കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

100 രൂപ സൂക്ഷിക്കാത്തതിന് കള്ളന്റെ വക തല്ല്, 500ഉം 1000വും കളളന്മാര്‍ക്കും വേണ്ട

അടിച്ചു മാറ്റിയ പഴ്‌സില്‍ 1500 രൂപ ഉണ്ടായിരുന്നെങ്കിലും കള്ളന്മാര്‍ ഇതെടുത്തില്ല. മൂന്ന് 500 രൂപ നോട്ടുകളാണ് പഴ്‌സില്‍ ഉണ്ടായിരുന്നത്.

  • By Gowthamy
Google Oneindia Malayalam News

ഗ്രേറ്റര്‍ നോയിഡ : രാജ്യത്ത് 500, 1000 രൂപ നോട്ടുകള്‍ അസാധുവാക്കിയതോടെ കുടുങ്ങിയിരിക്കുന്നത് കള്ളന്മാരാണ്. മോഷ്ടിക്കുന്ന പണത്തില്‍ 500 ഉം 1000വും മാത്രം ഉണ്ടായതോടെയാണ് കള്ളന്മാര്‍ക്ക് പണിയായത്. 500 ഉം 1000വും കള്ളന്മാര്‍ക്കു പോലും വേണ്ടാത്ത അവസ്ഥയാണ്.

ഗ്രേറ്റര്‍ നോയിഡയില്‍ തൊഴിലാളിയില്‍ നിന്ന് പഴ്‌സ് അടിച്ചു മാറ്റിയ കള്ളന്മാര്‍ ഒടുവില്‍ അത് തിരിച്ചു നല്‍കി. അടിച്ചു മാറ്റിയ പഴ്‌സില്‍ 1500 രൂപ ഉണ്ടായിരുന്നെങ്കിലും കള്ളന്മാര്‍ ഇതെടുത്തില്ല. മൂന്ന് 500 രൂപ നോട്ടുകളാണ് പഴ്‌സില്‍ ഉണ്ടായിരുന്നത്. എന്നാല്‍ പഴ്‌സ് തിരിച്ചു നല്‍കാനെത്തിയ കള്ളന്മാര്‍ 100 രൂപ സൂക്ഷിക്കാത്തതിന് ഇയാളെ തല്ലുകയും ചെയ്തു.

Robbery

ഗ്രേറ്റര്‍ നോയിഡയിലെ വികാസ് എന്ന തൊഴിലാളിക്കാണ് 100 രൂപ സൂക്ഷിക്കാത്തതിന് കള്ളന്മാരില്‍ നിന്ന് തല്ല് കിട്ടിയത്. രാത്രി 11 മണിയോടെ പണി കഴിഞ്ഞ് പോകുന്നതിനിടെ ബൈക്കിലെത്തിയ രണ്ടംഗ സംഘം പഴ്‌സ് തട്ടിയെടുത്ത് കടക്കുകയായിരുന്നു. സഹായത്തിനായി മറ്റാരെയെങ്കിലും വിളിക്കാനോ പൊലീസ് അറിയിക്കാനോ ശ്രമിക്കവെയാണ് കള്ളന്മാര്‍ തിരിച്ചെത്തിയത്.

പഴ്‌സ് വികാസിന്റെ മുഖത്തേക്ക് വലിച്ചെറിഞ്ഞ ശേഷം തല്ലുകയായിരുന്നു. പിന്നാലെ 100 രൂപ സൂക്ഷിക്കാമായിരുന്നില്ലേ എന്നൊരു ചോദ്യവും. അതേസമയം സംഭവവുമായി ബന്ധപ്പെട്ട് പരാതി ലഭിച്ചിട്ടില്ലെന്ന് പൊലീസ് വ്യക്തമാക്കി.

English summary
Two bike-borne robbers snatched Rs 1,500 from a labourer in Greater Noida. They find that the notes were in denominations of Rs 500. The frustrated robbers then returned the money to the victim.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X