സ്മൃതി ഇറാനിയും പ്രിയങ്കയും തമ്മില്‍ ട്വിറ്ററില്‍ വാക്‌പോര്... എന്താണ് കാരണം?
ദില്ലി: കേന്ദ്ര മാനവ വിഭവ ശേഷി വകുപ്പ് മന്ത്രി സ്മൃതി ഇറാനിയും കോണ്‍ഗ്രസ് വക്താവ് പ്രിയങ്ക ചതുര്‍വേദിയും തമ്മില്‍ വാക്കുകള്‍ കൊണ്ടുള്ള യുദ്ധം. മൈക്രോ ബ്ലോഗിങ് സൈറ്റായ ട്വിറ്ററിലാണ് സ്മൃതി ഇറാനി, പ്രിയങ്കയുമായി പോരിനിറങ്ങിയത്. പ്രിയങ്ക ചതുര്‍വേദിയാണ് തര്‍ക്കം തുടങ്ങിവെച്ചത്. തനിക്കെതിരെ ബലാത്സംഗം ചെയ്യുമെന്നും കൊല്ലുമെന്നും ഭീഷണിയുണ്ടായി എന്ന വെളിപ്പെടുത്തലുമായാണ് പ്രിയങ്ക ട്വിറ്റര്‍ പോസ്റ്റുകള്‍ തുടങ്ങിവെച്ചത്.
സ്മൃതി ഇറാനിക്ക് ഇസഡ് കാറ്റഗറി സുരക്ഷയുണ്ടെന്നും എന്നാല്‍ തനിക്ക് അത്തരം സുരക്ഷയില്ല എന്നും പ്രിയങ്ക ചതുര്‍വേദി ഒരു ട്വീറ്റിന് മറുപടി പറഞ്ഞു. ഇത് കണ്ടിട്ടാണ് സ്മൃതി ഇറാനി ഈ വിഷയത്തില്‍ ഇടപെട്ടത്. എനിക്ക് ഇസഡ് കാറ്റഗറി സുരക്ഷയില്ല മാഡം എന്നായിരുന്നു സ്മൃതി ഇറാനിയുടെ ട്വീറ്റ്. എനിക്ക് ആഭ്യന്തര മന്ത്രാലയത്തിലെ കാര്യങ്ങള്‍ അറിയില്ല എന്നും പത്രറിപ്പോര്‍ട്ടുകള്‍ വെച്ചാണ് താന്‍ പറഞ്ഞത് എന്നും പ്രിയങ്ക തിരിച്ചടിച്ചു.

അപ്പോള്‍ നിങ്ങള്‍ക്ക് സുരക്ഷയേ ഇല്ല എന്നായി പ്രിയങ്കയുടെ ചോദ്യം. എന്റെ സുരക്ഷയെക്കുറിച്ച് എന്താണിത്ര ആകാംക്ഷ, എന്തെങ്കിലും പദ്ധതിയിടുന്നുണ്ടോ എന്നായി സ്മൃതി ഇറാനി. ഇല്ല, എന്റെ സമയം ചെലവാക്കുന്നതിന് കാര്യമില്ല അത് എന്ന് പ്രിയങ്കയും മറുപടി പറഞ്ഞു. ഇതോടെയാണ് സ്മൃതി ഇറാനി ആസമിലെ കോണ്‍ഗ്രസിന്റെ തോല്‍വിയെ ഇതിലേക്ക് വലിച്ചിട്ടത്.
രാഹുല്‍ ഗാന്ധിയെയും ആസമിനെയും പരാമര്‍ശിച്ച ഇറാനിക്ക് പ്രിയങ്ക അതേ നാണയത്തില്‍ മറുപടി പറഞ്ഞത് രംഗം വീണ്ടും വഷളാക്കി. തിരഞ്ഞെടുപ്പുകളില്‍ തുടര്‍ച്ചയായി തോല്‍ക്കുകയും എന്നിട്ടും മന്ത്രിയായിരിക്കുകയും ചെയ്യുന്നില്ലേ നിങ്ങള്‍ എന്നായിരുന്നു പ്രിയങ്കയുടെ കമന്റ്. മൈക്രോ ബ്ലോഗിങ് സൈറ്റായ ട്വിറ്ററില്‍ ഈ രണ്ട് വനിതാ നേതാക്കളുടെ തമ്മിലടിയായിരുന്നു തിങ്കളാഴ്ച ശ്രദ്ധിക്കപ്പെട്ടത്.












Click it and Unblock the Notifications