Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്ത്യയുടെ നാഷണല്‍ 'ആന്റി'...? പറയുന്നതോ ശുദ്ധ നുണകളും, മോദിയും കേള്‍ക്കണം ഇത്

ദില്ലി: കഴിഞ്ഞ ദിവസം സ്മൃതി ഇറാനി പാര്‍ലമെന്റില്‍ നടത്തിയ പ്രസംഗം പ്രതിപക്ഷത്തെ അടിച്ചിരുത്തുന്നതായിരുന്നു എന്നാണ് പലരും പ്രചരിപ്പിച്ചത്. രോഹിത് വെമുലയുടെ ആത്മഹത്യയും ജെഎന്‍യു വിവാദവും ആയിരുന്നു പ്രസംഗത്തിലെ വിഷയം.

എന്നാല്‍ ദിവസം ഒന്ന് കഴിയുന്നതിന് മുമ്പ് തന്നെ സ്മൃതി ഇറാനി പറഞ്ഞതിലെ കള്ളത്തരങ്ങള്‍ പുറത്ത് വന്നു. പാര്‍ലമെന്റില്‍ മന്ത്രി ബോധിപ്പിച്ചത് നുണകളാണെന്നാണ് തെളിഞ്ഞിരിയ്ക്കുന്നത്.

സത്യം എപ്പോഴും ജയിക്കട്ടേ എന്ന് പറഞ്ഞാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി സ്മൃതി ഇറാനിയുടെ പ്രസംഗം ട്വീറ്റ് ചെയ്തത്. ഇനി മോദിയും മറുപടി പറയേണ്ടി വരും.

രോഹിത് മരിച്ചപ്പോള്‍

രോഹിത് മരിച്ചപ്പോള്‍

രോഹിത് വെമുല ആത്മഹത്യക്ക് ശ്രമിച്ചപ്പോള്‍ വൈദ്യസഹായം എത്തിയ്ക്കാതെ ചിലര്‍ രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിയ്ക്കുകയായിരുന്നു എന്നാണ് സ്മൃതി ഇറാനി പാര്‍ലമെന്റില്‍ പറഞ്ഞത്.

ശുദ്ധ നുണ

ശുദ്ധ നുണ

സ്മൃതി ഇറാനിയുടെ വാക്കുകള്‍ ശുദ്ധ അസംബന്ധമാണെന്ന് അപ്പോള്‍ തന്നെ പല പ്രതിപക്ഷ എംപിമാരും പറഞ്ഞിരുന്നു. പിന്നീടാണ് സത്യം പുറത്ത് വന്നത്.

എന്താണ് പറഞ്ഞത്

എന്താണ് പറഞ്ഞത്

രോഹിത് വെമുലയെ പരിശോധിയ്ക്കാന്‍ ഡോക്ടര്‍മാരെ അനുവദിച്ചില്ല, മുറിയിലേയ്ക്ക് പോലീസിനെ പ്രവേശിപ്പിച്ചില്ല എന്നൊക്കെ ആയിരുന്നു സ്മൃതി ഇറാനി പറഞ്ഞത്

പരിശോധിച്ച ഡോക്ടര്‍

പരിശോധിച്ച ഡോക്ടര്‍

എന്നാല്‍ രോഹിത്തിനെ പരിശോധിച്ച ഡോക്ടര്‍ രാജശ്രീ മല്‍പാത്ത് തന്നെ സ്മൃതി ഇറാനിയുടെ വാദം പൊളിച്ചുകൊടുത്തു. സര്‍വ്വകലാശാലയിലെ ചീഫ് മെഡിക്കല്‍ ഓഫീസറാണ് ഇവര്‍.

അഞ്ച് മിനിട്ടിനകം

അഞ്ച് മിനിട്ടിനകം

വിവരം ലഭിച്ച് അഞ്ച് മിനിട്ടിനകം താന്‍ രോഹിത്തിന്റെ ഹോസ്റ്റലില്‍ എത്തിയിരുന്നു. അപ്പോഴേയ്ക്കും രോഹിത്തിനെ താഴെ ഇറക്കിക്കിടത്തിയിരുന്നു. പള്‍സ് പരിശോധിച്ചപ്പോള്‍ മരിച്ചതായി മനസ്സിലായി എന്നാണ് ഡോക്ടര്‍ പറയുന്നത്.

പോലീസും ഉണ്ടായി

പോലീസും ഉണ്ടായി

പിറ്റേന്ന് രാവിലെ ആറ് മണിവരെ പോലീസിനെ പോലും പ്രവേശിപ്പിച്ചില്ലെന്നായിരുന്നു സ്മൃതി ഇറാനി ഉയര്‍ത്തിയ വാദം. ഇതും തെറ്റാണെന്ന് ഡോക്ടര്‍ പറയുന്നു. താന്‍ എത്തി പത്ത് മിനിട്ടിനകം തെലങ്കാന പോലീസ് സ്ഥലത്തെത്തിയെന്നാണ് ഡോക്ടര്‍ വ്യക്തമാക്കുന്നത്.

നുണച്ചി... നുണച്ചി

നുണച്ചി... നുണച്ചി

നുണച്ചി... നുണച്ചി... എന്നാണ് സിക്രുള്ള നിഷ എന്ന വിദ്യാര്‍ത്ഥി സ്മൃതി ഇറാനിയെ ഫേസ്ബുക്കില്‍ വിശേഷിപ്പിച്ചത്. കാരണം ഈ വിദ്യാര്‍ത്ഥിയാണ് രോഹിത്തിന്റെ ആത്മഹത്യാ ശ്രമം സര്‍വ്വകലാശാല ചീഫ് മെഡിക്കല്‍ ഓഫീസറെ അറിയിച്ചത്.

 മോദിയുടെ ട്വീറ്റ്

മോദിയുടെ ട്വീറ്റ്

സ്മൃതി ഇറാനിയുടെ പ്രസംഗം ബിജെപി പ്രവര്‍ത്തകര്‍ വ്യാപകമായി ഷെയര്‍ ചെയ്തിരുന്നു. സത്യമേവ ജയതേ എന്ന് പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇത് ട്വിറ്ററില്‍ ഷെയര്‍ ചെയ്തിരുന്നു.

ഏത് സത്യം ജയിക്കണം

ഏത് സത്യം ജയിക്കണം

സ്മൃതി ഇറാനി കഴിഞ്ഞ ദിവസം പാര്‍ലമെന്റില്‍ പറഞ്ഞ 'സത്യങ്ങള്‍' ആണോ ജയിക്കേണ്ടത് എന്നതാണ് പ്രധാനപ്പെട്ട ചോദ്യം.

മറുപടി പറയണം

മറുപടി പറയണം

സര്‍വ്വകലാശാല ചീഫ് ഡോക്ടര്‍ നല്‍കിയ വിശദീകരണത്തോടെ സ്മൃതി ഇറാനി പറഞ്ഞതെല്ലാം കള്ളമെന്ന് തെളിഞ്ഞിരിയ്ക്കുകയാണ്. അത് സാധൂകരിയ്ക്കുന്ന വീഡിയോയും ഉണ്ട്. ഇക്കാര്യത്തില്‍ സ്മൃതി ഇറാനി മറുപടി പറയുമോ?

തെറ്റിദ്ധരിപ്പിച്ചു

തെറ്റിദ്ധരിപ്പിച്ചു

പാര്‍ലമെന്റിനെ തെറ്റിദ്ധരിപ്പിച്ചിരിയ്ക്കുകയാണ് സ്മൃതി ഇറാനി എന്നാണ് ആക്ഷേപം.

ആന്‍റി നാഷണല്‍

ആന്‍റി നാഷണല്‍

ദ ടെലഗ്രാഫ് പത്രമാണ് സ്മൃതി ഇറാനിയെ 'ആന്‍റി' നാഷണല്‍ എന്ന് വിശേഷിപ്പിച്ചത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+