കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്‌നാപ് ഡീലിനും ആമിര്‍ ഖാനെ വേണ്ട, അംബാസിഡര്‍ സ്ഥാനത്തുനിന്നു നീക്കും

  • By Sruthi K M
Google Oneindia Malayalam News

മുംബൈ: ഇ കൊമേഴ്‌സ് സൈറ്റായ സ്‌നാപ് ഡീലിനെതിരെ വ്യാപക പ്രതിഷേധമാണ് നടന്നത്. കാരണം മറ്റൊന്നുമല്ല, അവരുടെ ബ്രാന്‍ഡ് അംബാസിഡര്‍ ബോളിവുഡ് താരം ആമിര്‍ ഖാനാണ്. ആമിറിന്റെ അസഹിഷ്ണുത പരാമര്‍ശം സ്‌നാപ് ഡീല്‍ ബിസിനസ്സിനെ കൂടി ബാധിക്കുകയുണ്ടായിയെന്നാണ് പറയുന്നത്. ഒടുവില്‍ സ്‌നാപ് ഡീലും തീരുമാനമെടുത്തു.

അംബാസിഡര്‍ സ്ഥാനത്തു നിന്നു ആമിറിനെ നീക്കം ചെയ്യാനാണ് സ്‌നാപ് ഡീല്‍ ഒരുങ്ങുന്നത്. ആമിറിനെ എതിര്‍ക്കുന്നവര്‍ വ്യാപകമായി സ്മാര്‍ട്ട് ഫോണുകളില്‍ നിന്ന് സ്‌നാപ് ഡീലിന്റെ ആപ്പ് അണ്‍ ഇന്‍സ്റ്റാള്‍ ചെയ്തിരുന്നു. ഇത് സ്‌നാപ് ഡീലിന് വന്‍ തിരിച്ചടിയാണ് നല്‍കിയത്. ഒടുവില്‍ ആമിറിനെ തങ്ങള്‍ക്ക് വേണ്ടെന്ന നിലപാട് സ്‌നാപ് ഡീലിനും എടുക്കേണ്ടിവരികയാണ്. താരത്തിന്റെ അസഹിഷ്ണുത പരാമര്‍ശം വന്‍ തിരിച്ചടിയാണ് നല്‍കുന്നത്.

സ്‌നാപ് ഡീലും കൈയൊഴിഞ്ഞു

സ്‌നാപ് ഡീലും കൈയൊഴിഞ്ഞു

ഓണ്‍ലൈന്‍ ഷോപ്പിംഗ് സൈറ്റായ സ്‌നാപ് ഡീല്‍ ആമിര്‍ ഖാനെ ബ്രാന്‍ഡ് അംബാസിഡര്‍ സ്ഥാനത്തു നിന്ന് നീക്കാന്‍ ഒരുങ്ങുന്നു. സര്‍ക്കാരിന്റെ ഇന്‍ക്രെഡിബിള്‍ ഇന്ത്യയുടെ ബ്രാന്‍ഡ് അംബാസിഡര്‍ സ്ഥാനത്തു നിന്നു ആമിറിനെ നീക്കിയ വാര്‍ത്ത കഴിഞ്ഞ മാസമാണ് പുറത്തുവന്നത്.

ബിസിനസ്സിനെ ബാധിച്ചു

ബിസിനസ്സിനെ ബാധിച്ചു

ആമിറിന്റെ അസഹിഷ്ണുത പരാമര്‍ശം സ്‌നാപ് ഡീല്‍ ബിസിനസ്സിനെ കൂടി ബാധിക്കുകയുണ്ടായിയെന്നാണ് പറയുന്നത്.

പ്രതിഷേധം സ്‌നാപ് ഡീലിനോടും

പ്രതിഷേധം സ്‌നാപ് ഡീലിനോടും

ആമിറിനെ എതിര്‍ക്കുന്നവര്‍ വ്യാപകമായി സ്മാര്‍ട്ട് ഫോണുകളില്‍ നിന്ന് സ്‌നാപ് ഡീലിന്റെ ആപ്പ് അണ്‍ ഇന്‍സ്റ്റാള്‍ ചെയ്തിരുന്നു. ഇത് സ്‌നാപ് ഡീലിന് വന്‍ തിരിച്ചടിയാണ് നല്‍കിയത്.

കരാര്‍ പുതുക്കില്ല

കരാര്‍ പുതുക്കില്ല

ആമിറുമായുള്ള കരാര്‍ ഒരു വര്‍ഷത്തേക്ക് കൂടി പുതുക്കാമായിരുന്നു. എന്നാല്‍, വേണ്ടെന്ന തീരുമാനമാണ് സ്‌നാപ് ഡീല്‍ കമ്പനി അധികൃതര്‍ എടുത്തത്.

പ്രതിഷേധമിങ്ങനെ

പ്രതിഷേധമിങ്ങനെ

ആപ്പ് വാപ്പസി, ബൂട്ട് ഔട്ട് സ്‌നാപ് ഡീല്‍ എന്ന ഹാഷ് ടാഗുകള്‍ വഴിയായിരുന്നു പ്രതിഷേധം. ഇത് സ്‌നാപ് ഡീലിന് മോശം റേറ്റിങ് നല്‍കുകയായിരുന്നു.

കേന്ദ്രസര്‍ക്കാരിന്റെ പദ്ധതിയില്‍ നിന്നും

കേന്ദ്രസര്‍ക്കാരിന്റെ പദ്ധതിയില്‍ നിന്നും

പത്തുവര്‍ഷം ഇന്‍ക്രെഡിബിള്‍ ഇന്ത്യയുടെ ബ്രാന്‍ഡ് അംബാസിഡര്‍ സ്ഥാനത്ത് ആമിര്‍ ഉണ്ടായിരുന്നു. ആമിറുമായുള്ള കരാര്‍ കാലാവധി അവസാനിച്ചതിനെ തുടര്‍ന്നാണ് മാറ്റുന്നതെന്നാണ് അധികൃതര്‍ വിശദീകരിച്ചത്. ഇപ്പോള്‍ അമിതാഭ് ബച്ചനും, പ്രിയങ്ക ചോപ്രയുമാണ് ബ്രാന്‍ഡ് അംബാസിഡര്‍ സ്ഥാനത്തുള്ളത്.

ലൈക്ക് വണ്‍ഇന്ത്യ

ലൈക്ക് വണ്‍ഇന്ത്യ

വേറിട്ടൊരു വാര്‍ത്താ വായനാനുഭവത്തിന് മലയാളം വണ്‍ഇന്ത്യയുടെ ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ
ഫോളോ ട്വിറ്റര്‍

English summary
Snapdeal has decided not to renew Bollywood star Aamir Khan's contract as brand ambassador of the ecommerce company, two persons with knowledge of the development said.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X