കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വാര്‍ത്ത വിതരണ മന്ത്രി സ്ഥാനത്തുനിന്നും സ്മൃതി ഇറാനിയെ മാറ്റി, ഇനി പിയൂഷ് ഗോയൽ...

  • By Desk
Google Oneindia Malayalam News

ദില്ലി: ദേശീയ ചലച്ചിത്ര അവാർഡിൽ ഉയർന്ന വിവാദത്തിന് പിന്നാലെ സ്മൃതി ഇറാനിയെ വാര്‍ത്ത വിതരണ മന്ത്രി സ്ഥാനത്തുനിന്നും മാറ്റി. രാജ്യവർദ്ധൻ സിങ് റാത്തോഡിനാണ് പുതിയ വാർത്ത വിതരമ മന്ത്രി. അരുണ്‍ ജെയ്റ്റ്‌ലി കൈകാര്യം ചെയ്യുന്ന ധനകാര്യ മന്ത്രാലയം ചുമതല പിയൂഷ് ഗോയലിന് കൈമാറിയിട്ടുണ്ട്. നേരത്തെ വാർത്ത വിതരണ സഹമന്ത്രിയായിരുന്നു രാജ്യവർദ്ധന സിങ് റാത്തോഡ്. റെയിൽവേ മന്ത്രി പീയുഷ് ഗോയലിന് ധനകാര്യ വകുപ്പിന്റെ അധിക ചുമതല നൽകിയിട്ടുണ്ട്.

ടെക്സ്റ്റൈൽ മന്ത്രാലയം മാത്രമാണ് ഇനി സ്മൃതി ഇറാനിക്ക് കീഴിലുള്ളത്. നേരത്തെ വിവാദങ്ങളെ തുടർന്ന് മാനവ വിഭവ ശേഷി വകുപ്പിൽ നിന്നും സ്മൃതി ഇറാനിയെ മാറ്റിയിരുന്നു. കഴിഞ്ഞ ഏതാനും മാസങ്ങളായി ജെയ്റ്റ്‌ലി അസുഖബാധിതനായിരുന്നു. മാസങ്ങളായി അദ്ദേഹം ഡയാലിസിസിന് വിധേയനാകുകയായിരുന്നു. തിങ്കളാഴ്ച വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്കും വിധേയനായി. ഇതിനെ തുടർന്നാണ് പിയൂഷ് ഗോയലിന് ധനകാര്യ മന്ത്രാലയ ചുമതല കൈമാറിയത്.

കൂടുതൽ നഷ്ടം സ്മൃതി ഇറാനിക്ക്

കൂടുതൽ നഷ്ടം സ്മൃതി ഇറാനിക്ക്

പുനസംഘടനയില്‍ ഏറ്റവും കൂടുതല്‍ നഷ്ടം ഉണ്ടായിരിക്കുന്നത് സ്മൃതി ഇറാനിക്കാണ്. ദേശീയ ചലച്ചിത്ര അവാര്‍ഡ് ദാന വിവാദത്തില്‍ സ്മൃതിക്കെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. വാര്‍ത്താ വിതരണമന്ത്രാലയം അനാവശ്യവിവാദമുണ്ടാക്കിയതില്‍ പ്രധാനമന്ത്രിയുടെ ഓഫീസിനെ രാഷ്ട്രപതി ഭവന്‍ അതൃപ്തി അറിയിക്കുകയും ചെയ്തിരുന്നു. ഇതാണ് സ്മൃതി ഇറാനിക്ക് വിനയായത്.

ഇനി ടൂറിസം വകുപ്പ് മാത്രം

ഇനി ടൂറിസം വകുപ്പ് മാത്രം

അതേസമയം പുനസംഘടനയിൽ കേരളത്തിൽ നിന്നുള്ള അൽഫോൺസ് കണ്ണദാനത്തിനും 'പണി' കിട്ടി. അല്‍ഫോന്‍ കണ്ണന്താനം കൈകാര്യം ചെയ്തിരുന്ന ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി വകുപ്പില്‍നിന്ന് അദ്ദേഹത്തെ മാറ്റി. ഇനി ടൂറിസം വകുപ്പ് മാത്രമാണ് കണ്ണന്താനം കൈകാര്യം ചെയ്യുക.

കാലാവധി അവസാനിക്കാൻ ഒരു വർഷം

കാലാവധി അവസാനിക്കാൻ ഒരു വർഷം

എസ്.എസ്.അലുവാലിയയ്ക്കാണ് കണ്ണന്താനത്തിനു പകരമായി ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി വകുപ്പിന്റെ ചുമതല നൽകിയിരിക്കുന്നത്. കാലാവധി പൂര്‍ത്തിയാകാന്‍ ഒരു വര്‍ഷം മാത്രം അവശേഷിക്കെയാണ് നരേന്ദ്രമോദി മന്ത്രിസഭയിൽ വീണ്ടും അഴിച്ചുപണി നടന്നിരിക്കുന്നത്.

അരുണ്‍ ജെയ്റ്റ്‌ലിയുമായി കൂടിയാലോചിക്കും

അരുണ്‍ ജെയ്റ്റ്‌ലിയുമായി കൂടിയാലോചിക്കും


അതേസമയം, ധനമന്ത്രിയുടെ ചുമതല താല്‍ക്കാലികമായി നല്‍കപ്പെട്ട പിയൂഷ് ഗോയല്‍, മന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുമായി കൂടിയാലോചിച്ചായിരിക്കും മന്ത്രാലയത്തിന്റെ ചുമതല വഹിക്കുകയെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. മന്ത്രി അരുണ്‍ ജെയ്റ്റ്‌ലി ദില്ലി എയിംസിലാണ് വൃക്കമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്ക് വിധേയനായത്. മന്ത്രി ജെയ്റ്റ്‌ലിയുടെ വൃക്കമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വിജയകരമായിരുന്നുവെന്നും അദ്ദേഹവും വൃക്കദാതാവും സുഖമായിരിക്കുന്നുവെന്നും എയിംസ് ആശുപത്രി അധികൃതര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.

English summary
In a major Cabinet reshuffle of the Modi government just a year ahead of the 2019 Lok Sabha elections, Smriti Irani has been removed from the Information and Broadcasting Ministry as Rajyavardhan Rathore will now take independent charge of the portfolio. Also, the Finance Ministry, which was being handled by Arun Jaitley since 2014, will now be headed by Piyush Goyal who will be handling the additional portfolio along with the Railway Ministry.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X