കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആ സംവിധായകനുമായിപ്രശ്‌നങ്ങളുണ്ട്... പക്ഷേ ആ ചിത്രം കാണും, തപ്പഡിനെ പിന്തുണച്ച് സ്മൃതി ഇറാനി

Google Oneindia Malayalam News

ദില്ലി: ബിജെപിയുടെ സ്ഥിരം വിമര്‍ശകനാണ് സംവിധായകന്‍ അനുഭവ് സിന്‍ഹ. അദ്ദേഹത്തിന്റെ പുതിയ ചിത്രം തപ്പഡിനെ പിന്തുണച്ച് കേന്ദ്ര മന്ത്രി സ്മൃതി ഇറാനി രംഗത്തെത്തിയിരിക്കുകയാണ്. എന്ത് വന്നാലും ഈ ചിത്രം കാണുമെന്നും ഇറാനി വ്യക്തമാക്കി. ചിത്രത്തിന്റെ ട്രെയിലറിന്റെ ചെറിയൊരു ഭാഗവും അവര്‍ പങ്കുവെച്ചിട്ടുണ്ട്. സിനിമയുടെ സംവിധായകനും നടിയുമായി തനിക്ക് അഭിപ്രായ വ്യത്യാസങ്ങളുണ്ടെന്നും, അത് കാര്യമാക്കുന്നില്ലെന്നും ഇറാനി പറഞ്ഞു.

1

എനിക്ക് താപ്പഡിനെ സംവിധായകന്‍ അനുഭവ് സിന്‍ഹയുടെ രാഷ്ട്രീയ പ്രത്യയശാസ്ത്രങ്ങളെ പിന്തുണയ്ക്കാന്‍ സാധിക്കില്ല. ചില അഭിനേതാക്കളോടും ചില വിഷയങ്ങളില്‍ എനിക്ക് അഭിപ്രായ വ്യത്യാസങ്ങളുണ്ട്. എന്നാല്‍ ഈ ചിത്രം ഞാന്‍ തീര്‍ച്ചയായും കാണും. എല്ലാവരും ഈ ചിത്രം കുടുംബ സമേതം കാണുമെന്നാണ് പ്രതീക്ഷയെന്നും സ്മൃതി ഇറാനി പറഞ്ഞു. ഒരു സ്ത്രീയെ ഭര്‍ത്താവ് അടിക്കുന്നതും, അവര്‍ വിവാഹ മോചനത്തിന് കേസ് ഫയല്‍ ചെയ്യുന്നതുമാണ് ചിത്രത്തിന്റെ ഇതിവൃത്തം.

അതേസമയം ബോളിവുഡില്‍ നിന്ന് ചിത്രത്തിന്റെ ട്രെയിലറിന് മികച്ച സ്വീകരണമാണ് ലഭിച്ചത്. ഇതിനിടെയാണ് അവര്‍ ചിത്രത്തെ പിന്തുണച്ചത്. ഒരു സ്ത്രീയെ അടിക്കുന്നത് ഒരിക്കലും ശരിയല്ല. അതിനെ വെറും ഒരടിയായി കാണാനാവില്ലെന്നും മന്ത്രി പറഞ്ഞു. വിദ്യാസമ്പന്നരായ പുരുഷന്‍മാര്‍ ഒരിക്കലും സ്ത്രീകളെ അടിക്കില്ലെന്ന വാദത്തെയു മന്ത്രി ചോദ്യം ചെയ്യുന്നുണ്ട്.

തപ്പഡ് ഫെബ്രുവരി 28നാണ് റിലീസ് ചെയ്യുന്നത്. ഗാര്‍ഹിക പീഡനമാണ് ചിത്രത്തിന്റെ പ്രധാന പ്രമേയം തപ്പഡിന്റെ സംവിധായകന്‍ അഭിനവ് സിന്‍ഹ പല വിഷയങ്ങളില്‍ ബിജെപി സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. പൗരത്വ നിയമത്തിലും വിമര്‍ശനം ഉന്നയിച്ചിരുന്നു. ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന തപസീ പന്നുവും ബിജെപിയെ സ്ഥിരമായി വിമര്‍ശിക്കുന്നുണ്ട്.

ദില്ലിയിലെ അഡ്ജസ്റ്റ്‌മെന്റ് ഇനിയില്ല, കോണ്‍ഗ്രസ് സഖ്യ രാഷ്ട്രീയത്തിലേക്ക്, 3 ലക്ഷ്യങ്ങള്‍ദില്ലിയിലെ അഡ്ജസ്റ്റ്‌മെന്റ് ഇനിയില്ല, കോണ്‍ഗ്രസ് സഖ്യ രാഷ്ട്രീയത്തിലേക്ക്, 3 ലക്ഷ്യങ്ങള്‍

English summary
smriti irani supports thappad
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X