കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഷ്ട്രപതി നിലയത്തില്‍ ഉഗ്രവിഷ പാമ്പ്, ജീവനക്കാര്‍ എന്ത് ചെയ്‌തെന്നറിയാമോ?

എല്ലാ വര്‍ഷാന്ത്യത്തിലും രാഷ്ട്രപതി ഇവിടെയെത്താറുണ്ട്. അടുത്ത 22 മുതല്‍ 31 വരെ അദ്ദേഹം സെക്കന്തരാബാദിലെ മന്ദിരത്തിലുണ്ടാവും

  • By Ashif
Google Oneindia Malayalam News

ഹൈദരാബാദ്: രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ വര്‍ഷാന്ത വിശ്രമ മന്ദിരത്തില്‍ ഉഗ്ര വിഷമുള്ള വലിയ പാമ്പ്. സെക്കന്തരാബാദിലെ ബൊല്ലാറമിലുള്ള രാഷ്ട്രപതി നിലയത്തിലാണ് അഞ്ചടിയുള്ള മൂര്‍ഖന്‍ കയറിയത്. ഏറെ നേരത്തെ പരിശ്രമത്തിനൊടുവില്‍ വനം വകുപ്പിന്റെ വിദഗ്ധ സംഘം പാമ്പിനെ പിടികൂടി. വരുന്ന 22ന് രാഷ്ട്രപതി ഇവിടേക്ക് എത്താനിരിക്കെയാണ് മൂര്‍ഖന്റെ വിളയാട്ടം. ഇനിയും പാമ്പുകളുണ്ടാവുമെന്ന സംശയത്തില്‍ തിരച്ചില്‍ തുടരുകയാണ്.

Rashtrapati Nilayam

ഇതാദ്യമായല്ല സെക്കന്തരാബാദിലെ രാഷ്ട്രപതി നിലയത്തില്‍ പാമ്പ് കയറുന്നത്. എന്നാല്‍ ഇത്രയും വലുതിനെ കാണാറില്ല. വര്‍ഷാന്ത വേളകള്‍ ചെലഴിക്കാന്‍ എത്തുന്ന രാഷ്ട്രപതി ഈ മാസം 22 മുതല്‍ 31 വരെ ഇവിടെയുണ്ടാവും. ഇക്കാലയളവില്‍ ആന്ധ്രപ്രദേശിലും തെലങ്കാനയിലും വിവിധ പരിപാടികളില്‍ അദ്ദേഹം പങ്കെടുക്കും.

ഏകദേശം 90 ഏക്കറിലധികം വരുന്ന വിശാലമായ പച്ചപ്പോട് കൂടിയ സ്ഥലത്താണ് രാഷ്ട്രപതി നിലയം. പച്ച പിടിച്ചുകിടക്കുന്നത് കൊണ്ടു തന്നെ പാമ്പുകളും കുറവല്ല. ഇവിടെ നിന്നു ഇഴജന്തുക്കളെ പിടികൂടുന്നത് നിത്യസംഭവമാണ്. രാഷ്ട്രപതി എത്തുന്നതിന് മുമ്പ് ശുചീകരണത്തിന്റെ ഭാഗമായി പാമ്പുകളെയും കുരങ്ങന്‍മാരെയും പിടികൂടി വനത്തില്‍ ഉപേക്ഷിക്കും. ഉഗ്രവിഷ ജീവികളെ നെഹ്റു സൂവോളജിക്കല്‍ പാര്‍ക്കിന് കൈമാറിയ അപൂര്‍വ സംഭവങ്ങളുമുണ്ട്.

Snake

എല്ലാ വര്‍ഷവും ഡിസംബര്‍ 5ന് ശുചീകരണ പ്രക്രിയകള്‍ ജീവനക്കാര്‍ ആരംഭിക്കും. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ 65 വിഷ പാമ്പുകളെ പിടികൂടിയിട്ടുണ്ട്. ഇതില്‍ മൂര്‍ഖനും രാജവെമ്പാലയും എട്ടടി വീരനുമെല്ലാം ഉള്‍പ്പെടും. ഇത്തവണ നാല് പാമ്പ് പിടിയന്‍മാരെ കൂടി രാഷ്ട്രപതി നിലയത്തില്‍ നിയോഗിച്ചിട്ടുണ്ട്. പിടികൂടുന്ന പാമ്പുകളെ സൂക്ഷിക്കാന്‍ രാഷ്ട്രപതി നിലയത്തിനടുത്ത് ഒരു വലിയ മരപ്പെട്ടി സ്ഥാപിച്ചിട്ടുണ്ടെന്നും സുവോളജിക്കല്‍ പാര്‍ക്ക് ഉദ്യോഗസ്ഥന്‍ എം ലക്ഷ്മണ്‍ പറഞ്ഞു.

English summary
A five foot-long cobra crawling towards the main building of the Rashtrapati Nilayam,at Bollarum, Secunderabad. The President is scheduled to participate in several programmes in AP and Telangana during his stay in the city
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X