കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മഞ്ഞുവീഴ്ച ഭീഷണിയില്‍ ഉത്തരാഖണ്ഡ്, തിരഞ്ഞെടുപ്പ് ഐസാവുമോ ?

ഏകദേശം 800ല്‍ അധികം പോളിങ് ബൂത്തുകളില്‍ മഞ്ഞുവീഴ്ച ഭീഷണിയുണ്ട്

  • By Manu
Google Oneindia Malayalam News

ഡെറാഡൂണ്‍: ഫെബ്രുവരി 15നു നടക്കാനിരിക്കുന്ന ഉത്തരാഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പിന് കാലാവസ്ഥ ഭീഷണിയാവുന്നു. കനത്ത മഞ്ഞുവീഴ്ച മൂലം ചില പോളിങ് ബൂത്തുകളില്‍ പ്രത്യേക സജ്ജീകരണങ്ങള്‍ ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍. സംസ്ഥാനത്തെ 800ല്‍ അധികം പോളിങ് ബൂത്തുകള്‍ക്ക് മഞ്ഞുവീഴ്ച ഭീഷണിയുണ്ട്. 2012ലെ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇതു 488 ആയിരുന്നു.

snowfall

ഉയര്‍ന്ന സ്ഥലങ്ങളില്‍ സ്ഥിതി ചെയ്യുന്ന 35 നിയമസഭാ മണ്ഡലങ്ങളിലെ ബൂത്തുകളിലാണ് മഞ്ഞ് വീഴ്ച പ്രതിസന്ധി സൃഷ്ടിക്കുന്നത്. ജനുവരി, ഫെബ്രുവരി മാസങ്ങളിലാണ് ഇവിടെ ഏറ്റവുമധികം മഞ്ഞുവീഴ്ചയുണ്ടാവുക. മഞ്ഞുവീഴ്ചയുള്ള സ്ഥലങ്ങളിലെത്തി കൃത്യസമയത്ത് വോട്ട് രേഖപ്പെടുത്തി മടങ്ങാന്‍ ജനങ്ങള്‍ക്ക് എല്ലാവിധി സൗകര്യങ്ങളും ചെയ്ചു കൊടുക്കുമെന്ന് ഉത്തരാഖണ്ഡ് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ രാധ രത്തൂരി വ്യക്തമാക്കി. മഞ്ഞ് വീഴ്ച സാധ്യതയുള്ള 803 ബൂത്തുകളില്‍ 8,000 മുതല്‍ 10000 വരെ വോട്ടര്‍മാരുണ്ട്.

map

ഇത്തരം പ്രദേശങ്ങളിലെ പോളിങ് ബൂത്തുകളില്‍ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥര്‍ക്കു ധരിക്കാന്‍ ജാക്കറ്റുകളും പ്രത്യേക ഷൂവും മറ്റും സര്‍ക്കാര്‍ നല്‍കും.
ഉത്തരകാശിയിലാണ് (318) മഞ്ഞുവീഴ്ച സാധ്യതയുള്ള കൂടുതല്‍ ബൂത്തുകളുള്ളത്. നൈനിറ്റാള്‍ (85), ഡെറാഡൂണ്‍ (76) എന്നിവയാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍.

English summary
The State Election Commission in Uttarakhand has identified over 800 polling stations that are vulnerable to heavy snowfall, as part of its special measures to ensure smooth and glitch-free elections. Sources in the Election Commission said the authorities had taken a slew of steps in this regard.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X