കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മകളെ സോയിഷിനെ പരിഹസിച്ച് സഹപാഠി, ചുട്ട മറുപടി നൽകി അമ്മ സ്മൃതി ഇറാനി, കുറിപ്പ് വൈറൽ!

Google Oneindia Malayalam News

ദില്ലി: അമേഠിയില്‍ രാഹുല്‍ ഗാന്ധിയെ വീഴ്ത്തി ജയന്റ് കില്ലറായി മാറിയ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ് വൈറലാകുന്നു. മകളെ അധിക്ഷേപിച്ച സഹപാഠിക്ക് സോഷ്യല്‍ മീഡിയ വഴി കേന്ദ്ര മന്ത്രി ചുട്ടമറുപടിയാണ് നല്‍കിയിരിക്കുന്നത്. സ്മൃതി ഇറാനിക്കൊപ്പമുളള ഒരു ചിത്രം മകള്‍ സോയിഷ് ഇറാനി കഴിഞ്ഞ ദിവസം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നു. എന്നാല്‍ സഹപാഠിയുടെ പരിഹാസത്തെ തുടര്‍ന്ന് ചീത്രം ഇന്‍സ്റ്റഗ്രാമില്‍ നിന്ന് നീക്കം ചെയ്തു.

ഇതിന് പിന്നാലെയാണ് പ്രതികരണവുമായി അമ്മയായ കേന്ദ്രമന്ത്രി നേരിട്ട് രംഗത്ത് വന്നിരിക്കുന്നത്. സ്മൃതി ഇറാനിയുടെ കുറിപ്പ് ഇങ്ങനെയാണ്: '' എന്റെ മകളുടെ ഒരു സെല്‍ഫി കഴിഞ്ഞ ദിവസം എനിക്ക് ഡിലീറ്റ് ചെയ്യേണ്ടതായി വന്നു. കാരണം അവളുടെ ക്ലാസിലെ ഝാ എന്ന സഹപാഠി അവളെ ഈ ചിത്രത്തിന്റെ പേരില്‍ പരിഹസിച്ചിരുന്നു.

bjp

മാത്രമല്ല ക്ലാസിലെ മറ്റ് സഹപാഠികളോട് അവളെ ആ ചിത്രത്തിന്റെ പേരില്‍ പരിഹസിക്കാനും അയാള്‍ ആവശ്യപ്പെട്ടു. ക്ലാസിലുളളവര്‍ തന്നെ പരിഹസിക്കുന്നുവെന്നും ആ ചിത്രം ഡിലീറ്റ് ചെയ്യൂ അമ്മാ എന്നും തന്റെ മകള്‍ തന്നോട് അപേക്ഷിച്ചു. അവളുടെ കണ്ണീര് തനിക്ക് സഹിക്കാന്‍ സാധിക്കാത്തത് കൊണ്ട് മാത്രം താനാ ചിത്രം ഡിലീറ്റ് ചെയ്തു. എന്നാല്‍ അതിന് ശേഷമാണ് ആ പരിഹാസത്തെ അംഗീകരിക്കുകയാണ് ഡിലീറ്റ് ചെയ്തതിലൂടെ താന്‍ ചെയ്തത് എന്ന് മനസ്സിലായി.

അതുകൊണ്ട് മിസ്റ്റര്‍ ഝാ.. എന്റെ മകള്‍ ഒരു മികച്ച കായിക താരമാണ്. ലിംക ബുക്ക് ഓഫ് റെക്കോര്‍ഡില്‍ ഇടം പിടിച്ച പെണ്‍കുട്ടിയാണ്. കരാട്ടെയില്‍ ബ്ലാക്ക് ബെല്‍റ്റ് നേടിയിട്ടുണ്ട്. ലോകചാമ്പ്യന്‍ഷിപ്പില്‍ രണ്ട് തവണ വെങ്കല മെഡല്‍ നേടിയിട്ടുണ്ട്. അവളൊരു സ്‌നേഹനിധിയായ മകളും അതീവ സുന്ദരിയുമാണ്. നിങ്ങളവളെ പരിഹസിച്ചോളൂ. അവള്‍ തിരിച്ച് പൊരുതും. അവളുടെ പേര് സോയിഷ് ഇറാനി എന്നാണ്. അവളുടെ അമ്മയായതില്‍ ഞാന്‍ അഭിമാനിക്കുന്നു'' എന്നാണ് കുറിപ്പ്. നിരവധി പേരാണ് പോസ്റ്റിനെ പിന്തുണച്ച് രംഗത്ത് വരുന്നത്.

English summary
Smriti Irani slams aboy who bullied her daughter in instagram
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X