സ്മൃതി ഇറാനി സ്‌കൂളില്‍, ചൂലെടുക്കുന്നു, തൂക്കുന്നു...
ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച പരിപാടിയാണ്. സ്വച്ഛ് ഭാരത്. അഞ്ച് വര്‍ഷം കൊണ്ട് രാജ്യം മാലിന്യമുക്തമാക്കാനാണ് പരിപാടി. ഒക്ടോബര്‍ രണ്ട് ഗാന്ധിജയന്തിക്ക് താന്‍ തന്നെ ചൂലെടുക്കും എന്ന് മോദി പ്രഖ്യാപിച്ചിട്ടുണ്ട്. ദിവസം രണ്ട് മണിക്കൂര്‍ പരിസരം വൃത്തിയാക്കാന്‍ ജനങ്ങളോടും പറഞ്ഞിട്ടുണ്ട്. അപ്പോള്‍ പിന്നെ കേന്ദ്രമന്ത്രിമാര്‍ വെറുതെ ഇരിക്കുന്നതെങ്ങനെ.
കേന്ദ്ര മാനവ വിഭവ ശേഷി വകുപ്പ് മന്ത്രി സ്മൃതി ഇറാനിയാണ് ദില്ലിയിലെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ സര്‍പ്രൈസ് വിസിറ്റ് നടത്തിയത്. ആര്‍ കെ പുരത്തെ കേന്ദ്രീയ വിദ്യാലയത്തിലെത്തിയ മന്ത്രി ചൂലെടുത്ത് തൂത്ത് തുടച്ച് സ്വച്ഛ് ഭാരത് അഭിയാനില്‍ പങ്കാളിയായത്. സ്വച്ഛ് ഭാരത് അഭിയാന്‍ വിജയിപ്പിക്കണമെന്ന് സ്‌കൂളിലെ കുട്ടികളോടും അധ്യാപരോടും അഭ്യര്‍ഥിച്ച ശേഷമാണ് മന്ത്രി മടങ്ങിയത്.

സ്വച്ഛ് ഭാരത് അഭിയാന്‍
കേന്ദ്ര സര്‍ക്കാരിന്റെ അഭിമാന പദ്ധതിയാണ് സ്വച്ഛ് ഭാരത് അഭിയാന്‍. ഇതിന്റെ ഭാഗമായാണ് സ്മൃതി ഇറാനി ദില്ലി സ്‌കൂളിലെത്തിയത്. 2019 ആകുമ്പോഴേക്കും രാജ്യം മാലിന്യമുക്തമാക്കാനാണ് പദ്ധതി.

മന്ത്രിയെത്തി, ചൂലെടുത്തു
ആര്‍ കെ പുരം സെക്ടര്‍ എട്ടിലെ കേന്ദ്രീയ വിദ്യാലയത്തിലാണ് സ്മൃതി ഇറാനി അപ്രതീക്ഷിത സന്ദര്‍ശനം നടത്തിയത്. വന്നതും മന്ത്രി ചൂലെടുത്തു.

വൃത്തിയാക്കല്‍ തകൃതി
ചൂലെടുത്ത് അടിച്ചുവാരിയും മാലിന്യങ്ങള്‍ പെറുക്കി ബാസ്‌ക്കറ്റിലിട്ടും കുട്ടികള്‍ക്കൊപ്പം മന്ത്രി സമയം ചെലവഴിച്ചു. 62009 കോടിയാണ് സ്വച്ഛ് ഭാരത് അഭിയാന്‍ പദ്ധതിക്ക് ചെലവ് പ്രതീക്ഷിക്കുന്നത്.

വിജയിപ്പിക്കണേ
സ്വച്ഛ് ഭാരത് അഭിയാന്‍ വിജയിപ്പിക്കാന്‍ കുട്ടികളോട് അഭ്യര്‍ഥിച്ച ശേഷമാണ് മന്ത്രി മടങ്ങിയത്. ജനങ്ങളുടെ സഹകരണത്തോടെ അഞ്ച് വര്‍ഷം കൊണ്ട് ഇന്ത്യയെ ക്ലീനാക്കാനാണ് പരിപാടി.












Click it and Unblock the Notifications