കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സംഘര്‍ഷത്തിന് അയവില്ല; എസ് എന്‍ ശ്രീവാസ്തവ ദില്ലിയിലെ പ്രത്യേക കമ്മീഷണര്‍, മരണം 18 കടന്നു...

  • By S Swetha
Google Oneindia Malayalam News

ദില്ലി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം നടക്കുന്ന ദില്ലിയിലെ ക്രമസമാധാനപാലനത്തിനായി സിആര്‍പിഎഫില്‍ നിന്നുള്ള ഐപിഎസ് ഓഫീസര്‍ എസ് എന്‍ ശ്രീവാസ്തവയെ പ്രത്യേക കമ്മീഷണറായി നിയമിച്ചു. 1985 ബാച്ചിലെ ഐപിഎസ് ഓഫീസറാണ് ശ്രീവാസ്തവ. കഴിഞ്ഞ മൂന്ന് ദിവസമായുള്ള സംഘര്‍ഷത്തില്‍ ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ ദില്ലി പൊലീസ് പരാജയപ്പെട്ടതിനെ തുടര്‍ന്ന് 20 പേരാണ് തലസ്ഥാന നഗരിയില്‍ കൊല്ലപ്പെട്ടത്. ഇതില്‍ പൊലീസുകാരും ഉള്‍പ്പെടുന്നു. ഈ സാഹചര്യത്തിലാണ് ശ്രീവാസ്തവയുടെ നിയമനം.

'ഷായുടെ ചെരിപ്പ് തിന്നുന്ന മാധ്യമ മുതലാളിമാരുടെ കൂലിപ്പടയാളികള്‍ക്കു കിട്ടേണ്ടത് ജനം എനിക്ക് തന്നു''ഷായുടെ ചെരിപ്പ് തിന്നുന്ന മാധ്യമ മുതലാളിമാരുടെ കൂലിപ്പടയാളികള്‍ക്കു കിട്ടേണ്ടത് ജനം എനിക്ക് തന്നു'

സിആര്‍പിഎഫിലെ സ്‌പെഷ്യല്‍ ഡയറക്ടറായിരുന്ന ശ്രീവാസ്തവ ദില്ലി പൊലീസ് കമ്മീഷണറായ അമൂല്യ പട്‌നായിക്ക് കാലാവധി പൂര്‍ത്തിയാക്കുമ്പോള്‍ ചുമതലയേല്‍ക്കേണ്ടിയിരുന്ന വ്യക്തിയാണ്. നിരവധി തസ്തികകളിലായി ദില്ലിയില്‍ നേരത്തെ ജോലി ചെയ്ത പരിചയം അദ്ദേഹത്തിനുണ്ട്. ഇന്ത്യന്‍ മുജാഹിദ്ദീനെതിരായ അന്വേഷണത്തിന് നേതൃത്വം നല്‍കിയ പ്രത്യേക സംഘത്തിന്റെ ഭാഗം കൂടിയായിരുന്നു ശ്രീവാസ്തവ. റിപ്പോര്‍ട്ടുകള്‍ പ്രകാരം അദ്ദേഹം ഉടന്‍ തന്നെ ചുമതലയേല്‍ക്കുകയും പൗരത്വ നിയമത്തിനെതിരെ നടക്കുന്ന അക്രമാസക്തമായ പ്രതിഷേധം നിരീക്ഷിക്കുകയും ചെയ്യും. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ദില്ലിയിലെ സാഹചര്യങ്ങള്‍ അവലോകനം ചെയ്യാന്‍ ഞായറാഴ്ചയ്ക്ക് ശേഷം മൂന്ന് തവണ ഉന്നതതല യോഗം ചേര്‍ന്നു.

snsreevasthava-15

Recommended Video

cmsvideo
Hindu Muslim Harmony Rally In Delhi | Oneindia Malayalam

അതേസമയം, ദില്ലിയിലെ കലാപം കൂടുതല്‍ പ്രദേശങ്ങളിലേക്ക് പടരുകയാണ്. ഇന്നലെ രാത്രിയും പലയിടങ്ങളിലും സംഘര്‍ഷത്തിന് അയവുണ്ടായിരുന്നില്ല. കര്‍വാള്‍ നഗറില്‍ സിആര്‍പിഎഫ് സംഘത്തിന് നേരെ പ്രതിഷേധക്കാര്‍ ആസിഡ് ആക്രമണം നടത്തിയതായി റിപ്പോര്‍ട്ടുണ്ട്. ഒരു വീടിന്റെ മുകളില്‍ നിന്നും സുരക്ഷാ സേനയ്ക്ക് നേരെ ആക്രമണം നടത്തുകയായിരുന്നു. സംഘര്‍ഷം വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ അക്രമികളെ കണ്ടാല്‍ ഉടന്‍ വെടിവെയ്ക്കാനുള്ള ഷൂട്ട് അറ്റ് സൈറ്റ് ഓര്‍ഡര്‍ പുറപ്പെടുവിച്ചിട്ടുണ്ട്. വടക്ക് കിഴക്കന്‍ ദില്ലിയിലെ ഭജന്‍പുര, മൗജ്പൂര്‍, ഖുറേജി ഖാസ്, ചന്ദ്ബാഗ് എന്നീ നാല് സ്റ്റേഷന്‍ പരിധിയിലാണ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.

English summary
Srivasthava appointed as Delhi's Special police commissioner during amid violence
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X