Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രിയങ്ക ഗാന്ധിയെ തളയ്ക്കാന്‍ സ്മൃതിക്കാകുമോ?

ദില്ലി: ഉത്തര്‍ പ്രദേശ് നിയമസഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ പ്രിയങ്ക ഗാന്ധിക്ക് ബദലായി സ്മൃതി ഇറാനിയെ ഇറക്കുമെന്ന് സൂചന. സ്മൃതി ഇറാനിയെ മാനവശേഷി മന്ത്രി സ്ഥാനത്ത് നിന്നും നീക്കിയത് ഉത്തര്‍ പ്രദേശ് തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടിട്ടാണെന്നാണ് അഭ്യൂഹങ്ങള്‍.

കഴിഞ്ഞ ലോകസഭ തിരഞ്ഞെടുപ്പില്‍ യുപിയിലെ അമേഠിയില്‍ രാഹുല്‍ഗാന്ധിക്കെതിരെ സ്മൃതി ഇറാനി മത്സരിച്ചിരുന്നു. എന്നാല്‍ പരാജപ്പെട്ടെങ്കിലും മോദി മുന്‍കൈയെടുത്താണ് സ്മൃതിയെ മാനവശേഷി വികസന മന്ത്രിയായി നിയമിച്ചത്. മന്ത്രിസഭയില്‍ മോദിയുടെ വിശ്വസ്തയായിട്ടാണ് സ്മൃതി ഇറാനി അറിയപ്പെട്ടതും.

Priyanaka and Smriti

മാനവശേഷി മന്ത്രാലയത്തിന്റെ ചുമതലയില്‍ നിന്നും സ്മൃതിയെ നീക്കിയതിന് പിന്നില്‍ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ആണെന്നും മറ്റൊരു റിപ്പോര്‍ട്ടുണ്ട്. അമിത് ഷായെ ചൊടിപ്പിച്ച ചില സംഭവങ്ങളില്‍ സ്മൃതി ഇറാനി ഇടപെട്ടിട്ടുണ്ട്. അതേപോലെ സ്മൃതി ഇറാനിയെ പുറത്താക്കിയതിലൂടെ മന്ത്രിസഭ പുനസംഘടനയില്‍ ആര്‍എസ്എസ് താല്‍പര്യങ്ങള്‍ സംരക്ഷിക്കപ്പെട്ടിടുണ്ട്.

ബിജെപി സര്‍ക്കാറിനെ സംബന്ധിച്ചിടത്തോളം അഭിമാന പ്രശ്‌നമാണ് യുപി തിരഞ്ഞെടുപ്പ്. തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടാല്‍ അത് മോദിക്കുള്ള തിരിച്ചടിയാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍. 2019 ലെ ലോക്‌സഭ തിരഞ്ഞെടുപ്പിനെ ബാധിക്കുമെന്നതിനാല്‍ കോണ്‍ഗ്രസും യുപി പിടിക്കാനുള്ള ഗൗരവമായ പരീക്ഷണത്തിലാണ്. അതിന്റെ ഭാഗമായാണ് പ്രിയങ്കയെ നേതൃത്വ നിരയിലേക്ക് ഇറക്കുന്നത്.

Smriti Irani

കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ഷീല ദീക്ഷിത്തിനെ ഇറക്കുമെന്നും അഭ്യൂഹങ്ങളുണ്ട്. പ്രധാനമന്ത്രിയുടെ തിരഞ്ഞെടുപ്പ് പ്രചാരകനും വിജയങ്ങളുടെ കാരണക്കാരനുമായി അറിയപ്പെടുന്ന പ്രശാന്ത് കിഷോറാണ് യുപി തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ ബുദ്ധിസ്രോതസാവുക. ബ്രാഹ്മിണ വിഭാഗത്തില്‍ പെട്ട ഉത്തര്‍പ്രദേശിന് പുറത്തുള്ള ഒരാളെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കുക എന്നത് പ്രശാന്ത് കിഷോറിന്റെ നിര്‍ദേശമാണ്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഷീലാ ദീക്ഷിത്തിനെ യുപിയില്‍ ഇറക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+