കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലക്ഷ്മി ദേവി വരുന്നത് താമരയില്‍; റാന്തല്‍ വിളക്കിലല്ലെന്ന് സ്മൃതി ഇറാനി

  • By Anwar Sadath
Google Oneindia Malayalam News

പറ്റ്‌ന: ബിഹാര്‍ നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് രണ്ടാംഘട്ടം പുരോഗമിക്കുമ്പോള്‍ എന്‍ഡിഎയുടെയും ബിജെപിയുടെയും പ്രമുഖ നേതാക്കളെല്ലാം സംസ്ഥാനത്ത് തമ്പടിച്ച് പ്രചരണം നടത്തുന്നതിന്റെ തിരക്കിലാണ്. കേന്ദ്രമന്ത്രിമാരും പ്രമുഖ നേതാക്കളുമെല്ലാം റാലികളിലും പൊതു യോഗങ്ങളിലും പങ്കെടുത്ത് അവസാനവോട്ടും തങ്ങള്‍ക്ക് ഉറപ്പിക്കുകയാണ്.

കഴിഞ്ഞദിവസം ബിഹാറിലെത്തിയ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയാണ് ഇവരില്‍ ശ്രദ്ധാകേന്ദ്രം. തീപ്പൊരി പ്രസംഗത്തിലൂടെ സ്ത്രീകളെ കൈയ്യിലെടുക്കാനാണ് സ്മൃതി ഇറാനിയുടെ ശ്രമം. സാധാരണക്കാരായ ബിഹാറിലെ സ്ത്രീ ജനങ്ങളെ അപ്പാടെ സ്മൃതിയുടെ യോഗങ്ങളിലെത്തിക്കാന്‍ എന്‍ഡിഎ പ്രവര്‍ത്തകരും സജീവമായി രംഗത്തുണ്ട്.

smriti-irani

എല്ലാവരും താമരയ്ക്കുതന്നെ വോട്ടു ചെയ്യണമെന്നാണ് സ്മൃതിയുടെ അഭ്യര്‍ഥന. അതിന് കാരണവും അവര്‍ പറയുന്നുണ്ട്. താമരയിലൂടെ മാത്രമേ ലക്ഷ്മി ദേവി വരികയുള്ളൂയെന്നാണ് സ്മൃതി സ്ത്രീകള്‍ക്ക് മനസിലാക്കിക്കൊടുക്കുന്നത്. ലാലു പ്രസാദിന്റെയും നിതീഷ് കുമാറിന്റെ പാര്‍ട്ടികളുടെ ചിഹ്നങ്ങളായ റാന്തല്‍ വിളക്കിലൂടെയും അമ്പു വില്ലിലൂടെയും ഒന്നുമല്ല ലക്ഷ്മിദേവിയുടെ വരവെന്ന് സ്മതി ഇറാനി പറയുന്നു.

യുവജനങ്ങളുടെയും സ്ത്രീജനങ്ങളുടെയും ഉയര്‍ച്ചയ്ക്ക് എന്‍ഡിഎ പ്രതിജ്ഞാബദ്ധമാണ്. ബിഹാറിലെ ഗ്രാമങ്ങളില്‍ വകസനം എത്തിക്കേണ്ടതുണ്ട്. ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎയ്ക്കുമാത്രമേ അതിനു കഴിയൂ എന്നും സ്മൃതി ഇറാനി പറഞ്ഞു.

English summary
Smriti Irani says to bihar women voters Goddess Lakshmi comes on a lotus
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X