ഓപ്പറേഷന് തിയറ്ററില്‍ പാമ്പ്,രോഗിയെപോലും ഓര്‍ക്കാതെ ഡോക്ടര്‍മാര്‍ ഇറങ്ങിയോടി
ഹൈദരാബാദ്: ആശുപത്രിയിലെ ഓപ്പറേഷന് തിയറ്ററില്‍ വരെ പാമ്പെത്തി. ആന്ധ്രാപ്രദേശിലെ സര്‍ക്കാര്‍ ആശുപത്രിയിലാണ് സംഭവം നടന്നത്. പാമ്പിനെ കണ്ട ഡോക്ടര്‍മാര്‍ രോഗിയെപ്പോലും ഓര്‍ക്കാതെ ഓപ്പറേഷന് തിയറ്ററില്‍ നിന്നും ഇറങ്ങിയോടിയത്രേ. ഗുണ്ടൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ ശസ്ത്രക്രിയ നടത്താന്‍ ഡോക്ടര്‍മാര്‍ തയ്യാറെടുക്കുന്നതിനിടെയാണ് പാമ്പിനെ കാണുന്നത്.
പാമ്പ് പോയെന്നറിഞ്ഞാല്‍ മാത്രമേ ശസ്ത്രക്രിയ നടത്തുകയുള്ളൂവെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. അതുകൊണ്ടുതന്നെ പറഞ്ഞ സമയത്ത് ശസ്ത്രക്രിയയും നടന്നില്ല. കഴിഞ്ഞ ആഗസ്റ്റിലും സമാനമായ സംഭവം ഇതേ ആശുപത്രിയില്‍ നടന്നതാണ്. അന്ന് ആശുപത്രിയിലുണ്ടായിരുന്ന പത്ത് ദിവസം പ്രായമായ ആണ്‍കുഞ്ഞ് എലിയുടെ കടിയേറ്റ് മരിക്കുകയാണുണ്ടായത്.

ഇതേ അവസ്ഥ 59 വയസ് പ്രായമായ റോസമ്മയ്ക്കും സംഭവിച്ചു. ആശുപത്രിയില്‍ നിന്നും റോസമ്മയ്ക്ക് എലിയുടെ കടിയേറ്റിരുന്നു. തുടരെ ഉണ്ടായ സംഭവത്തില്‍ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു മൂന്ന് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്യുകയും ചെയ്തിരുന്നു. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കരുതെന്ന് ആശുപത്രി ഉദ്യോഗസ്ഥര്‍ക്ക് താക്കീതും നല്‍കിയിരുന്നു.
ആശുപത്രിയുടെ വൃത്തിഹീനമായ ചുറ്റുപാടിനെക്കുറിച്ച് പരാതികളും ഉയര്‍ന്നിരുന്നു. പാമ്പിനെ കണ്ടതിനെ തുടര്‍ന്ന് പ്രദേശത്തെ കാട് വെട്ടിതളിച്ച് വൃത്തിയാക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് അധികൃതര്‍.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications