കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപിക്ക് വീണ്ടും തിരിച്ചടി; യുപിയില്‍ സഖ്യകക്ഷി പുറത്തേക്ക്, രണ്ടുപാര്‍ട്ടികള്‍ക്ക് പിന്നാലെ

Google Oneindia Malayalam News

ലഖ്‌നൗ: ബിജെപിയുടെ സമീപനത്തില്‍ മനംമടുപ്പ് പ്രകടിപ്പിച്ച് സഖ്യകക്ഷി. കൂടുതല്‍ സീറ്റ് ലഭിച്ചില്ലെങ്കില്‍, മതിയായ പരിഗണന കിട്ടിയില്ലെങ്കില്‍ സഖ്യം വിട്ടേക്കുമെന്നും സൂചന നല്‍കി. രണ്ടു കക്ഷികള്‍ എന്‍ഡിഎ സഖ്യം വിട്ടതിന് പിന്നാലെയാണ് ഉത്തര്‍ പ്രദേശിലെ സഖ്യകക്ഷി ഭീഷണി മുഴക്കിയിരിക്കുന്നത്. ആന്ധ്രയിലും ബിഹാറിലും സഖ്യകക്ഷികള്‍ ബിജെപിയെ കൈവിട്ടിരുന്നു.

ഇവര്‍ കോണ്‍ഗ്രസ് പക്ഷത്ത് എത്തുകയും ചെയ്തു. ഇതിനിടെയാണ് യുപയില്‍ പുതിയ തലവേദന. ബിഹാറിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ബിജെപി കൂടുതല്‍ സീറ്റുകള്‍ വിട്ടുകൊടുക്കുകയായിരുന്നു. സമാനമായ സമ്മര്‍ദ്ദ തന്ത്രം തന്നെയാണ് യുപിയിലെ സഖ്യകക്ഷിയും പയറ്റുന്നത്. തിരഞ്ഞെടുപ്പ് അടുക്കവെ ബിജപിക്ക് പ്രതിസന്ധി ഇരട്ടിയാക്കുമെന്ന സൂചനായണ് വന്നിരിക്കുന്നത്. വിശദാംശങ്ങള്‍....

ബിജെപിക്ക് കടുത്ത സമ്മര്‍ദ്ദം

ബിജെപിക്ക് കടുത്ത സമ്മര്‍ദ്ദം

ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ സഖ്യകക്ഷികളില്‍ നിന്ന് ബിജെപി കടുത്ത സമ്മര്‍ദ്ദമാണ് നേരിടുന്നത്. ആദ്യം പ്രതിസന്ധി നേരിട്ടത് ആന്ധ്രയിലായിരുന്നു. സഖ്യകക്ഷിയും ആന്ധ്ര ഭരണകക്ഷിയുമായ ടിഡിപി എന്‍ഡിഎ വിടുകയായിരുന്നു. ആന്ധ്രയ്ക്ക് പ്രത്യേക സംസ്ഥാന പദവി നല്‍കിയില്ലെന്നായിരുന്നു ആരോപണം.

കൂടുതല്‍ സീറ്റ് നല്‍കാത്തതില്‍

കൂടുതല്‍ സീറ്റ് നല്‍കാത്തതില്‍

തൊട്ടുപിന്നാലെയാണ് ബിഹാറിലെ ആര്‍എല്‍എസ്പി ബിജെപിയെ പ്രതിസന്ധിയിലാക്കി സഖ്യം വിട്ടത്. കൂടുതല്‍ സീറ്റ് നല്‍കാത്തതില്‍ പ്രതിഷേധിച്ചായിരുന്നു ആര്‍എല്‍എസ്പിയുടെ നടപടി. പാര്‍ട്ടിയുടെ നേതാവ് ഉപേന്ദ്ര കുശ്വാഹ കേന്ദ്രമന്ത്രി പദവിയും രാജിവച്ചു. തൊട്ടുപിന്നാലെ സഖ്യം വിടുകയാണെന്ന് പ്രഖ്യാപിക്കുകയും ചെയ്തു.

 ഇപ്പോള്‍ കോണ്‍ഗ്രസ് പാളയത്തില്‍

ഇപ്പോള്‍ കോണ്‍ഗ്രസ് പാളയത്തില്‍

ആന്ധ്രയിലെ ടിഡിപിയും ബിഹാറിലെ ആര്‍എല്‍എസ്പിയും ഇപ്പോള്‍ കോണ്‍ഗ്രസ് പാളയത്തിലാണ്. വരുന്ന തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് തരംഗമുണ്ടാകുമെന്ന് കരുതിയാണ് ഈ കൂടുമാറ്റം. മാത്രമല്ല, ബിജെപി വെല്ലുവിളി നേരിടുന്ന ഘട്ടത്തില്‍ സമ്മര്‍ദ്ദത്തിലാക്കി കൂടുതല്‍ സീറ്റുകള്‍ കൈവശപ്പെടുത്തുകയും ഇത്തരം പാര്‍ട്ടികളുടെ തന്ത്രമാണ്.

പ്രതിസന്ധി മറികടക്കാന്‍

പ്രതിസന്ധി മറികടക്കാന്‍

ആന്ധ്രയില്‍ ഇനി ബിജെപി തനിച്ചാണ് മല്‍സരിക്കുക. ഇവിടെ ബിജെപിക്ക് നഷ്ടപ്പെടാന്‍ കാര്യമായിട്ടൊന്നുമില്ല. എന്നാല്‍ ബിഹാറില്‍ ആര്‍എല്‍എസ്പി സഖ്യം വിട്ടതിന് പിന്നാലെ ബിജെപി സീറ്റ് വിഭജനം പൂര്‍ത്തിയാക്കി. സഖ്യകക്ഷികളായ ജെഡിയുവിനും എല്‍ജെപിക്കും കൂടുതല്‍ സീറ്റ് കൈമാറുകയും പ്രതിസന്ധി തരണം ചെയ്യുകയും ചെയ്തു.

യുപിയില്‍ പുതിയ വെല്ലുവിളി

യുപിയില്‍ പുതിയ വെല്ലുവിളി

ഇതിനിടെയാണ് യുപിയില്‍ വെല്ലുവിളി ഉയര്‍ന്നിരിക്കുന്നത്. യുപിയിലെ ബിജെപിയുടെ സഖ്യകക്ഷിയാണ് അപ്‌ന ദള്‍. ഈ പാര്‍ട്ടിയാണ് മതിയായ സീറ്റുകള്‍ തങ്ങള്‍ക്ക് വേണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്. പ്രതിപക്ഷത്തിന്റെ ഭാഗത്ത് നിന്ന് വെല്ലുവിളി നേരിടുന്നതിന് പുറമെയാണ് സഖ്യകക്ഷി തന്നെ ബിജെപിയെ സമ്മര്‍ദ്ദത്തിലാക്കുന്നത്.

 സഖ്യത്തിലുള്ളവര്‍ അസന്തുഷ്ടര്‍

സഖ്യത്തിലുള്ളവര്‍ അസന്തുഷ്ടര്‍

യുപിയിലെ എന്‍ഡിഎ സഖ്യത്തിലുള്ള മൂന്ന് കക്ഷികളും ഇന്ന് അസന്തുഷ്ടരാണെന്ന് അപ്‌ന ദള്‍ ദേശീയ വര്‍ക്കിങ് പ്രസിഡന്റ് ആശിഷ് പട്ടേല്‍ പറഞ്ഞു. സഖ്യകക്ഷികളുടെ അമര്‍ഷം ബിജെപി മനസിലാക്കണം. അല്ലെങ്കില്‍ തിരഞ്ഞെടുപ്പില്‍ തിരിച്ചടിയുണ്ടാകും. സഖ്യത്തിലെ ഒരു പാര്‍ട്ടിയും ഐക്യത്തോടെയല്ല മുന്നോട്ട് പോകുന്നതെന്നും അദ്ദേഹം പറഞ്ഞു.

 അപ്‌ന ദളിന്റെ സാന്നിധ്യം

അപ്‌ന ദളിന്റെ സാന്നിധ്യം

2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ അപ്‌ന ദള്‍ രണ്ട് മണ്ഡലത്തില്‍ ജയിച്ചിരുന്നു. ആശിഷ് പട്ടേല്‍ യുപിയിലെ നിയമസഭാ കൗണ്‍സിലേക്കും തിരഞ്ഞെടുക്കപ്പെട്ടു. ഇദ്ദേഹത്തിന്റെ ഭാര്യ അനുപ്രിയ പട്ടേല്‍ മിര്‍സാപൂര്‍ എംപിയാണ്. കേന്ദ്ര ആരോഗ്യ സഹമന്ത്രിയുമാണ്.

ബിജെപി പാഠമാക്കണം

ബിജെപി പാഠമാക്കണം

നിയമസഭാ തിരഞ്ഞെടുപ്പില്‍ നേരിട്ട പരാജയങ്ങള്‍ ബിജെപി പാഠമാക്കണം. മൂന്ന് സംസ്ഥാനങ്ങളിലെ ഭരണമാണ് ബിജെപിക്ക് നഷ്ടമായത്. മോദി വീണ്ടും പ്രധാനമന്ത്രിയാകണം എന്നുതന്നെയാണ് തങ്ങളുടെ ആഗ്രഹം. ഇതിന് യുപി നിര്‍ണായകമാണ്. ഇവിടെയുള്ള സഖ്യകക്ഷികളെ ബിജെപി പരിഗണിക്കണമെന്നും പട്ടേല്‍ ഓര്‍മിപ്പിച്ചു.

സഖ്യകക്ഷികളെ പങ്കെടുപ്പിക്കാറില്ല

സഖ്യകക്ഷികളെ പങ്കെടുപ്പിക്കാറില്ല

യുപിയിലെ പല പരിപാടികളിലും സഖ്യകക്ഷികളെ ബിജെപി പങ്കെടുപ്പിക്കാറില്ല. ഏറ്റവും ഒടുവില്‍ സിദ്ധാര്‍ഥ് നഗറിലെ മെഡിക്കല്‍ കോളജ് ഉദ്ഘാടന ചടങ്ങിലും അതുതന്നെയായിരുന്നു സാഹചര്യം. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തറക്കല്ലിടുന്ന ചടങ്ങിലേക്ക് കേന്ദ്ര ആരോഗ്യ സഹമന്ത്രിയായ അനുപ്രിയ പട്ടേലിനെ ക്ഷണിക്കാത്തതാണ് അപ്‌ന ദളിനെ പ്രകോപിപ്പിച്ചത്.

 എട്ട് മെഡിക്കല്‍ കോളജുകള്‍

എട്ട് മെഡിക്കല്‍ കോളജുകള്‍

അനുപ്രിയ പട്ടേലിന്റെ ശ്രമഫലമായിട്ടാണ് യുപിയിലേക്ക് എട്ട് മെഡിക്കല്‍ കോളജുകള്‍ അനുവദിച്ചുകിട്ടിയതെന്ന് അപ്‌നദള്‍ പറയുന്നു. ഈ സാഹചര്യത്തില്‍ മെഡിക്കല്‍ കോളജിന് തറക്കല്ലിടുമ്പോള്‍ മന്ത്രിയെ വിളിക്കേണ്ടതായിരുന്നു. എന്നാല്‍ സംസ്ഥാനത്തെ ബിജെപി ഭരണകൂടം അനുപ്രിയയെ അവഗണിക്കുകയായിരുന്നു.

എസ്പി ഭരിച്ചിരുന്നപ്പോള്‍

എസ്പി ഭരിച്ചിരുന്നപ്പോള്‍

സമാജ് വാദി പാര്‍ട്ടി യുപി ഭരിച്ചിരുന്ന വേളയില്‍ അനുപ്രിയ പട്ടേലിനെ എല്ലാ പരിപാടികളിലേക്കും ക്ഷണിച്ചിരുന്നു. ബിജെപി അധികാരത്തിലെത്തിയ ശേഷം ഇതുവരെ ഒരു സര്‍ക്കാര്‍ ചടങ്ങിലേക്കും ക്ഷണിച്ചിട്ടില്ല. ഇതാണ് അപ്‌ന ദളിന് തങ്ങളെ ബിജെപി അവഗണിക്കുന്നുണ്ടോ എന്ന തോന്നലുണ്ടാക്കിയത്.

മറ്റൊരു സഖ്യകക്ഷിയും അമര്‍ഷത്തില്‍

മറ്റൊരു സഖ്യകക്ഷിയും അമര്‍ഷത്തില്‍

യുപിയിലെ ബിജെപിയുടെ മറ്റൊരു സഖ്യകക്ഷിയാണ് എസ്ബിഎസ്പി. ഈ പാര്‍ട്ടിയുടെ ആചാര്യനായിരുന്ന രാജാ സുഹല്‍ദിയോയുടെ പേരിലുള്ള സ്റ്റാമ്പ് അടുത്തിടെ പ്രധാനമന്ത്രി മോദി പുറത്തിറക്കിയിരുന്നു. ഈ ചടങ്ങിലേക്ക് എസ്ബിഎസ്പിയുടെ അധ്യക്ഷന്‍ ഓം പ്രകാശ് രാജ്ബാറിനെ ക്ഷണിക്കാതിരുന്നതും വിവാദമായിട്ടുണ്ട്.

'ഒളിച്ചോടിയ' യുഎഇ രാജകുമാരി ഇവിടെയുണ്ട്; ഫോട്ടോ പുറത്തുവിട്ടു, ഉല്ലാസബോട്ടില്‍ ഗോവയില്‍ ആര്?'ഒളിച്ചോടിയ' യുഎഇ രാജകുമാരി ഇവിടെയുണ്ട്; ഫോട്ടോ പുറത്തുവിട്ടു, ഉല്ലാസബോട്ടില്‍ ഗോവയില്‍ ആര്?

English summary
Snubbed and sulking, BJP’s junior partners in UP ask for more
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X