കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഓപ്പറേഷന്‍ തിയറ്ററില്‍ പാമ്പ്,രോഗിയെപോലും ഓര്‍ക്കാതെ ഡോക്ടര്‍മാര്‍ ഇറങ്ങിയോടി

  • By Sruthi K M
Google Oneindia Malayalam News

ഹൈദരാബാദ്: ആശുപത്രിയിലെ ഓപ്പറേഷന്‍ തിയറ്ററില്‍ വരെ പാമ്പെത്തി. ആന്ധ്രാപ്രദേശിലെ സര്‍ക്കാര്‍ ആശുപത്രിയിലാണ് സംഭവം നടന്നത്. പാമ്പിനെ കണ്ട ഡോക്ടര്‍മാര്‍ രോഗിയെപ്പോലും ഓര്‍ക്കാതെ ഓപ്പറേഷന്‍ തിയറ്ററില്‍ നിന്നും ഇറങ്ങിയോടിയത്രേ. ഗുണ്ടൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ ശസ്ത്രക്രിയ നടത്താന്‍ ഡോക്ടര്‍മാര്‍ തയ്യാറെടുക്കുന്നതിനിടെയാണ് പാമ്പിനെ കാണുന്നത്.

പാമ്പ് പോയെന്നറിഞ്ഞാല്‍ മാത്രമേ ശസ്ത്രക്രിയ നടത്തുകയുള്ളൂവെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. അതുകൊണ്ടുതന്നെ പറഞ്ഞ സമയത്ത് ശസ്ത്രക്രിയയും നടന്നില്ല. കഴിഞ്ഞ ആഗസ്റ്റിലും സമാനമായ സംഭവം ഇതേ ആശുപത്രിയില്‍ നടന്നതാണ്. അന്ന് ആശുപത്രിയിലുണ്ടായിരുന്ന പത്ത് ദിവസം പ്രായമായ ആണ്‍കുഞ്ഞ് എലിയുടെ കടിയേറ്റ് മരിക്കുകയാണുണ്ടായത്.

snake

ഇതേ അവസ്ഥ 59 വയസ് പ്രായമായ റോസമ്മയ്ക്കും സംഭവിച്ചു. ആശുപത്രിയില്‍ നിന്നും റോസമ്മയ്ക്ക് എലിയുടെ കടിയേറ്റിരുന്നു. തുടരെ ഉണ്ടായ സംഭവത്തില്‍ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു മൂന്ന് ഉദ്യോഗസ്ഥരെ സസ്‌പെന്റ് ചെയ്യുകയും ചെയ്തിരുന്നു. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കരുതെന്ന് ആശുപത്രി ഉദ്യോഗസ്ഥര്‍ക്ക് താക്കീതും നല്‍കിയിരുന്നു.

ആശുപത്രിയുടെ വൃത്തിഹീനമായ ചുറ്റുപാടിനെക്കുറിച്ച് പരാതികളും ഉയര്‍ന്നിരുന്നു. പാമ്പിനെ കണ്ടതിനെ തുടര്‍ന്ന് പ്രദേശത്തെ കാട് വെട്ടിതളിച്ച് വൃത്തിയാക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് അധികൃതര്‍.

English summary
For those who think government hospitals are about being overstretched, understaffed and ill-equipped, there is worse.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X