സ്മൃതി ഇറാനിയുടെത് കള്ളം; രോഹിത് വെമുലയെ പരിശോധിച്ച ഡോക്ടര്‍
ദില്ലി: രോഹിത് വെമുലയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് കേന്ദ്ര മാനവവിഭവശേഷി മന്ത്രി സ്മൃതി ഇറാനി പാര്‍ലമെന്റില്‍ നടത്തിയ വാദങ്ങള്‍ കള്ളമാണെന്ന് തെളിയിച്ച് രോഹിത്തിനെ പരിശോധിച്ച ഡോക്ടര്‍. രോഹിത് ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചശേഷം ഉടന്‍ ആശുപത്രിയില്‍ എത്തിച്ചിരുന്നെങ്കില്‍ ജീവന് രക്ഷിക്കാന്‍ കഴിയുമായിരുന്നെന്നാണ് സ്മൃതി ഇറാന് പാര്‍ലമെന്റില്‍ പ്രസംഗിച്ചത്.
എന്നാല്‍, മന്ത്രിയുടെ വാദം തെറ്റാണെന്ന് രോഹിത്തിനെ പരിശോധിച്ച ഹൈദരാബാദ് സര്‍വകലാശാലയിലെ ചീഫ് മെഡിക്കല്‍ ഓഫീസറായ രാജശ്രീ പറഞ്ഞു. 7.30ഓടുകൂടിയാണ് തനിക്ക് ഹോസ്റ്റലില്‍ നിന്ന് ഫോണ്‍ കാള്‍ ലഭിച്ചെന്നും 4 മിനിറ്റുകൊണ്ട് താന്‍ ഹോസ്റ്റല്‍ മുറിയിലെത്തി രോഹിത്തിനെ പരിശോധിച്ചെന്നും ഡോക്ടര്‍ പറഞ്ഞു.

പരിശോധനയില്‍ രോഹിത് മരിച്ചെന്നു സ്ഥിരീകരിച്ചു. പള്‍സും ബിപിയും താന്‍ പരിശോധിച്ചെന്നും ഡോക്ടര്‍ പറഞ്ഞു. താന്‍ മുറിയിലെത്തുമ്പോള്‍ ആരും തടഞ്ഞിരുന്നില്ല. അഞ്ചുമിനിറ്റിനകം പോലീസും അവിടെ എത്തിയിരുന്നെന്ന് രാജശ്രീ വ്യക്തമാക്കി. രോഹിത്തിന്റെ മുറിയില്‍ നിന്നുള്ള വീഡിയോയും ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.
ഡോക്ടറെ മുറിയില്‍ എത്തിക്കാത്തത് വിദ്യാര്‍ഥികളുടെ തെറ്റാണെന്നും അതാണ് രോഹിത്തിന്റെ മരണത്തിന് കാരണമായതെന്നും വരുത്തിത്തീര്‍ക്കാനായിരുന്നു മന്ത്രിയുടെ ശ്രമം. എന്നാല്‍, ഡോക്ടറുടെ വെളിപ്പെടുത്തലും പുറത്തുവന്ന വീഡിയോയും വിഷയത്തില്‍ സര്‍ക്കാര്‍ വീണ്ടും പ്രതിസ്ഥാനത്താണെന്ന് തെളിയിക്കുന്നതാണ്.
-
ദേശീയപാത 66;തലപ്പാടി-ചെങ്കള, രാമനാട്ടുകര-വെങ്ങളം റീച്ച് ഉദ്ഘാടനം ഇന്ന്; ബഹിഷ്കരിച്ച് സംസ്ഥാന സർക്കാർ -
കാവ്യയെ ആണ് ആദ്യം വിളിച്ചത്, പിന്നാലെ ദിലീപേട്ടനെ വിളിച്ചു, നടൻ പറഞ്ഞത്..'ശാലു മേനോൻ പറയുന്നു -
ബെംഗളൂരു മെട്രോ യാത്രക്കാര്‍ അറിഞ്ഞോ? നിങ്ങളെ വീട്ടിലെത്തിക്കാന്‍ പുതിയ ഫീഡര്‍ ബസുകള്‍ -
'മമ്മൂട്ടി 75 വയസായ ആളാണ്, അസുഖം ഉള്ളയാളാണ്, തെറി പറഞ്ഞാൽ യുഡിഎഫ് സീറ്റ് 110 ന് മുകളിലേക്ക്' -
ദോശയും വടയും മെനുവില്‍ നിന്ന് ഔട്ട്; പകരം ഈ വിഭവങ്ങള്‍: ബെംഗളൂരുവില്‍ ഹോട്ടലുകള്‍ കടുത്ത പ്രതിസന്ധിയില്‍ -
വിജയും തൃഷയും രഹസ്യമായി വിവാഹിതരായി? രജനിയും കമലും പങ്കെടുത്തു, ഫോട്ടോകൾ വൈറൽ, സത്യമാണോ? -
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
'ആ സുരേഷ് ഗോപി ചിത്രം കാരണം ഞാൻ ഒന്നരക്കോടി രൂപ കടത്തിലായി, സ്ഥലമെല്ലാം വിൽക്കേണ്ടി വന്നു'; സുനിൽ പരമേശ്വരൻ -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
ദീലീപ് കുടുങ്ങുമോ?നടി കേസിൽ ഹൈക്കോടതിയുടെ നിർണായക നീക്കം, നോട്ടീസ് നൽകി..ഇനി നിയമപോരാട്ടം -
'ജാഡയുള്ള മമ്മൂട്ടിക്കൊപ്പമല്ല, റഫീഖ് സഖാവിനൊപ്പം തന്നെ, മുഖ്യമന്ത്രി അല്ല, ആര് പറഞ്ഞാലും' -
യുദ്ധം വേഗത്തിൽ അവസാനിക്കുമെന്ന് ട്രംപ്; 'വീണ്ടും തുടങ്ങിയാൽ കനത്ത തിരിച്ചടി തന്നെ അവർക്ക് നൽകും'












Click it and Unblock the Notifications