Get Updates
Get notified of breaking news, exclusive insights, and must-see stories!

അമേത്തിയില്‍ ബോളിവുഡ് ചിത്രത്തിന്റെ സൗജന്യ പ്രദര്‍ശനം... രാഹുലിനെ വീഴ്ത്താന്‍ സ്മൃതി ഇറാനി!!

ദില്ലി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ മണ്ഡലമായ അമേത്തിയില്‍ രാഷ്ട്രീയ നീക്കങ്ങള്‍ ശക്തമായി ബിജെപി. ഉറി ഭീകരാക്രമണത്തെ തുടര്‍ന്ന് ഇന്ത്യ നടത്തിയ സര്‍ജിക്കല്‍ സ്‌ട്രൈക്കിനെ ആസ്പദമാക്കി നിര്‍മിച്ച ഉറി എന്ന ചിത്രത്തിന്റെ സൗജന്യ പ്രദര്‍ശനമാണ് രാഹുലിന്റെ മുഖ്യ എതിരാളിയായ സ്മൃതി ഇറാനി മണ്ഡലത്തില്‍ നടത്തുന്നത്. ചിത്രത്തിലെ പ്രധാന സംഭാഷണമായ ഹൗ ഈസ് ദ ജോഷ് എന്നത് ഇപ്പോള്‍ മണ്ഡലത്തില്‍ പരിചിതമാണ്. സൈനിക ചിത്രമായത് കൊണ്ട് ഇതിന് വലിയ സ്വാധീനം ചെലുത്താനാവുമെന്നാണ് ബിജെപിയുടെ വിലയിരുത്തല്‍. ബോക്‌സോഫീസില്‍ മികച്ച പ്രകടനമാണ് ചിത്രം കാഴ്ച്ചവെക്കുന്നത്.

1

അതേസമയം അമേത്തിയിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളില്‍ മൊബൈല്‍ തിയ്യേറ്റര്‍ സ്ഥാപിച്ചിരിക്കുകയാണ് സ്മൃതി ഇറാനി. നിരവധി തവണ മണ്ഡലം സന്ദര്‍ശിക്കുകയും ചെയ്യുന്നുണ്ട് അവര്‍. വലിയ തോതില്‍ ജനങ്ങള്‍ ചിത്രം കാണാന്‍ എത്തുന്നുണ്ട്. ഇത്തവണ രാഹുല്‍ ഗാന്ധിയെ വീഴ്ത്താന്‍ എല്ലാ സാധ്യതയും പരിശോധിക്കുന്നുണ്ട് ബിജെപി. ദേശഭക്തി നിറഞ്ഞ ചിത്രങ്ങള്‍ നേരത്തെയും തിരഞ്ഞെടുപ്പ് വിജയങ്ങളില്‍ ബിജെപിയെ സഹായിച്ചിട്ടുണ്ട്. നേരത്തെ കാര്‍ഗില്‍ യുദ്ധത്തിന് ശേഷം നടന്ന തിരഞ്ഞെടുപ്പില്‍ മധ്യപ്രദേശില്‍ വമ്പന്‍ ജയം നേടിയിരുന്നു ബിജെപി. ഇതേ രീതി തന്നെയാണ് അമേത്തിയില്‍ പുറത്തെടുത്തത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+