Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്മൃതി ഇറാനി കേട്ടോളു; നുണ പറയാന്‍ ഇതു സീരിയല്‍ അല്ല യഥാര്‍ഥ ജീവിതമാണ്, ആഞ്ഞടിച്ച് രോഹിത്തിന്റെ അമ്മ

ദില്ലി: പാര്‍ലമെന്റ് പ്രസംഗത്തില്‍ സ്മൃതി ഇറാനി പറഞ്ഞതു നുണയാണെന്ന് ഹൈദരാബാദ് സര്‍വകലാശാല വിദ്യാര്‍ത്ഥിയായിരുന്ന രോഹിത് വെമുലയുടെ അമ്മ രാധിക വെമുല. ഇത് സീരിയല്‍ അല്ല യഥാര്‍ഥ ജീവിതമാണെന്നും സ്മൃതി ഇറാനിക്ക് മറുപടിയായി രോഹിത് വെമുലയുടെ അമ്മ പറഞ്ഞു. വസ്തുതകള്‍ പുറത്തു കൊണ്ടു വരണം അവയെ കെട്ടിച്ചമയ്ക്കരുതെന്നും അവര്‍ ദില്ലിയില്‍ വ്യ ക്തമാക്കി.

കുട്ടിയുടെ മേലും മൃതശരീരത്തെയും ഉപയോഗിച്ച് രാഷ്ട്രീയം കളിക്കുകയാണെന്ന് വ്യാഴാഴ്ച ലോകസഭയില്‍ പറഞ്ഞിരുന്നു. ഡോക്ടറെ പോലും മൃതദേഹം പരിശോധിക്കാന്‍ അനുവദിച്ചില്ല. കുട്ടിയെ രക്ഷിക്കാന്‍ പോലും ആരും ശ്രമം നടത്തിയില്ല. മൃതദേഹം രാഷ്ട്രീയ ഉപകരണമാക്കി എന്നിങ്ങനെ പാര്‍ലമെന്റില്‍ പ്രസംഗിച്ചിരുന്നു. എന്നാല്‍ ഇത് നുണയാണെന്ന് ഡോകടറും പറഞ്ഞിരുന്നു.

നുണ പറയുന്നു

നുണ പറയുന്നു

കേന്ദ്ര മന്ത്രി സ്മൃതി ഇറാനി പാര്‍ലമെന്റില്‍ രോഹിത് വെമുലയെ കുറച്ച് നടത്തിയ പ്രസംഗം നുണയാണെന്ന് രോഹിത് വെമുലയുടെ അമ്മ.

സീരിയല്‍ അല്ല

സീരിയല്‍ അല്ല


നുണ പറയാന്‍ ഇത് സീരിയല്‍ അല്ല, യഥാര്‍ഥ ജീവിതമാണെന്ന് രോഹിത് വെമുലയുടെ അമ്മ പറഞ്ഞു. യഥാര്‍ഥ വസ്തുതകള്‍ പുറത്തു കൊണ്ടുവരണമെന്നും കെട്ടിച്ചമയ്ക്കാന്‍ ശ്രമിക്കരുതെന്നും ഇവര്‍ പ്രതിഷേധ പരിപാടിയില്‍ പറഞ്ഞു.

ശ്രദ്ധ തിരിക്കാനുള്ള ശ്രമം

ശ്രദ്ധ തിരിക്കാനുള്ള ശ്രമം

സ്മൃതി ഇറാനി പറഞ്ഞതെല്ലാം നുണയാണെന്ന് സഹോദരന്‍ രാജ പറഞ്ഞു. ബിജെപിയെ ബാധിച്ച വിഷയത്തില്‍ നിന്നു ശ്രദ്ധ തിരിക്കാനുള്ള ശ്രമമമാണിതെന്നും രാജ പറഞ്ഞു.

സ്മൃതി ഇറാനി പറഞ്ഞത്

സ്മൃതി ഇറാനി പറഞ്ഞത്

കുട്ടിയുടെ മേലും മൃതശരീരത്തെയും ഉപയോഗിച്ച് രാഷ്ട്രീയം കളിക്കുകയാണെന്ന് വ്യാഴാഴ്ച ലോകസഭയില്‍ പറഞ്ഞിരുന്നു. ഡോക്ടറെ പോലും മൃതദേഹം പരിശോധിക്കാന്‍ അനുവദിച്ചില്ല. കുട്ടിയെ രക്ഷിക്കാന്‍ പോലും ആരും ശ്രമം നടത്തിയില്ല. മൃതദേഹം രാഷ്ട്രീയ ഉപകരണമാക്കി എന്നിങ്ങനെ പാര്‍ലമെന്റില്‍ പ്രസംഗിച്ചിരുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+