കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അമേഠിക്ക് സ്മൃതി ഇറാനിയുടെ വമ്പന്‍ സര്‍പ്രൈസ്!! രാഹുല്‍ ഒരിക്കല്‍ പോലും ചെയ്യാത്തത്

  • By
Google Oneindia Malayalam News

ലഖ്നൗ: ഗാന്ധി കുടുംബത്തിന്‍റെ ഉറച്ച സീറ്റായിരുന്നു യുപിയിലെ അമേഠി. 2014 ലെ മോദി തരംഗത്തില്‍ പോലും അമേഠി കോണ്‍ഗ്രസിനൊപ്പം നിന്നു. എന്നാല്‍ 2019 ല്‍ കളി ആകെ മാറി. രാഹുല്‍ ഗാന്ധിയില്‍ നിന്ന് മണ്ഡലം സ്മൃതി ഇറാനി പിടിച്ചെടുത്തു. അതേസമയം അപ്രതീക്ഷിതമായിരുന്നില്ല മണ്ഡലത്തിലെ സ്മൃതിയുടെ വിജയം. 2014 ല്‍ എംപിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടിട്ടും രാഹുല്‍ ഗാന്ധി മണ്ഡലത്തില്‍ ചെയ്യാതിരുന്നതെല്ലാം അന്ന് രാഹുലിനോട് തോറ്റ സ്മൃതി മണ്ഡലത്തില്‍ ചെയ്തു. ജനങ്ങള്‍ക്കൊപ്പമെന്ന് അവര്‍ ആവര്‍ത്തിച്ചപ്പോള്‍ നേതാവിനെ വിജയിപ്പിച്ച് വോട്ടര്‍മാര്‍ മറുപടിയും നല്‍കി.

<strong>ശബരിമല പ്രക്ഷോഭ സമയത്ത് ഈ ന്യായം ഒന്നും കണ്ടില്ലല്ലോ? കോടിയേരിയെ തേച്ചൊട്ടിച്ച് കെ സുരേന്ദ്രന്‍</strong>ശബരിമല പ്രക്ഷോഭ സമയത്ത് ഈ ന്യായം ഒന്നും കണ്ടില്ലല്ലോ? കോടിയേരിയെ തേച്ചൊട്ടിച്ച് കെ സുരേന്ദ്രന്‍

കൂറ്റന്‍ വിജയത്തിന് ശേഷം മണ്ഡലത്തിലെ തന്‍റെ ആദ്യ സന്ദര്‍ശനത്തിലും വോട്ടര്‍മാരെ ഞെട്ടിച്ചിരിക്കുകയാണ് എംപി. 15 വര്‍ഷക്കാലം മണ്ഡലത്തിലെ എംപിയായിരുന്നിട്ടും രാഹുല്‍ ഗാന്ധി ചെയ്യാതിരുന്ന കാര്യമാണ് ഇപ്പോള്‍ മണ്ഡലത്തില്‍ സ്മൃതി ഇറാനി നടത്തിയിരിക്കുന്നത്.

 അടക്കിവാഴാന്‍ സ്മൃതി ഇറാനി

അടക്കിവാഴാന്‍ സ്മൃതി ഇറാനി


വര്‍ഷങ്ങളായി കോണ്‍ഗ്രസിന്‍റെ ഉറച്ച കോട്ട, അതാണ് അമേഠി. 2014 ലെ മോദി തരംഗത്തിന് ഇടയിലും ഇളകാതിരുന്ന മണ്ഡലത്തില്‍ പക്ഷേ ഇത്തവണ രാഹുല്‍ ഗാന്ധി എട്ട് നിലയില്‍ പൊട്ടി. പൊട്ടിയെന്നല്ല രാഹുലിനെ ബിജെപി പൊട്ടിച്ചു എന്നുവേണം പറയാന്‍. ബിജെപി സ്ഥാനാര്‍ത്ഥിയും കേന്ദ്രമന്ത്രിയുമായ സ്മൃതി ഇറാനി രാഹുലില്‍ നിന്ന് മണ്ഡലം പിടിച്ചെടുക്കുകയായിരുന്നു.അമ്പതിനായിരത്തിൽ അധികം വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു മണ്ഡലത്തില്‍ സ്മൃതി ഇറാനി വിജയിച്ചത്.

 ജനങ്ങള്‍ക്കൊപ്പം

ജനങ്ങള്‍ക്കൊപ്പം

2014 ല്‍ ആണ് സ്മൃതി ഇറാനി മണ്ഡലത്തില്‍ രാഹുല്‍ ഗാന്ധിയോട് ആദ്യമായി മത്സരിക്കുന്നത്. അന്ന് സ്മൃതിക്ക് വിജയിക്കാനായില്ല. പക്ഷേ, രാഹുലിന്‍റെ ഭൂരിപക്ഷം കുറയ്ക്കാന്‍ അവര്‍ക്ക് കഴിഞ്ഞു. 2009 ല്‍ മൂന്ന് ലക്ഷം വോട്ടിന് ജയിച്ച രാഹുല്‍ 2014 ല്‍ ജയിച്ചത് 1.7 ലക്ഷം വോട്ടിനായിരുന്നു. അതേസമയം ഒട്ടും അപ്രതീക്ഷിതമായിരുന്നില്ല സ്മൃതിയുടെ വിജയം. പരാജയപ്പെട്ടിട്ടും അവര്‍ അഞ്ച് വര്‍ഷവും മണ്ഡലത്തിന് വേണ്ടി രാപ്പകല്‍ ഇല്ലാതെ പ്രവര്‍ത്തിച്ചു.

 സര്‍പ്രൈസ്

സര്‍പ്രൈസ്

സ്വന്തം മണ്ഡലത്തിലെ ജനങ്ങളുടെ പ്രശ്നങ്ങള്‍ അറിയാനോ പരിഹരിക്കാനോ ശ്രമിക്കാതെ രാഹുല്‍ ഗാന്ധി മുങ്ങി നടന്നപ്പോള്‍ കേന്ദ്ര മന്ത്രിയെന്ന പദവി ഉപയോഗിച്ച് സ്മൃതി അമേഠിയില്‍ ജനങ്ങളുടെ പ്രശ്നങ്ങള്‍ക്കൊപ്പം നിന്നു.കൂറ്റന്‍ വിജയത്തിന് ശേഷം ഇപ്പോള്‍ മണ്ഡലത്തിലേക്ക് തന്‍റെ ആദ്യ സന്ദര്‍ശനം നടത്തിയിരിക്കുകയാണ് സ്മൃതി. മറ്റൊരു സര്‍പ്രൈസാണ് അവര്‍ ഇപ്പോള്‍ ജനങ്ങള്‍ക്ക് നല്‍കിയിരിക്കുന്നത്.

 സ്വന്തം വീട്

സ്വന്തം വീട്

ഉടന്‍ തന്നെ അമേഠിയില്‍ സ്വന്തം വീട് പണിയുമെന്നാണ് സ്മൃതി ഇറാനി അറിയിച്ചിരിക്കുന്നത്. ശനിയാഴ്ച യുപിയില്‍ നടന്ന 30 കോടിയുടെ റോഡ് ഉദ്ഘാടന പരിപാടിക്കിടെയായിരുന്നു സ്മൃതി ഇക്കാര്യം പ്രഖ്യാപിച്ചത്.15 വര്‍ഷം എംപിയായിട്ടും രാഹുല്‍ ഗാന്ധി ചെയ്യാതിരുന്ന കാര്യമാണ് താന്‍ ചെയ്യുന്നതെന്നും സ്മൃതി പറഞ്ഞു. എംപിയായിരുന്ന കാലയളവില്‍ രാഹുല്‍ ഗാന്ധി ഗസ്റ്റ് ഹൗസിലായിരുന്നു താമസിച്ചിരുന്നത്.

 ഞെട്ടി കോണ്‍ഗ്രസ്

ഞെട്ടി കോണ്‍ഗ്രസ്

ഗൗരിഗഞ്ചിലാണ് സ്ഥലം കണ്ടെത്തിയിരിക്കുന്നത്. തന്‍റെ പുതിയ വീട് ഉടന്‍ പൂര്‍ത്തിയാകും. ആര്‍ക്കും എന്ത് ആവശ്യത്തിനും തന്നെ ഇനി സമീപിക്കാം. ജനങ്ങള്‍ക്ക് മുന്‍പില്‍ എപ്പോഴും വീടിന്‍റെ വാതിലുകള്‍ തുറന്ന് കിടക്കും, അവര്‍ പറഞ്ഞു. തനിക്ക് വോട്ട് ചെയ്യാത്ത നാല് ലക്ഷം ജനങ്ങള്‍ മണ്ഡലത്തില്‍ ഉണ്ട്. എന്നാല്‍ അവര്‍ ഒരിക്കലും ഭയക്കേണ്ടതില്ല. കോൺഗ്രസിന് വോട്ട് ചെയ്തതിൻറെ പേരിൽ ആർക്കും ആനൂകൂല്യങ്ങൾ നഷ്ടമാകില്ലെന്നും സ്മൃതി ഇറാനി പറഞ്ഞു. ചടങ്ങില്‍ പ്രധാനമന്ത്രി ആവാസ് യോജന പദ്ധതിയില്‍ നിര്‍മ്മിച്ച വീടുകളുടെ താക്കോല്‍ദാനവും സ്മൃതി ഇറാനി നിര്‍വ്വഹിച്ചു. മണ്ഡലത്തില്‍ നിരവധി വികസന പദ്ധതികളും സ്മൃതി ഇറാനി പ്രഖ്യാപിച്ചു. സ്മൃതിയുടെ പുതിയ നീക്കം കോണ്‍ഗ്രസിനേയും ഞെട്ടിച്ചിരിക്കുകയാണ്.

<strong>സിദ്ധരാമയ്യ കോണ്‍ഗ്രസ് വിടുന്നു? പുതിയ പാര്‍ട്ടി രൂപീകരിക്കും? ലക്ഷ്യം മുഖ്യമന്ത്രി കസേര</strong>സിദ്ധരാമയ്യ കോണ്‍ഗ്രസ് വിടുന്നു? പുതിയ പാര്‍ട്ടി രൂപീകരിക്കും? ലക്ഷ്യം മുഖ്യമന്ത്രി കസേര

<strong>രാഹുലിന്‍റെ തോല്‍വിയുടെ കാരണം കണ്ടെത്തി പ്രിയങ്ക, വിജയ തന്ത്രവും!!</strong>രാഹുലിന്‍റെ തോല്‍വിയുടെ കാരണം കണ്ടെത്തി പ്രിയങ്ക, വിജയ തന്ത്രവും!!

English summary
Smriti Irani's new surprise in Amethi, what Rahul didn't done in last 15 years
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X