ഈ വീട്ടില്‍ മനുഷ്യര്‍ക്കൊപ്പം താമസക്കാര്‍ വിഷപ്പാമ്പുകള്‍ !! 31മൂര്‍ഖനും 41 പെരുമ്പാമ്പുകളും!!
ഈ വീട്ടില്‍ മനുഷ്യര്‍ക്കൊപ്പം താമസക്കാര്‍ 70ലധികം വിഷപ്പാമ്പുകള്‍.2 പേർ അറസ്റ്റിൽ
പൂനെ: പൂനെയിലെ ഖരാഗെയിലെ ഒരു വീട്ടില്‍ മനുഷ്യര്‍ മാത്രമല്ല താമസക്കാര്‍. പാമ്പുകള്‍ കൂടിയാണ്. വെറും പാമ്പുകളല്ല. ഘോരവിഷപ്പാമ്പുകള്. എഴുപതോളം വിഷപ്പാമ്പുകളാണ് മനുഷ്യര്‍ക്കൊപ്പം ഈ വീട്ടില്‍.
മൂര്‍ഖന്‍ പാമ്പുകളെയും പെരുമ്പാമ്പുകളെയും അടക്കം എഴുപതിലധികം പാമ്പുകളെയാണ് കഴിഞ്ഞദിവസം ഖരാഗെയിലെ അപ്പാര്‍ട്ട്മെന്റില്‍ നിന്നും പൊലീസ് പിടികൂടിയത്. വിഷമെടുത്ത് വില്പന നടത്തുന്നതിനായി അനധികൃതമായി പിടികൂടി സൂക്ഷിച്ചിരിക്കുകയായിരുന്നു ഇവയെ.

37കാരനായ രഞ്ജിത്ത് ഖരാഗെ, 30കാരനായ സഹായി ധനഞ്ജയ് എന്നിവരാണ് പൊലീസ് പിടിയിലായത്. രഞ്ജിത്തിന്റെ ഭാര്യയും മക്കളും ഇതേ വീട്ടില്‍ പാമ്പുകളോടൊപ്പമായിരുന്നു കഴിഞ്ഞിരുന്നത്.

41 പെരുമ്പാമ്പുകളെയും 31 മൂര്ഖന്പാമ്പുകളെയും പൊലീസ് പിടിച്ചെടുത്തു. മരപ്പെട്ടികളിലും ചാക്കുകളിലുമാക്കി വീടിനകത്ത് സൂക്ഷിച്ചിരിക്കുകയായിരുന്നു ഇവയെ. ഇവയുടെ വിഷമെടുത്ത് വില്പനയ്ക്കും കള്ളക്കടത്തിനുമായി ഉപയോഗിച്ചിരുന്നതായി പൊലീസ് പറയുന്നു.

പിടിയിലായവര്‍ക്കെതിരെ വന്യജീവി സംരക്ഷണ നിയമ പ്രകാരം കേസെടുത്തിട്ടുണ്ട്. ഖരാഗെയിലെ ഒരു അപ്പാര്‍ട്ട്മെന്റില്‍ പാമ്പുകളെ സൂക്ഷിച്ചിരിക്കുന്നതായി രഹസ്യവിവരം ലഭിച്ചതിനെത്തുടര്‍ന്നാണ് പൊലീസ് റെയ്ഡ് നടത്തിയത്.

പരിശോധന നടത്തുമ്പോള്‍ രഞ്ജിത്ത് വീട്ടിലില്ലായിരുന്നു. എന്നാല്‍ ഭാര്യയും മക്കളും വീട്ടില്‍ പരിശോധനാ സമയത്ത് ഉണ്ടായിരുന്നു. വീട്ടില്‍ പാമ്പുകളെ സൂക്ഷിച്ചിരിക്കുന്ന വിവരം കുട്ടികള്‍ക്കടക്കം അറിയാമായിരുന്നെന്നും പൊലീസ് പറയുന്നു.
-
'മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി..'; പക്ഷെ നടൻ പറഞ്ഞത് മറ്റൊന്ന് -
'ഒന്നും പറയാതിരുന്നതിന് കാരണം ആ ഭയം';വീണ്ടും വീഡിയോയുമായി കിച്ചു സുധി..'ഇനി കാണാൻ അനുവദിക്കുമോയെന്ന അറിയില്ല'' -
സ്വര്‍ണവില കുത്തനെ താഴേക്ക്; ആഭരണം വാങ്ങുന്നവര്‍ അറിയേണ്ട കാര്യം, രൂപ കുതിച്ചു, പവന് വില -
'16 കൊല്ലമായി ചെയ്യുന്ന ജോലി പോയി';ബെംഗളൂരുവിലെ മുൻ ഒറാക്കിൾ ജീവനക്കാരൻ പറയുന്നു..അവസരമാക്കി മാറ്റാം' -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഉച്ചയ്ക്ക് ശേഷം വന്‍ ഇടിവ്, ഇത് നല്ല അവസരം, പുതിയ പവന് വില അറിയാം -
വീഗൻസിന്റെ പ്രത്യേകത ശ്രദ്ധയ്ക്ക്; വൈറ്റമിൻ ബി12 കുറഞ്ഞാൽ എട്ടിന്റെ പണി ഉറപ്പ്, ഈ കാര്യങ്ങൾ ഉൾപ്പെടുത്തൂ -
'വല്ലാത്ത തിളപ്പ് എടുക്കല്ലേ സഖാവെ,പിഷാരടിയെ തടഞ്ഞത് എന്തിനെന്ന് അന്വേഷിക്ക്';അഖിൽ മാരാർ -
സ്വർണം 1 പവന് 2 ലക്ഷമല്ല, 4 പവൻ 2 ലക്ഷത്തിന് വാങ്ങാം: അൽപം കാത്തിരിക്കൂ, സ്വർണം കുത്തനെ ഇടിയുമെന്ന് വിദഗ്ധൻ -
'യുവനടിയുടെ ഗുരുതര ആരോപണം, ഈ കുറ്റവാളികളുടെ ധൈര്യത്തിന്റെ ഉറവിടം എവിടെ നിന്നാവും?';ഡബ്ല്യുസിസി -
ഇന്തോനേഷ്യയിൽ 7.4 തീവ്രതയുള്ള മഹാഭൂകമ്പം, മൂന്ന് രാജ്യങ്ങളിൽ സുനാമി മുന്നറിയിപ്പ് -
പിണറായിയ്ക്കോ മോദിക്കോ എതിരെ പിഷാരടി രാഷ്ട്രീയ പ്രസംഗം നടത്തിയിട്ടുണ്ടോ? അഖില്‍ മാരാര്‍ -
വിജയുടെ പാര്‍ട്ടിയില്‍ രണ്ടാം സമ്പന്നന് ഇദ്ദേഹമാണ്; 63000 രൂപയുടെ സൈക്കിള്‍, ചെന്നൈയില്‍ 2 വീട്












Click it and Unblock the Notifications