
ശോഭ സുരേന്ദ്രന് ഔട്ട്; മെട്രോമാന് ഇന്‍!! വരുണ്‍ ഗാന്ധിയും അമ്മയും പുറത്ത്, ബിജെപിയില്‍ ശുദ്ധികലശം
ന്യൂഡല്‍ഹി: കെ സുരേന്ദ്രന് വിഭാഗത്തിനെതിരെ ശക്തമായ നിലപാടെടുത്ത ശോഭ സുരേന്ദ്രനെ ഒഴിവാക്കി ബിജെപി ദേശീയ നിര്‍വാഹക സമിതി പുനഃസംഘടിപ്പിച്ചു. സംസ്ഥാന പ്രസിഡന്റായി കെ സുരേന്ദ്രനെ നിലനിര്‍ത്തിയതിന് പിന്നാലെയാണ് ദേശീയ നിര്‍വാഹക സമിതി പുനഃസംഘടിപ്പിച്ചത്. അതേസമയം, കേന്ദ്രമന്ത്രി വി മുരളീധരന് സമിതിയില്‍ തുടരും. മെട്രോമാന് ഇ ശ്രീധരനെ പ്രത്യേക ക്ഷണിതാവായി ഉള്‍പ്പെടുത്തുകയും ചെയ്തു.
ശോഭ സുരേന്ദ്രനെ സമിതിയില്‍ നിന്ന് നീക്കിയതിന് കാരണം വ്യക്തമല്ല. ഇതും ഗ്രൂപ്പ് പോരിന്റെ ഭാഗമാണ് എന്ന് സോഷ്യല്‍ മീഡിയയില്‍ പ്രചാരണമുണ്ട്. വിശദാംശങ്ങള്‍ ഇങ്ങനെ...
കൊച്ചി-തിരൂര്‍ റൂട്ടല്ല ഇത്!! ദുബായിലെ തിരക്കേറിയ റോഡാണ്... പുഞ്ചിരിയോടെ ഡെലീഷ്യ പുറപ്പെട്ടു

ശോഭാ സുരേന്ദ്രന് പുറമെ മുന്‍ കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തെയും ദേശീയ നിര്‍വാഹക സമിതിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. നിലവില്‍ ശോഭ ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റാണ്. താരതമ്യേന അപ്രധാനമായ പദവി നല്‍കിയതില്‍ നേരത്തെ ശോഭയെ പിന്തുണയ്ക്കുന്നവര്‍ക്ക് അമര്‍ഷമുണ്ടായിരുന്നു. പാര്‍ട്ടി യോഗങ്ങളില്‍ നിന്ന് വിട്ടുനിന്ന അവരെ ദേശീയ നേതാക്കള്‍ ഇടപെട്ട് അനുനയിപ്പിക്കുകയായിരുന്നു.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ തുടങ്ങിയിരുന്നു ബിജെപിയിലെ പോര്. ശോഭയെ അകറ്റാനുള്ള ബോധപൂര്‍വമായ ശ്രമം നടക്കുന്നു എന്നായിരുന്നു ആക്ഷേപം. ബിജെപിയുടെ കേരളത്തിലെ വനിതാ മുഖമാണ് ശോഭ സുരേന്ദ്രന്. അവര്‍ക്ക് ദേശീയ തലത്തില്‍ സുപ്രധാനമായ പദവികള്‍ നല്‍കിയേക്കുമെന്ന് വാര്‍ത്തകള്‍ വന്നിരുന്നു എങ്കിലും അതുണ്ടായില്ല.

ശോഭ സുരേന്ദ്രന്, അല്‍ഫോണ്‍സ് കണ്ണന്താനം, ഒ രാജഗോപാല്‍ എന്നിവരെയാണ് ദേശീയ നിര്‍വാഹക സമിതിയില്‍ നിന്ന് നീക്കിയിരിക്കുന്നത്. ഒ രാജഗോപാലിന്റെ പല പ്രസ്താവനകളും ബിജെപിക്ക് കനത്ത തിരിച്ചടിയായിരുന്നു. പിറണായി സര്‍ക്കാരിന്റെ ചില പ്രവര്‍ത്തനങ്ങളെ പ്രശംസിച്ച രാജോഗോപാല്‍ ബിജെപി സംസ്ഥാന നേതൃത്വത്തെ പ്രതിസന്ധിയിലാക്കുകയും ചെയ്തു. പ്രായാധിക്യം മൂലമാണ് അദ്ദേഹത്തെ നിര്‍വാഹക സമിതിയില്‍ നിന്ന് നീക്കിയത് എന്നാണ് പറയപ്പെടുന്നത്.

മെട്രോമാന് ഇ ശ്രീധരന് പുറമെ പികെ കൃഷ്ണദാസും ദേശീയ നിര്‍വാഹക സമിതിയില്‍ പ്രത്യേക ക്ഷണിതാവായി. സമിതിയില്‍ മൊത്തം 80 അംഗങ്ങളാണുള്ളത്. കൂടാതെ 50 പ്രത്യേക ക്ഷണിതാക്കളും 179 സ്ഥിരം ക്ഷണിതാക്കളും ദേശീയ സമിതിയിലുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി, എല്‍കെ അദ്വാനി, എംഎം ജോഷി, രാജ്നാഥ് സിങ്, അമിത് ഷാ, നിതില്‍ ഗഡ്കരി എന്നിവരെല്ലാം ദേശീയ സമിതി അംഗങ്ങളാണ്. കര്‍ഷകര്‍ക്കെതിരായ ആക്രമണത്തില്‍ കടുത്ത വിമര്‍ശനം ഉന്നയിച്ച വരുണ്‍ ഗാന്ധി, അമ്മ മേനക ഗാന്ധി എന്നിവരെ ദേശീയ സമിതിയില്‍ നിന്ന് നീക്കി.

എപി അബ്ദുള്ളക്കുട്ടി ദേശീയ വൈസ് പ്രസിഡന്റായി തുടരും. ടോം വടക്കന്‍ ദേശീയ വക്താവായും തുടരും. ഇരുവരും അടുത്തിടെ ബിജെപിയില്‍ എത്തിയവരാണ്. സിപിഎമ്മിലും കോണ്‍ഗ്രസിലും പ്രവര്‍ത്തിച്ച ശേഷമാണ് അബ്ദുള്ളക്കുട്ടി ബിജെപിയില്‍ എത്തിയത്. കോണ്‍ഗ്രസിന്റെ ദേശീയ നേതാക്കളുമായി അടുത്ത ബന്ധമുള്ള നേതാവായിരുന്നു ടോം വടക്കന്‍.

അടുത്തകാലത്ത് ബിജെപിയില്‍ സജീവമായ സിനിമാ താരമാണ് കൃഷ്ണകുമാര്‍. ഇദ്ദേഹത്തെ ദേശീയ കൗണ്‍സിലില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. നിമയസഭാ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് അദ്ദേഹം മല്‍സരിച്ചിരുന്നു എങ്കലും തോറ്റു. കഴിഞ്ഞ ദിവസം ബിജെപിയുടെ സംസ്ഥാന ഭാരവാഹി പട്ടിക പുറത്തിറക്കിയിരുന്നു. കെ സുരേന്ദ്രനെ സംസ്ഥാന അധ്യക്ഷ പദവിയില്‍ നിന്ന് നീക്കുമെന്ന് പ്രചാരണമുണ്ടായിരുന്നെങ്കിലും അതുണ്ടായില്ല.
സൗന്ദര്യത്തിന് ഒട്ടും കുറവില്ല; അന്നും ഇന്നും... നടി ഖുശ്ബുവിന്റെ അപൂര്‍വ ചിത്രങ്ങള്‍ കാണാം

കാസര്‍കോട്, വയനാട്, പാലക്കാട്, കോട്ടയം, പത്തനംതിട്ട എന്നീ ജില്ലകളില്‍ ജില്ലാ പ്രസിഡന്റുമാരെ ബിജെപി മാറ്റിയിട്ടുണ്ട്. ശോഭാ സുരേന്ദ്രന് പുറമെ എഎന്‍ രാധാകൃഷ്ണനും വൈസ് പ്രസിഡന്റുമാരായി തുടരും. കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ച് ബിജെപിയിലെത്തിയ പന്തളം പ്രതാപന് സംസ്ഥാന സെക്രട്ടറിയായി. അഡ്വ. ഇ കൃഷ്ണദാസ് ആണ് സംസ്ഥാന ട്രഷറര്‍.