കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജമ്മു കശ്മീരില്‍ എസ്എംഎസ് സേവനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചു

  • By S Swetha
Google Oneindia Malayalam News

ശ്രീനഗര്‍: കശ്മീര്‍ താഴ്വരയില്‍ പോസ്റ്റ് പെയ്ഡ് മൊബൈല്‍ ഫോണ്‍ കണക്ഷനുകള്‍ പുനഃസ്ഥാപിച്ച് ഏതാനും മണിക്കൂറുകള്‍ക്കകം താല്‍ക്കാലികമായി എസ്എംഎസ് സേവനങ്ങള്‍ നിര്‍ത്തി വെച്ചു. മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി താല്‍കാലികമായാണ് നിര്‍ത്തിവെക്കലെന്ന് അധികൃതര്‍ അറിയിച്ചു. 72 ദിവസത്തിന് ശേഷമാണ് പോസ്റ്റ് പെയ്ഡ് വരിക്കാര്‍ക്കായുള്ള മൊബൈല്‍ ഫോണ്‍ സേവനങ്ങള്‍ തിങ്കളാഴ്ച ഉച്ചയോടെ കശ്മീരില്‍ പുനരാരംഭിച്ചത്.

ഒരുകോടി പേര്‍ക്ക് തൊഴില്‍: ഗ്രാമീണ മേഖലയില്‍ 30000 കിലോമീറ്റര്‍ റോഡ്, ബിജെപി പ്രകടന പത്രിക പുറത്ത്ഒരുകോടി പേര്‍ക്ക് തൊഴില്‍: ഗ്രാമീണ മേഖലയില്‍ 30000 കിലോമീറ്റര്‍ റോഡ്, ബിജെപി പ്രകടന പത്രിക പുറത്ത്

പക്ഷേ ഇന്റര്‍നെറ്റ് സൗകര്യങ്ങള്‍ പൂര്‍ണമായി പുനഃസ്ഥാപിച്ചിരുന്നു. വൈകുന്നേരം 5 മണിയോടെ എസ്എംഎസ് സേവനങ്ങളും നിര്‍ത്തിവച്ചതായി അധികൃതര്‍ അറിയിക്കുകയായിരുന്നു. മുന്‍കരുതല്‍ നടപടിയുടെ ഭാഗമായാണ് ഇന്നലെ വൈകുന്നേരം മുതല്‍ എസ്എംഎസ് സേവനങ്ങള്‍ നിര്‍ത്തിവച്ചതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

kashmir-15670

25 ലക്ഷത്തിലധികം പ്രീപെയ്ഡ് മൊബൈല്‍ ഫോണുകളും വാട്ട്സ്ആപ്പ് ഉള്‍പ്പെടെയുള്ള മറ്റ് ഇന്റര്‍നെറ്റ് സേവനങ്ങളും ഇപ്പോഴും പ്രവര്‍ത്തനരഹിതമായി തുടരുകയാണെന്ന് അധികൃതര്‍ അറിയിച്ചു. ഇന്റര്‍നെറ്റ് സേവനങ്ങള്‍ ഉടന്‍ പുനരാരംഭിക്കുമെന്ന് ഗവര്‍ണര്‍ സത്യപാല്‍ മാലിക് തിങ്കളാഴ്ച അറിയിച്ചിരുന്നു. എന്നാല്‍ സുരക്ഷാ സ്ഥാപനത്തിലെ ഉദ്യോഗസ്ഥര്‍ ഈ പ്രക്രിയയ്ക്ക് രണ്ട് മാസം വരെ എടുത്തേക്കാം. പ്രീ പെയ്ഡ് വരിക്കാരെ സംബന്ധിച്ച തീരുമാനം അടുത്ത മാസമെടുക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ആഗസ്റ്റ് 5 ന് ജമ്മു കശ്മീരിന്റെ പ്രത്യേക പദവി കേന്ദ്രം റദ്ദാക്കുകയും സംസ്ഥാനത്തെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി പുനസംഘടിപ്പിക്കുകയും ചെയ്തത് മുതല്‍ പ്രദേശത്തെ ഫോണുകള്‍ നിശബ്ദമാണ്. ഉപരോധം നടന്ന് ദിവസങ്ങള്‍ക്കുള്ളില്‍ ജമ്മുവില്‍ ആശയവിനിമയം പുനസ്ഥാപിക്കുകയും ആഗസ്റ്റ് പകുതിയോടെ മൊബൈല്‍ ഇന്റര്‍നെറ്റ് ആരംഭിക്കുകയും ചെയ്തുു. എന്നാല്‍ ഇത് ദുരുപയോഗം ചെയ്തതോടെയാണ് ആഗസ്റ്റ് 18ന് സെല്‍ഫോണുകളിലെ ഇന്റര്‍നെറ്റ് സൗകര്യം ഇല്ലാതാക്കിയത്.

അതേസമയം, തിങ്കളാഴ്ച രാത്രി എട്ടുമണിയോടെ പാകിസ്ഥാന്‍ സ്വദേശിയെന്ന് സംശയിക്കുന്ന ഒരാള്‍ ഉള്‍പ്പെടെ രണ്ട് തീവ്രവാദികള്‍ ചേര്‍ന്ന് രാജസ്ഥാന്‍ ട്രക്കിന്റെ ഡ്രൈവറെയും വെടിവച്ച് കൊല്ലുകയും ഷോപ്പിയാനിലെ പൂന്തോട്ട ഉടമയെ ആക്രമിക്കുകയും ചെയ്തു. കൊല്ലപ്പെട്ടത് ഷെരീഫ് ഖാന്‍ എന്നയാളാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. താഴ്വരയില്‍ ഗതാഗതം പുനഃരാരംഭിച്ചതില്‍ നിരാശരായ തീവ്രവാദികളാണ് ഷിര്‍മല്‍ ഗ്രാമത്തില്‍ ആക്രമണം നടത്തിയതെന്ന് പൊലീസ് അറിയിച്ചു.

English summary
SMS services suspends in Kashmir after postpaid connections restores
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X