കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധി രണ്ടാം നിരയിലിരിക്കും. ഡെപ്യൂട്ടി സ്പീക്കര്‍ക്ക് പിറകിലായി 466ാം നമ്പര്‍ സീറ്റിലാണ് രാഹുല്‍ ഗാന്ധി ഇരിക്കുക. കഴിഞ്ഞ തവണയും രാഹുല്‍ ഗാന്ധിക്ക് ഇതേ സീറ്റ് തന്നെയാണ് ലഭിച്ചിരുന്നത്. ഡെപ്യൂട്ടി സ്പീക്കറെ തിരഞ്ഞെടുക്കാത്തതിനാല്‍ ഒന്നാം നിരയിലെ ഒരു സീറ്റ് ഒഴിഞ്ഞ് കിടക്കുകയാണ്. തൊട്ടടുത്ത സീറ്റ് കോണ്‍ഗ്രസിന്റെ കക്ഷി നേതാവ് അധിര്‍ രജ്ഞന്‍ ചൗധരിയുടേതാണ്.

സോണിയാ ഗാന്ധി വട്ടപ്പൂജ്യം... രാഹുൽ ഗാന്ധി രണ്ട്! കോൺഗ്രസിന്റെ മാനം കാത്തത് ശശി തരൂർസോണിയാ ഗാന്ധി വട്ടപ്പൂജ്യം... രാഹുൽ ഗാന്ധി രണ്ട്! കോൺഗ്രസിന്റെ മാനം കാത്തത് ശശി തരൂർ

ചൗധരിക്ക് തൊട്ടടുത്തായി യുപിഎ ചെയര്‍പേഴ്‌സണും പാര്‍ലമെന്ററി പാര്‍ട്ടി നേതാവുമായ സോണിയ ഗാന്ധി ഇരിക്കും. സോണിയയ്ക്ക് ഒപ്പം മുന്‍നിരയിലുളള മറ്റുളളവര്‍ മുലായം സിംഗ് യാദവും ഡിഎംകെയും ടിആര്‍ ബാലുവും ചീഫ് വിപ്പ് കൊടിക്കുന്നില്‍ സുരേഷുമാണ്. രണ്ടാം നിരയില്‍ രാഹുല്‍ ഗാന്ധിക്കൊപ്പം കെ മുരളീധരന്‍, പികെ കുഞ്ഞാലിക്കുട്ടി, ഫാറൂഖ് അബ്ദുളള, അഖിലേഷ് യാദവ്, സുപ്രിയ സുലെ എന്നിവര്‍ ഇടം പിടിച്ചു. എന്‍കെ പ്രേമചന്ദ്രന്‍ അടക്കമുളളവര്‍ക്ക് മൂന്നാം നിരയിലാണ് സ്ഥാനം.

English summary
Smriti Irani gets front row seat in Lok Sabha with PM Narendra Modi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X