കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'എനിക്ക് എപ്പോഴാണ് വരാന്‍ കഴിയുകയെന്ന് പറയൂ..': കശ്മീര്‍ ഗവർണ്ണറുടെ മറുപടി ദുർബലമാണെന്നും രാഹുല്‍

Google Oneindia Malayalam News

ദില്ലി: ജമ്മുകശ്മീര്‍ സന്ദര്‍ശിക്കാനുള്ള ഗവര്‍ണ്ണര്‍ സത്യപാല്‍ മാലിക്കിന്‍റെ ക്ഷണം സ്വീകരിക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഉപാധികളില്ലാതെ കശ്മീര്‍ സന്ദര്‍നത്തിന് തയ്യാറാണെന്നും തന്‍റെ ട്വീറ്റിനുള്ള ഗവര്‍ണ്ണറുടെ മറുപടി ദുര്‍ബലമാണെന്നും രാഹുല്‍ ഗാന്ധി പുതിയ ട്വീറ്റിലൂടെ അഭിപ്രായപ്പെട്ടു.

"പ്രിയ മാലിക് ജി
എന്റെ ട്വീറ്റിനുള്ള താങ്കളുടെ ദുര്‍ബലമായ മറുപടി കണ്ടു.

നിബന്ധനകളൊന്നും പാലിക്കാതെ ജമ്മു കശ്മീര്‍ സന്ദര്‍ശിച്ച് ആളുകളെ കാണാനുള്ള നിങ്ങളുടെ ക്ഷണം ഞാന്‍ സ്വീകരിക്കുന്നു.

എനിക്ക് എപ്പോഴാണ് വരാന്‍ കഴിയുക?"- എന്നായിരുന്നു രാഹുലിന്റെ ട്വീറ്റ്.

ജമ്മു കശ്മീരിന് പ്രത്യേക അവകാശങ്ങള്‍ നല്‍കുന്ന ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 370 പിന്‍വലിച്ചതിന് ശേഷം കശ്മീരില്‍ സംഘര്‍ഷം നിലനില്‍ക്കുന്നതായി രാഹുല്‍ ഗാന്ധി നേരത്തെ ആരോപിച്ചിരുന്നു. ഇതിന് മറുപടിയുമായി ഗവര്‍ണര്‍ രംഗത്ത് എത്തി. 'ഞാന്‍ താങ്കളെ ഇവിടേക്ക് (ജമ്മു കാശ്മീര്‍) ക്ഷണിക്കുകയാണ്. താങ്കള്‍ക്ക് വിമാനം അയച്ചുതരാം. ഇവിടെ വന്ന് സ്ഥിതിഗതികള്‍ മനസിലാക്കിയ ശേഷം പ്രതികരിക്കുക' എന്നായിരുന്നു ഗവര്‍ണറുടെ മറുപടി. ഇതിന് പിന്നാലെ ഗവര്‍ണറുടെ ക്ഷണം സ്വീകരിക്കുകയാണെന്ന് രാഹുല്‍ ട്വീറ്റ് ചെയ്തു.

rahulnew

തങ്ങള്‍ കശ്മീരിലേക്കു വരുന്നുണ്ടെന്നും അതിന് തങ്ങള്‍ക്ക് വിമാനമൊന്നും വേണ്ട സഞ്ചാര സ്വാതന്ത്ര്യം ഉറപ്പുവരുത്തിയാല്‍ മാത്ര മതിയെന്നുമാണ് രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തത്. ജനങ്ങളേയും പ്രധാനപ്പെട്ട രാഷ്ട്രീയ നേതാക്കളേയും അവിടെ നിയോഗിച്ചിട്ടുള്ള നമ്മുടെ പട്ടാളക്കാരേയും കാണാനുള്ള സ്വാതന്ത്ര്യം ഉറപ്പുവരുത്തിയാല്‍ മതിയെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു. രാഹുല്‍ പ്രശ്നത്തെ രാഷ്ട്രീയവത്കരിക്കാന്‍ ശ്രമിക്കുകയാണെന്നായിരുന്നു ഇതിന് മാലിക് മറുപടി നല്‍കിയത്.

നെടുങ്കണ്ടം കസ്റ്റഡി കൊലപാതകം: അന്വേഷണം സിബിഐക്ക് വിട്ടു, തീരുമാനം മന്ത്രിസഭായോഗത്തിന്‍റേത്നെടുങ്കണ്ടം കസ്റ്റഡി കൊലപാതകം: അന്വേഷണം സിബിഐക്ക് വിട്ടു, തീരുമാനം മന്ത്രിസഭായോഗത്തിന്‍റേത്

English summary
so when can i come; Rahul Gandhi's reply to Kashmir Governor
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X