കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്ക് പിടിവീഴുന്നു, ഇനി മുതല്‍ വാര്‍ത്തകള്‍ നിരീക്ഷിക്കും, നിയമം ഉടന്‍ വരും!

ഓണ്‍ലൈന്‍ പോര്‍ട്ടലുകളില്‍ നിരവധി വ്യാജ വാര്‍ത്തകള്‍ വരുന്നുണ്ടെന്നും ഇത് വ്യക്തികളെ അപമാനിക്കുന്നതാണെന്നും റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ട് മന്ത്രി പറഞ്ഞു

Google Oneindia Malayalam News

ദില്ലി: മാധ്യമങ്ങളോട് പണ്ടേ കേന്ദ്രസര്‍ക്കാരിന് കലിപ്പാണ്. നേരത്തെ പല പത്ര-ദ്യശ്യ മാധ്യമങ്ങളെയും പരോക്ഷമായി ദ്രോഹിക്കുന്ന നയം സര്‍ക്കാര്‍ സ്വീകരിച്ചിട്ടുമുണ്ട്. ഇപ്പോഴിതാ ഓണ്‍ലൈന്‍ മാധ്യമങ്ങളിലും പിടിവീഴുകയാണ്. ഇനി ഓണ്‍ലൈന്‍ മാധ്യമങ്ങളെയും അതിലെ വാര്‍ത്തകളെയും കേന്ദ്രം നിരീക്ഷിക്കും. ഓണ്‍ലൈന്‍ വാര്‍ത്തകളെ നിയന്ത്രിക്കുന്നതിന്റെ ഭാഗമായിട്ടാണ് ഇത്. വാര്‍ത്താവിനിമയ പ്രക്ഷേപണ വകുപ്പ് മന്ത്രി സ്മൃതി ഇറാനിയാണ് ഇത് സംബന്ധിച്ച് സൂചന നല്‍കിയത്.

പാക് ഹൈക്കമ്മീഷണര്‍ ഉടന്‍ ഇന്ത്യയിലേയ്ക്കില്ല!! പാക് മാധ്യമങ്ങളുടെ വെളിപ്പെടുത്തല്‍ പുറത്ത്..പാക് ഹൈക്കമ്മീഷണര്‍ ഉടന്‍ ഇന്ത്യയിലേയ്ക്കില്ല!! പാക് മാധ്യമങ്ങളുടെ വെളിപ്പെടുത്തല്‍ പുറത്ത്..

1

ഓണ്‍ലൈന്‍ വാര്‍ത്തകള്‍ നിയന്ത്രിക്കാന്‍ പ്രത്യേക നിയമം ഉടന്‍ വരുമെന്നും സ്മൃതി ഇറാനി വ്യക്തമാക്കി. ഓണ്‍ലൈന്‍ പോര്‍ട്ടലുകളില്‍ നിരവധി വ്യാജ വാര്‍ത്തകള്‍ വരുന്നുണ്ടെന്നും ഇത് വ്യക്തികളെ അപമാനിക്കുന്നതാണെന്നും റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ട് മന്ത്രി പറഞ്ഞു. അതേസമയം ഡിജിറ്റല്‍ മാധ്യമങ്ങളിലെ ഉള്ളടക്കം നിയന്ത്രിക്കുന്നതിനുള്ള നിലവിലെ സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ക്ക് വ്യക്തതയില്ലെന്ന് സ്മൃതി ഇരാനി പറഞ്ഞു. ഇതുമായി ബന്ധപ്പെട്ടുള്ള നിയമനിര്‍മാണത്തിന് ബന്ധപ്പെട്ട കക്ഷികളുമായി സര്‍ക്കാര്‍ പ്രത്യേകം കൂടിക്കാഴ്ച്ച നടത്തിയിരുന്നു. നിയമം ഉടനെ വരാനുള്ള എല്ലാ സാധ്യതയുമുണ്ടെന്ന് അവര്‍ പറഞ്ഞു.

2

എന്നാല്‍ വ്യാജവാര്‍ത്തകളെ കുറിച്ചും വാര്‍ത്തയും കാഴ്ച്ചപ്പാടുകളും തമ്മിലുള്ള നിയന്ത്രണരേഖ മറികടക്കുന്ന ചില മാധ്യമപ്രവര്‍ത്തരും മാധ്യമങ്ങളും സമൂഹത്തിലുണ്ട്. ഇവരെ നിയന്ത്രിക്കേണ്ടതുണ്ട്. ഇവരെ കുറിച്ച് പരാതികള്‍ ലഭിച്ചിട്ടുണ്ടെന്നും മന്ത്രി പറയുന്നു. അതേസമയം സര്‍ക്കാരിന്റെ ഈ നിയമം മാധ്യമലോകത്ത് നിന്ന് വന്‍ എതിര്‍പ്പുണ്ടാകാന്‍ സാധ്യതയുണ്ട്. സര്‍ക്കാരിന് ഇഷ്ടപ്പെടാത്ത കാര്യമുണ്ടെങ്കില്‍ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്ക് വിലക്ക് വരെ എര്‍പ്പെടുത്താന്‍ സാധിക്കുമെന്നും വിലയിരുത്തലുണ്ട്. അണിയറയില്‍ ഒരുങ്ങുന്ന നിയമത്തിന്റെ സ്വഭാവത്തെ കുറിച്ച് സ്മൃതി വ്യക്തമാക്കാന്‍ തയ്യാറായിട്ടില്ല. ഇപ്പോള്‍ തന്നെ ഈ നിയമത്തിനെതിരെ ചില മാധ്യമപ്രവര്‍ത്തകരില്‍ നിന്ന് എതിര്‍പ്പുയര്‍ന്നിട്ടുണ്ട്. എന്നാല്‍ അതൊന്നും കാര്യമാക്കാതെ മുന്നോട്ടുപോകുമെന്നാണ് സര്‍ക്കാര്‍ നല്‍കുന്ന സൂചന.

നിഷ ജോസ് പറഞ്ഞത് തിരുത്തി, നേതാവിന്റെ മകന്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചിട്ടില്ല, പിന്നെ സംഭവിച്ചതെന്ത്?നിഷ ജോസ് പറഞ്ഞത് തിരുത്തി, നേതാവിന്റെ മകന്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചിട്ടില്ല, പിന്നെ സംഭവിച്ചതെന്ത്?

സ്റ്റാലിൻ പ്രസ്താവന തിരുത്തി; തന്റെ വാക്കുകൾ മാധ്യമ പ്രവർത്തകർ വളച്ചൊടിച്ചു!സ്റ്റാലിൻ പ്രസ്താവന തിരുത്തി; തന്റെ വാക്കുകൾ മാധ്യമ പ്രവർത്തകർ വളച്ചൊടിച്ചു!

English summary
Smriti Irani Reveals Modi Government Plan to Monitor regulate online news
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X