കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തട്ടിക്കൊണ്ടുപോയവര്‍ വീട്ടിലെത്താന്‍ പണം നല്‍കിയെന്ന് സ്‌നാപ്ഡീല്‍ ജീവനക്കാരി

  • By Anwar Sadath
Google Oneindia Malayalam News

ദില്ലി: ജോലി കഴിഞ്ഞ് വീട്ടിലേക്ക് തിരിച്ചുവരവെ തന്നെ തട്ടിക്കൊണ്ടുപോയ അജ്ഞാതര്‍ നല്ല രീതിയിലാണ് പെരുമാറിയതെന്ന് സ്‌നാപ്ഡീല്‍ ജീവനക്കാരി ദീപ്തി സര്‍ന. വെള്ളിയാഴ്ച രാവിലെ വീട്ടില്‍ തിരിച്ചെത്തിയശേഷം മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു ദീപ്തി. വീട്ടിലേക്ക് തിരിച്ചെത്താന്‍ അവര്‍ പണം നല്‍കിയെന്നും ദീപ്തി പറഞ്ഞു.

ബുധനാഴ്ച രാത്രിയാണ് ഗാസിയാബാദില്‍ നിന്നും പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയത്. സ്‌നാപ്ഡീല്‍ ഓഫീസിലെ ജോലി കഴിഞ്ഞ് വീട്ടിലേക്ക് ഒരു ഓട്ടോയില്‍ മടങ്ങവെയാണ് സംഭവമെന്ന് ദീപ്തി പറയുന്നു. വഴിയില്‍വെച്ച് ദീപ്തിയും സഹയാത്രികരും സഞ്ചരിച്ച ഓട്ടോറിക്ഷ കേടായതിനെ തുടര്‍ന്ന് മറ്റൊരു ഓട്ടോറിക്ഷയില്‍ കയറിയ ഉടനെയായിരുന്നു തട്ടിക്കൊണ്ടുപോകല്‍.

kidnap-woman

ഓട്ടോയില്‍ യാത്ര ചെയ്തിരുന്ന നാലു പുരുഷന്മാര്‍ കത്തികാട്ടി ഭീഷണിപ്പെടുത്തി ദീപ്തിയെ ഓട്ടോയില്‍ നിന്നും പുറത്തിറക്കുകയായിരുന്നു. ഇതിനിടയില്‍ തന്നെ പെണ്‍കുട്ടി തന്റെ സുഹൃത്തിനെ ഫോണ്‍ ചെയ്ത് വിവരം അറിയിച്ചു. ഈ സുഹൃത്താണ് ദീപ്തിയെ തട്ടിക്കൊണ്ടുപോയകാര്യം വീട്ടികാരെ അറിയിക്കുന്നത്. വീട്ടുകാര്‍ ഉടന്‍ പോലീസില്‍ പരാതിയും നല്‍കി.

തട്ടിക്കൊണ്ടുപോകപ്പെട്ടശേഷം രാത്രി മുഴുവന്‍ കാറിലും ബൈക്കിലുമായി യാത്രയിലായിരുന്നെന്ന് ദീപ്തി പറഞ്ഞു. ഇതിനിടെ 10 കിലോമീറ്ററോളം നടക്കുകയും ചെയ്തു. പോലീസ് പിന്തുടരുന്നുണ്ടെന്ന് മനസിലായതോടെ ഡല്‍ഹിക്കടുത്തുള്ള സബര്‍ബന്‍ റെയില്‍വെ സ്റ്റേഷനില്‍ ഉപേക്ഷിക്കുകയായിരുന്നു. തിരിച്ചു പോകാനുള്ള വണ്ടിക്കാശും അവര്‍ നല്‍കി. എന്നാല്‍ പെണ്‍കുട്ടിയുടെ മൊബൈല്‍ഫോണും ബാഗും അവര്‍ കവര്‍ന്നെടുത്തു. റെയില്‍വെ സ്‌റ്റേഷനില്‍വെച്ച് മറ്റൊരാളുടെ ഫോണ്‍ വാങ്ങിച്ച് താന്‍ സുരക്ഷിതയാണെന്ന് പെണ്‍കുട്ടി വീട്ടുകാരെ അറിയിക്കുകയായിരുന്നു.

English summary
Snapdeal girl says Kidnappers treated me well gave me money to reach home
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X