കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വരള്‍ച്ചാ ബാധിത പ്രദേശത്തെ സെല്‍ഫി; പങ്കജ മുണ്ടെ വിവാദത്തില്‍

Google Oneindia Malayalam News

മുംബൈ: മന്ത്രി പങ്കജ മുണ്ടെയുടെ സെല്‍ഫി വിവാദത്തിലാകുന്നു. വരള്‍ച്ച ബാദധിത പ്രദേശങ്ങളിലെത്തി കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ മനസിലാക്കുന്നതിനു പകരം സെല്‍ഫി എടുത്ത് ഉല്ലസിച്ചതിനാണ് മന്ത്രി വിവാദത്തിലായത്.

കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ മനസിലാക്കുന്നതിനല്ല മറിച്ച് സെല്‍ഫിയെടുക്കുന്നതിലായിരുന്നു മന്ത്രിയുടെ താല്‍പര്യമെന്ന് പ്രതിപക്ഷം ആരോപിച്ചു. കടുത്ത വരള്‍ച്ച നേരിടുന്ന മറാത്ത്വാഡയില്‍ പങ്കജയുടെ മണ്ഡലമായ ബീഡ് ഉള്‍പ്പെടെ ലാത്തൂര്‍ സ്റ്റേഷനിലെ ജലടരെയിനും, സിയ ഗ്രാമത്തിലും മഞ്ചറ നദി ആഴം കൂട്ടുന്ന പദ്ധതി പ്രദേശവും സന്ദര്‍ശിക്കാനാണ് മന്ത്രി എത്തിയത്.

Pankaja Munde

മഹാരാഷ്ട്രയിലെ ബിജെപി-ശിവസേന മന്ത്രിസഭയിലെ ജലവിഭവ സംരക്ഷണ വകുപ്പ്, ഗ്രാമ വികസന വകുപ്പ് തുടങ്ങി പ്രധാന വകുപ്പുകള്‍ കൈകാര്യം ചെയ്യുന്ന മന്ത്രിയാണ് പങ്കജ മുണ്ടെ. അനാവശ്യ വിവാദങ്ങള്‍ ഒഴിവാക്കി പകരം വരള്‍ച്ചാമൂലം ദുരിതമനുഭവിക്കുന്ന കര്‍ഷകര്‍ക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്ന് പങ്കജ അഭ്യര്‍ത്ഥിച്ചു.

വരള്‍ച്ചാ ബാധിത പ്രദേശങ്ങളിലെ സന്ദര്‍ശനത്തിനായി ഹെലിപാഡ് ഒരുക്കുന്നതിന്റെ ഭാഗമായി മന്ത്രി എക്‌നാഥ് ഗോഡ്‌സെ പതിനായിരം ലിറ്റര്‍ ജലം ദുരുപയോഗം ചെയ്തത് നേരത്തെ വലിയ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു. നരേന്ദ്ര മോദി സന്ത്രിസഭയിലെ അംഗമായിരുന്ന ഗോപിനാഥ മുണ്ടയുടെ മകളാണ് പങ്കജ മുണ്ടെ

English summary
Maharashtra Minister Pankaja Munde is under fire after she clicked a selfie in the drought-hit Latur district. She clicked the picture when she was touring Latur to review the dried up Manjara river.Bharatiya Janata Party (BJP) ally Shiv Sena did not miss a chance to attack Munde over her selfie. "It is unfortunate that a minister went and clicked selfies in drought-hit Latur," Shiv Sena leader Manisha Kayande said.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X