കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കശ്മീരില്‍ മൊബൈല്‍ സേവനങ്ങളില്‍ ഇളവ് പ്രഖ്യാപിച്ചു

Google Oneindia Malayalam News

ശ്രീനഗര്‍: കശ്മീരില്‍ മൊബൈല്‍ സേവനങ്ങളിലെ നിയന്ത്രണം കുറയ്ക്കാന്‍ തീരുമാനം. എസ്എംഎസ് സംവിധാനം പുനസ്ഥാപിക്കാന്‍ തീരുമാനിച്ചു. പ്രീപെയ്ഡ് മൊബൈലുകളിലാണ് എസ്എംഎസ് പുനസ്ഥാപിക്കുക എന്ന സര്‍ക്കാര്‍ വക്താവ് രോഹിത് കന്‍സല്‍ പറഞ്ഞു. 2ജി മൊബൈല്‍ സേവനങ്ങള്‍ കൂടുതല്‍ പ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കുകയും ചെയ്തു.

In

കര്‍ഫ്യൂ അവലോകനം ചെയ്ത ശേഷമാണ് പുതിയ ഇളവുകള്‍ക്ക് സര്‍ക്കാര്‍ തീരുമാനിച്ചത്. ജമ്മു, കുപ്‌വാര, ബന്ദിപോറ, കശ്മീര്‍ ഡിവിഷനുകളിലെ 10 ജില്ലകളിലാണ് 2ജി സേവനങ്ങള്‍ ലഭിക്കുക. അതേസമയം, ബദ്ഗാം, ബാരാമുല്ല, ശ്രീനഗര്‍, കുല്‍ഗാം, അനന്ദ്‌നാഗ്, ഷോപിയാന്‍, പുല്‍വാമ എന്നിവിടങ്ങളില്‍ നിയന്ത്രണം തുടരും.

ജമ്മുവിനെ ചില പ്രദേശങ്ങളില്‍ ചൊവ്വാഴ്ച മുതല്‍ മൊബൈല്‍ ഇന്റര്‍നെറ്റ് അനുവദിച്ചിരുന്നു. കശ്മീരിലെ നിയന്ത്രണങ്ങളില്‍ അവലോകനം നടത്താന്‍ സുപ്രീംകോടതി നിര്‍ദേശിച്ചതിന് പിന്നാലെ ആയിരുന്നു ഈ ഇളവ് പ്രഖ്യാപനം. കഴിഞ്ഞ ആഗസ്റ്റ് അഞ്ചിനാണ് കശ്മീരില്‍ സര്‍ക്കാര്‍ നിയന്ത്രണം നടപ്പാക്കിയത്. സംസ്ഥാനത്തിന്റെ പ്രത്യേക അധികാരം ഒഴിവാക്കിയ സാഹചര്യത്തിലെ പ്രതിഷേധം നേരിടാന്‍ വേണ്ടിയായിരുന്നു നിയന്ത്രണം.

മോദിയുടെ ഒറ്റപ്രഖ്യാപനത്തില്‍ പിടിച്ചുകയറി ബിജെപി; ദില്ലി ഭരണം പിടിക്കുമെന്ന് സൂചന, പിന്തുണയേറിമോദിയുടെ ഒറ്റപ്രഖ്യാപനത്തില്‍ പിടിച്ചുകയറി ബിജെപി; ദില്ലി ഭരണം പിടിക്കുമെന്ന് സൂചന, പിന്തുണയേറി

ജമ്മു കശ്മീര്‍, ലഡാക്ക് എന്നീ കേന്ദ്രഭരണ പ്രദേശങ്ങളാണ് ഇപ്പോഴുള്ളത്. ജുമ്മു കശ്മീര്‍ നിയമസഭയോട് കൂടിയ കേന്ദ്ര ഭരണപ്രദേശമാകും. ദില്ലി മാതൃകയിലാകും ഇവിടെ ഭരണം. മുഖ്യമന്ത്രിയും നിയമസഭയുമെല്ലാമുണ്ടാകും. പക്ഷേ, ഗവര്‍ണര്‍ ഉണ്ടാകില്ല. ലഫ്റ്റനന്റ് ജനറലിന്റെ മേല്‍നോട്ടമുണ്ടാകും. അതേസമയം, ലഡാക്കില്‍ നിയമസഭയുണ്ടാകില്ല. ഇവിടെ കേന്ദ്ര സര്‍ക്കാരിന്റെ നേരിട്ടുള്ള നിയന്ത്രണമുണ്ടാകും. ദാമന്‍ ദിയു പോലെ ലഡാക്ക് പ്രവര്‍ത്തിക്കും. ഇതോടെ 29 സംസ്ഥാനമുണ്ടായിരുന്ന രാജ്യത്ത് ഒന്ന് കുറഞ്ഞു. ഇനി 28 സംസ്ഥാനങ്ങളാണുണ്ടാകുക. അതേസമയം, ഏഴ് കേന്ദ്രഭരണപ്രദേശങ്ങള്‍ എന്നത് ഇനി ഒമ്പതാകും.

English summary
SMS to be Back Across Kashmir for All Prepaid Mobile Users
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X