പാമ്പ് ഭർത്താവിനെ കടിച്ചു ഭർത്താവ് ഭാര്യയെ കടിച്ചു !!! പിന്നെ സംഭവിച്ചത്!!!

  • Posted By:
Subscribe to Oneindia Malayalam

സമസ്തിപൂർ: അർധരാത്രി ഭർത്താവ് ശങ്കർ റായിയുടെ കടിയേറ്റണ് ഭാര്യ അമിരി ദേവി ഉണർന്നത്. എന്നാൽ അമരിക്കു എന്താണു കാര്യമെന്ന് മനസിലായില്ല. പിന്നീടാണ് കാര്യം മനസിലായത്. തന്റെ ഭാര്യയോടുള്ള അഗതമായ പ്രണയമാണ് ശങ്കറിനെ കടിക്കാൻ പ്രേരിപ്പിച്ചത്. എന്തിനാണ് പ്രിയപത്നിയെ കടിച്ചതെന്നറിയ്മോ?

ആദ്യം വേണ്ടത് കാർഷിക പ്രതിസന്ധിക്ക് പരിഹാരം പിന്നെ മതി ബാക്കിയെന്തും!!! സർക്കാരിനോട് കർഷകർ

യു എസ് ട്രിപ്പിലുണ്ടായ വഴക്ക്, കാവ്യ ദിലീപ് ബന്ധത്തില്‍ കട്ടുറുമ്പായി; നമിത പ്രമോദിന് പറയാനുള്ളത്

വീട്ടിൽ കിടന്നു ഉറങ്ങുന്നതിനിടെ ശങ്കർ റായിയെ ഉഗ്രവിഷമുള്ള പാമ്പ് കടിച്ചിരുന്നു. സമയം കൂടുതോറും ശങ്കറിന്റെ നില വഷളായിക്കൊണ്ടിരുന്നു. മരിക്കുമെന്നും ഉറപ്പായതോടെ തന്റെ പ്രിയപത്നിയേയും മരണത്തിലേക്ക് കൊണ്ടു പോകാനാണ് ശങ്കർ കടിച്ചത്.ശങ്കറിന്റ പല്ലുകൾ അമിരിയുടെ കൈത്തണ്ടയിൽ പതിഞ്ഞിരുന്നു. അമരിയുടെ ശരീരത്ത് വിഷം കയറിയതോടെ ഇരുവരും നിലവിളിക്കാൻ തുടങ്ങി. നിലവിളി കേട്ട് ഓടികൂടിയ ജനങ്ങൾ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

snake

എന്നാൽ ശങ്കർ റായിയുടെ ആഗ്രഹം സാധിച്ചു കൊടുക്കാൻ ഡോക്ടർമാർക്ക് കഴിഞ്ഞില്ല. ശങ്കർ റായ് മരിക്കുകയും ഭാര്യ അമിരി ജീവിക്കുകയും ചെയ്തു. കൃത്യസമയത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചതു കൊണ്ട് അമിരി ജീവിതത്തിലേക്ക് മടങ്ങി വന്നു. എന്നാൽ തന്റെ ഭര്‍ത്താവിനൊപ്പം മരണ ശേഷവും ഒന്നിക്കാനായില്ലല്ലോ എന്ന സങ്കടത്തിലാണ് അമിരി ദേവി.

English summary
A man in Bihar was bitten by a venomous snake. After he was bitten by the snake, the man bit his wife in the wrist.
Please Wait while comments are loading...