തട്ടിക്കൊണ്ടുപോയവര്‍ വീട്ടിലെത്താന്‍ പണം നല്‍കിയെന്ന് സ്നാപ്ഡീല്‍ ജീവനക്കാരി
ദില്ലി: ജോലി കഴിഞ്ഞ് വീട്ടിലേക്ക് തിരിച്ചുവരവെ തന്നെ തട്ടിക്കൊണ്ടുപോയ അജ്ഞാതര്‍ നല്ല രീതിയിലാണ് പെരുമാറിയതെന്ന് സ്നാപ്ഡീല്‍ ജീവനക്കാരി ദീപ്തി സര്‍ന. വെള്ളിയാഴ്ച രാവിലെ വീട്ടില്‍ തിരിച്ചെത്തിയശേഷം മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു ദീപ്തി. വീട്ടിലേക്ക് തിരിച്ചെത്താന്‍ അവര്‍ പണം നല്‍കിയെന്നും ദീപ്തി പറഞ്ഞു.
ബുധനാഴ്ച രാത്രിയാണ് ഗാസിയാബാദില്‍ നിന്നും പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയത്. സ്നാപ്ഡീല്‍ ഓഫീസിലെ ജോലി കഴിഞ്ഞ് വീട്ടിലേക്ക് ഒരു ഓട്ടോയില്‍ മടങ്ങവെയാണ് സംഭവമെന്ന് ദീപ്തി പറയുന്നു. വഴിയില്‍വെച്ച് ദീപ്തിയും സഹയാത്രികരും സഞ്ചരിച്ച ഓട്ടോറിക്ഷ കേടായതിനെ തുടര്‍ന്ന് മറ്റൊരു ഓട്ടോറിക്ഷയില്‍ കയറിയ ഉടനെയായിരുന്നു തട്ടിക്കൊണ്ടുപോകല്‍.

ഓട്ടോയില്‍ യാത്ര ചെയ്തിരുന്ന നാലു പുരുഷന്മാര് കത്തികാട്ടി ഭീഷണിപ്പെടുത്തി ദീപ്തിയെ ഓട്ടോയില്‍ നിന്നും പുറത്തിറക്കുകയായിരുന്നു. ഇതിനിടയില്‍ തന്നെ പെണ്‍കുട്ടി തന്റെ സുഹൃത്തിനെ ഫോണ്‍ ചെയ്ത് വിവരം അറിയിച്ചു. ഈ സുഹൃത്താണ് ദീപ്തിയെ തട്ടിക്കൊണ്ടുപോയകാര്യം വീട്ടികാരെ അറിയിക്കുന്നത്. വീട്ടുകാര്‍ ഉടന്‍ പോലീസില്‍ പരാതിയും നല്കി.
തട്ടിക്കൊണ്ടുപോകപ്പെട്ടശേഷം രാത്രി മുഴുവന്‍ കാറിലും ബൈക്കിലുമായി യാത്രയിലായിരുന്നെന്ന് ദീപ്തി പറഞ്ഞു. ഇതിനിടെ 10 കിലോമീറ്ററോളം നടക്കുകയും ചെയ്തു. പോലീസ് പിന്തുടരുന്നുണ്ടെന്ന് മനസിലായതോടെ ഡല്‍ഹിക്കടുത്തുള്ള സബര്‍ബന്‍ റെയില്‍വെ സ്റ്റേഷനില്‍ ഉപേക്ഷിക്കുകയായിരുന്നു. തിരിച്ചു പോകാനുള്ള വണ്ടിക്കാശും അവര്‍ നല്കി. എന്നാല്‍ പെണ്‍കുട്ടിയുടെ മൊബൈല്‍ഫോണും ബാഗും അവര്‍ കവര്‍ന്നെടുത്തു. റെയില്‍വെ സ്റ്റേഷനില്‍വെച്ച് മറ്റൊരാളുടെ ഫോണ്‍ വാങ്ങിച്ച് താന്‍ സുരക്ഷിതയാണെന്ന് പെണ്‍കുട്ടി വീട്ടുകാരെ അറിയിക്കുകയായിരുന്നു.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ആരാധന വോട്ടാകുമോ? തെരഞ്ഞെടുപ്പിനിറങ്ങിയ സെലിബ്രിറ്റികളോട് കേരളം ചെയ്തതിങ്ങനെ... -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി












Click it and Unblock the Notifications