കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹിമാചലിൽ കോൺഗ്രസിനെ വീഴ്ത്തിയത് ബിജെപിയല്ല!! പിന്നിൽ ഇവർ തന്നെ...

ഹിമാചലിൽ ബിജെപിക്ക് തുണയായത് കോൺഗ്രസ് സർക്കാരിന്റെ ഭരണ വിരുദ്ധ വികരമാണ്

  • By Ankitha
Google Oneindia Malayalam News

Recommended Video

cmsvideo
ഹിമാചലില്‍ കോണ്‍ഗ്രസ് തിരിച്ചടി

ഷിംല: അഭിമാനപ്പോരാട്ടം നടന്ന ഹിമാചൽ പ്രദേശിൽ കോൺഗ്രസിനെ പൊളിച്ചടുക്കി ബിജെപി സർക്കാർ അധികാരത്തിലേറുകയാണ്. 65 സീറ്റുകളിൽ 42 സീറ്റുകൾ നേടി ബിജെപി അധികരം പിടിച്ചെടുത്തു. ഭരണപക്ഷമായിരുന്ന കോൺഗ്രസിന് 22 സീറ്റുകൾ മാത്രം നേടാനായത്. മറ്റുള്ളവയ്ക്കും 4 ഉം.

ഗുജറാത്തില്‍ ബിജെപിയ്ക്ക് നെഞ്ചിടിപ്പ് കൂട്ടിയത് ഹര്‍ദിക്കും കൂട്ടരും; കേശുഭായിയുടെ പിന്‍ഗാമിഗുജറാത്തില്‍ ബിജെപിയ്ക്ക് നെഞ്ചിടിപ്പ് കൂട്ടിയത് ഹര്‍ദിക്കും കൂട്ടരും; കേശുഭായിയുടെ പിന്‍ഗാമി

himachal

ഹിമാചലിൽ ബിജെപിക്ക് തുണയായത് കോൺഗ്രസ് സർക്കാരിന്റെ ഭരണ വിരുദ്ധ വികരമാണ്. കോൺഗ്രസ് മുഖ്യമന്ത്രി വീരഭദ്ര സിംഗിനെതിരെയുള്ള അഴിമതി ആരോപണങ്ങളും ബിജെപിയ്ക്ക് ഗുണം ചെയ്തു. എന്നാൽ മുഖ്യമന്ത്രി സ്ഥാനാർഥിയായിരുന്ന പ്രേംകുമാർ ദൂമലിന്റെ പരാജയം ബിജെപിയുടെ വിജയത്തിന്റെ മധുരം കുറയ്ക്കുന്നുണ്ട്.

 ഹിമാചൽ പ്രദേശിൽ താമര വിരിഞ്ഞു; കോൺഗ്രസിന് കനത്ത തിരിച്ചടി ഹിമാചൽ പ്രദേശിൽ താമര വിരിഞ്ഞു; കോൺഗ്രസിന് കനത്ത തിരിച്ചടി

 ഹിമാചലിൽ കോൺഗ്രസ് ഔട്ട്

ഹിമാചലിൽ കോൺഗ്രസ് ഔട്ട്

2012 ൽ ഹിമാചലിൽ 36 സീറ്റ് നേടി കോൺഗ്രസ് അധികാരത്തിലേറിയിരുന്നു. അന്ന് 26 സീറ്റുകൾ മാത്രമാണ് ബിജെപിയ്ക്ക് ലഭിച്ചത്. ലോക്ഹിത് പാർട്ടി 1 സ്വതന്ത്രൻ 5 ഇങ്ങനെയായരുന്നു അന്നത്തെ സീറ്റ് നില. പിന്നീട് കോൺഗ്രസിൽ നിന്ന് ഒരാൾ ബിജെപി പാളയത്തിലേയ്ക്ക് പോയതോടെ കോൺഗ്രസ്36 ൽ നിന്ന് 35 ആയി കുറഞ്ഞു. ബിജെപിയ്ക്ക് 28 ഉം. എന്നാൽ ഇന്നത്തെ അവസ്ഥ നേരെ വിപരീതമാണ്. ബിജെപി 28 സീറ്റിൽ നിന്ന് 44 സീറ്റിലേയ്ക്ക് ഉയർന്നിട്ടുണ്ട്. ഇതുപോലെ കോൺഗ്രസ് 36 ൽ നിന്ന് 26 ലേയ്ക്ക് താഴെയ്ക്കും.

 പരാജയത്തിനു കാരണം കോൺഗ്രസ് തന്നെ

പരാജയത്തിനു കാരണം കോൺഗ്രസ് തന്നെ

ഹിമാചലിൽ കോൺഗ്രസിന്റെ പരാജയത്തിനു കാരണം കോൺഗ്രസ് തന്നെയാണ്. നിലവിൽ അധികാരത്തിലിരുന്ന കോൺഗ്രസ് സർക്കാരിന്റെ ഭരണവിരുദ്ധ വികാരമാണ് ബിജെപിയെ തുണച്ചത്. കൂടാതെ കോൺഗ്രസ് മുഖ്യമന്ത്രി വീരേഭഭ്ര സിംഗിനെതിരെയുള്ള അഴിമതി ആരോപണങ്ങളും പാർട്ടിൽ ഉണ്ടായ ഗ്രൂപ്പ് തർക്കം ഹിമാചലിൽ കോൺഗ്രസിനെ കൈവിടാൻ കാരണമായി.

 ഇടതു സ്ഥാനാർഥി

ഇടതു സ്ഥാനാർഥി

ഹിമാചലില്‍ ഇടതു സ്ഥാനാര്‍ഥിയായ രകേഷ് സിംഗ വിജയിച്ചു. ഹിമാചലിലെ തിയോഗ് മണ്ഡലത്തില്‍ നിന്നാണ് സിംഗ വിജയിച്ചത്. 16413 വോട്ടുകളാണ് ഇദ്ദേഹത്തിന് ലഭിച്ചത് 1967, 1990, 93 എന്നീ വര്‍ഷങ്ങളില്‍ ഹിമാചല്‍ നിയമസഭയില്‍ ഇടതു പക്ഷത്തിന് പ്രതിനിധി ഉണ്ടായിരുന്നു. അതിനു ശേഷം ഇപ്പോഴാണ് ഇടതുപക്ഷം നിയമസഭയില്‍ എത്തുന്നത്‌.

 ഹിമാചലിൽ ബിജെപിയ്ക്ക് വ്യക്തമായ ഭൂരിപക്ഷം

ഹിമാചലിൽ ബിജെപിയ്ക്ക് വ്യക്തമായ ഭൂരിപക്ഷം

ഹിമാചൽ പ്രദേശിൽ ബിജെപി വ്യക്തമായ ഭൂരിപക്ഷത്തോടെയാണ് അധികാരം പിടിച്ചെടുത്തത്. വോട്ടെണ്ണൽ ആരംഭിച്ചപ്പോൾ തന്നെ സംസ്ഥാനത്ത് ബിജെപിയ്ക്ക് അനുകൂലമായ സഹചര്യമാണ് ഉണ്ടായിരുന്നത്. ആദ്യമണിക്കൂറുകൾ പിന്നിട്ടപ്പോൾ ഹിമാചലിലെ രാഷ്ട്രീയ അവസ്ഥ വെളിവായിരുന്നു. എന്നാൽ മുഖ്യമന്ത്രി സ്ഥാനാർഥിയായിരുന്ന ധൂമൽ തേറ്റതോടെ ബിജെപിയുടെ വിജയത്തിന് ചെറിയ തോതിൽ മങ്ങലേറ്റിട്ടുണ്ട്.

English summary
Himachal Pradesh has 68 assembly seats and a party needs 35 or more to cross halfway and form government. The BJP is leading in 44 seats, a gain of 18. The Congress is ahead in 20; it had won Himachal by the slimmest of margins five years ago.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X