Get Updates
Get notified of breaking news, exclusive insights, and must-see stories!

മരണത്തെ മുഖാമുഖം കണ്ട് സ്മൃതി ഇറാനി: കാര്‍ അപകടത്തില്‍പ്പെട്ട് ഒരാള്‍ മരിച്ചു, മന്ത്രിക്ക് പരിക്ക്

ലക്‌നൗ: കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ കാര്‍ അപകടത്തില്‍പ്പെട്ട് ബൈക്ക് യാത്രക്കാരന്‍ മരിച്ചു. ആഗ്ര സ്വദേശി രമേശിനാണ് മരിച്ചത്. രണ്ട്‌പോലീസുകാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ശനിയാഴ്ച രാത്രി യമുന എക്‌സപ്രസ് ഹൈവേയിലായിരുന്നു അപകടം. സമൃതി ഇറാനിക്ക് നിസ്സാര പരിക്കേറ്റിട്ടുണ്ട്. മഥുര ജില്ലയിലെ വൃന്ദവാന്‍ ടൗണിലയിരുന്നു അപകടം. മന്ത്രിയുടെ കാറിന് പിന്നാലെ വന്ന വാഹനങ്ങള്‍ കൂട്ടിയിടിച്ചതിന് തുടര്‍ന്നാണ് അപകടമുണ്ടായത്.

സ്മൃതി ഇറാനിയുടെ കാല്‍മുട്ടിനും കൈക്കുമാണ് പരിക്കേറ്റത്. മന്ത്രിക്ക് എസ്‌കോര്‍ട്ട് പോയ രണ്ട് പോലീസുകാരെ പരിക്കേറ്റതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യമുന എക്‌സ്പ്രസ് ഹൈവേയിലൂടെ സഞ്ചരിക്കുകയായിരുന്ന കേന്ദ്രമന്ത്രിയുടെ കാര്‍ നിര്‍ത്തിയിട്ട് കാറില്‍ ഇടിക്കുകയായിരുന്നു.

smritiirani

ഇതേ സമയം പിന്നാലെ വരികയായിരുന്ന കാറും ബൈക്കും കൂട്ടിയിടിച്ചാണ് ബൈക്ക് യാത്രക്കാരന് മരിച്ചത്. മഴ പെയ്തതിനെ തുടര്‍ന്നാണ് അപകടമുണ്ടായതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

എന്നാല്‍ താന്‍ സുരക്ഷിതയാണെന്ന് മന്ത്രി ട്വിറ്ററിലൂടെ അറിയിച്ചു. അപകടത്തില്‍ പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിച്ചുവെന്ന് ഉറപ്പു വരുത്തിയതിന് ശേഷമാണ് മന്ത്രി സംഭവ സ്ഥലത്തു നിന്നും മടങ്ങിയത്. സഹായിച്ച എല്ലാവര്‍ക്കും മന്ത്രി നന്ദി രേഖപ്പെടുത്തി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+