കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്മൃതി ഇറാനി മുതല്‍ പ്രഗ്യാ സിംഗ് ഠാക്കൂര്‍ വരെ, ലോക്‌സഭയിലേക്ക് ഇത്തവണ 78 സ്ത്രീകള്‍; കേരളത്തില്‍ നിന്നും രമ്യാ ഹരിദാസ്

  • By S Swetha
Google Oneindia Malayalam News

ദില്ലി: പതിനേഴാം ലോക്‌സഭയിലെ ശ്രദ്ധേയമായ വസ്തുതയെന്തെന്നാല്‍ ഏറ്റവും കൂടുതല്‍ സ്ത്രീകള്‍ ഇത്തവണ പാര്‍ലമെന്റില്‍ കാണുമെന്നതാണ്. 78 സ്ത്രീകളെയാണ് ജനം വിശ്വാസമര്‍പ്പിച്ച് പാര്‍ലമെന്റിലേക്ക് അയച്ചിരിക്കുന്നത്. ഏറ്റവും പുതിയ സെന്‍സസ് അനുസരിച്ച് ഇന്ത്യന്‍ ജനസംഖ്യയിലെ 48 ശതമാനവും സ്ത്രീകളാണെങ്കിലും 14.36 ശതമാനം വനിതാ പ്രാതിനിധ്യം സന്തോഷകരമായ വസ്തുത തന്നെയാണ്. കേന്ദ്രത്തിലെ ഏറ്റവും വലിയ ഒറ്റകക്ഷിയായ ബിജെപിയാണ് ഏറ്റവും കൂടുതല്‍ സ്ത്രീകളെ അയച്ചിരിക്കുന്നത്. ആകെയുള്ള 303 സീറ്റുകളില്‍ 41 പേര്‍ സ്ത്രീകളാണ്.

ഇരട്ടി കരുത്തോടെ നരേന്ദ്ര മോദി, വൻ സാമ്പത്തിക പരിഷ്കരണങ്ങളിലേക്ക് രണ്ടാം മോദി സർക്കാർ! പൊളിച്ച് പണിഇരട്ടി കരുത്തോടെ നരേന്ദ്ര മോദി, വൻ സാമ്പത്തിക പരിഷ്കരണങ്ങളിലേക്ക് രണ്ടാം മോദി സർക്കാർ! പൊളിച്ച് പണി

രാജ്യമെമ്പാടുമുള്ള കണക്കുകള്‍ എടുക്കുമ്പോള്‍ ഉത്തര്‍ പ്രദേശും പശ്ചിമ ബംഗാളുമാണ് ലോക്‌സഭയിലേക്ക് ഏറ്റവും കൂടുതല്‍ വനിതകളെ അയച്ചിരിക്കുന്നത്. 11 സ്ത്രീകളെ വീതമാണ് രണ്ടു സംസ്ഥാനങ്ങളില്‍ നിന്നും തിരഞ്ഞെടുത്തിരിക്കുന്നത്. ഉത്തര്‍പ്രദേശില്‍ 8 സ്ത്രീകളെ ബിജെപിയില്‍ നിന്നും കോണ്‍ഗ്രസും അപ്‌നാദളും എസ് പിയും ഓരോ സ്ത്രീകളെയും തിരഞ്ഞെടുത്തിട്ടുണ്ട്. മമത ബാനര്‍ജിയുടെ നേതൃത്വത്തിലുള്ള തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളുടെ ലിസ്റ്റില്‍ 40 ശതമാനം പ്രാതിനിധ്യം നല്‍കിയിരുന്നു ഇതില്‍ 9 സ്ത്രീകള്‍ പാര്‍ലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ബിജെപിയിലെ രണ്ട് സ്ത്രീകള്‍ കൂടി ബംഗാളില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

 ദക്ഷിണേന്ത്യ പിന്നില്‍

ദക്ഷിണേന്ത്യ പിന്നില്‍

ദക്ഷിണേന്ത്യയാണ് സ്ത്രീകളെ തിരഞ്ഞെടുക്കുന്നതില്‍ ഏറ്റവും മോശം പ്രകടനം കാഴ്ച വെച്ചത്. കേരളത്തിലെ ആലത്തൂര്‍ മണ്ഡലത്തില്‍ നിന്നുമുള്ള രമ്യാ ഹരിദാസ് ആണ് ആകെയുള്ള സ്ത്രീ പ്രാതിനിധ്യം. കേരളത്തില്‍ നിന്നുമുള്ള രണ്ടാമത്തെ ദലിത് എംപിയാണ് രമ്യ. കോണ്‍ഗ്രസിന്റെ രാജ്യമെമ്പാടുമുള്ള 54 സ്ഥാനാര്‍ഥികളില്‍ ഒരാളാണ് രമ്യ. 2014ലും കേരളത്തില്‍ നിന്നും ഒരു വനിതാ എംപി മാത്രമേ ഉണ്ടായിട്ടുള്ളു. കണ്ണൂരില്‍ നിന്നുള്ള പികെ ശ്രീമതിയായിരുന്നു അത്.

 തമിഴ്നാട്ടില്‍ നിന്ന് മൂന്ന് പേര്‍

തമിഴ്നാട്ടില്‍ നിന്ന് മൂന്ന് പേര്‍

തമിഴ്‌നാട്ടില്‍ നിന്നും മൂന്ന് സ്ത്രീകള്‍ പാര്‍ലമെന്റിലെത്തി. ഡിഎംകെയില്‍ നിന്നും കനിമൊഴിയും തമിഴച്ചി തങ്കപാണ്ഡ്യനും കോണ്‍ഗ്രസില്‍ നിന്നും ജ്യോതിമണിയുമാണ് അവര്‍. രാജ്യസഭാ എംപിയായ കനിമൊഴി തൂത്തുക്കുടിയില്‍ നിന്നുമാണ് തിരഞ്ഞെടുക്കപ്പെട്ടത്. ചെന്നൈ സൗത്തില്‍ നിന്നുമാണ് തമിഴച്ചി തിരഞ്ഞെടുക്കപ്പെട്ടത്. ഡിഎംകെയുടെ 20 സ്ഥാനാര്‍ഥികളില്‍ രണ്ട സ്ത്രീകളെ മാത്രമായിരുന്നു മത്സരിപ്പിച്ചത്. അതില്‍ രണ്ടു പേരും വിജയിക്കുകയും ചെയ്തു. എഐഎഡിഎംകെയുടെ 5 തവണത്തെ എംപിയായ എം തമ്പിദുരൈയെ തോല്‍പ്പിച്ചാണ് ജ്യോതിമണി വിജയിച്ചത്. തമിഴ്‌നാട്ടില്‍ നിന്നും ആകെ 64 വനിതാ സ്ഥാനാര്‍ഥികളുണ്ടായിരുന്നു. 2014ല്‍ 4 സ്ത്രീകളെയാണ് തമിഴ്‌നാട്ടില്‍ നിന്നും പാര്‍ലമെന്റിലെത്തിയത്.

 കര്‍ണാടകത്തില്‍ സുമലതയും ശോഭയും

കര്‍ണാടകത്തില്‍ സുമലതയും ശോഭയും

ബിജെപി സ്ഥാനാര്‍ത്ഥി ശോഭ കരംദ്‌ലജെ, സ്വതന്ത്ര സ്ഥാനാര്‍ഥി സുമലത അംബരീഷ്, എന്നിവരാണ് കര്‍ണാടകത്തില്‍ നിന്നുള്ള വനിതാ എംപികള്‍. ലോക്‌സഭയില്‍ കര്‍ണാടകയില്‍ നിന്നുമുള്ള വനിതാ പ്രാതിനിധ്യം കഴിഞ്ഞ വര്‍ഷത്തെ 1ല്‍ നിന്ന് 2ലേക്ക് ഉയര്‍ന്നിട്ടുണ്ട് ഇത്തവണ. ഇത്തവണ സംസ്ഥാനത്തെ 28 സീറ്റുകളില്‍ 27ലും സ്ത്രീകള്‍ മത്സരിച്ചു. 2014ല്‍ 20 സ്ത്രീകളാണ് മത്സരരംഗത്തുണ്ടായിരുന്നത്. അതില്‍ ശോഭാ കരന്ദല്‍ജേ മാത്രമാണ് വിജയിച്ചത്.

 വൈഎസ്ആറില്‍ നിന്ന്

വൈഎസ്ആറില്‍ നിന്ന്

നിയമസഭാ തിരഞ്ഞെടുപ്പിലും ലോക്‌സഭ തിരഞ്ഞെടുപ്പിലും വന്‍ വിജയം നേടിയ വൈഎസ്ആര്‍കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്നും 4 സ്ത്രീകളാണ് എംപിമാരായി തിരഞ്ഞെടുക്കപ്പെട്ടത്. ആകെ 4 സ്ത്രീകളെയാണ് മത്സരിപ്പിച്ചത് അതില്‍ 4 പേരും വിജയിക്കുകയും ചെയ്തു. ഇതില്‍ 3 പേര്‍ ആദ്യമായാണ് മത്സര രംഗത്തെത്തുന്നത്. നാലാമത്തെ ആളായ വാംഗ ഗീത രാജ്യസഭ എംപിയായിരുന്നു. അവിഭജിത ആന്ധ്രയില്‍ നിന്നു 2009ല്‍ 5 സ്ത്രീകളും 2014ല്‍ മൂന്ന് സ്ത്രീകളും പാര്‍ലമെന്റില്‍ എത്തിയിട്ടുണ്ട്.

പ്രഗ്യ സിംഗ് ഠാക്കൂര്‍

പ്രഗ്യ സിംഗ് ഠാക്കൂര്‍


ഇവയ്ക്ക് പുറമേ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ അട്ടിമറിച്ച സ്മൃതി ഇറാനി മുതല്‍ മലേഗാവ് സ്‌ഫോടന കേസ് പ്രതി പ്രഗ്യാ സിംഗ് ഠാക്കൂര്‍ വരെ ഇത്തവണ ലോക്‌സഭയിലേക്കുണ്ട്.

English summary
Smriti Irani to Pragya singh Takur 78 woman MP's 10 17th lok sabha
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X