പാമ്പു കടിയേറ്റത് അറിയാതെ അമ്മ കുഞ്ഞിന് മുലയൂട്ടി, ഇരുവരും മരിച്ചു
അനന്തപൂര്‍: പാമ്പു കടിയേറ്റ അമ്മയുടെ പാല്‍ കുടിച്ച് ഒന്നരവയസ്സുകാരന്‍ മരിച്ചു. പാമ്പിന്റെ കടിയേറ്റ് മണിക്കൂറുകള്‍ക്ക് മുമ്പാണ് യുവതി മരിച്ചത്. ആന്ധ്രപ്രദേശിലെ അനന്തപൂര്‍ ജില്ലയില്‍ വ്യാഴ്യാഴ്ച്ചയാണ് സംഭവം നടന്നത്.
മുറിയില്‍ ഭര്‍ത്താവിനും കുട്ടിയ്ക്കും ഒപ്പം ഉറങ്ങികിടന്ന ചന്ദ്രകലയുടെ കാലില്‍ പാമ്പ് കടിയ്ക്കുകയായിരുന്നു. എഴുന്നേറ്റ് നോക്കിയപ്പോള്‍ ഒന്നും ശ്രദ്ധയില്‍പ്പെടാത്ത കാരണം വീണ്ടും കിടന്നുറങ്ങി. അതിന് ശേഷമാണ് കുഞ്ഞിന് മുലയൂട്ടിയത്.

വ്യാഴ്യാഴ്ച്ച രാത്രി ചന്ദ്രകലയും കുഞ്ഞും അസ്വസ്ഥത പ്രകടിപ്പിച്ചപ്പോഴാണ് ആശുപത്രിയില്‍ എത്തിച്ചത്. ചികിത്സ നല്‍കിയെങ്കിലും മരണം രണ്ട് പേരും മരിച്ചു.












Click it and Unblock the Notifications