കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണണം, ഇല്ലെങ്കിൽ നിരാഹാര സത്യാഗ്രഹമെന്ന് അണ്ണാ ഹസാരെ

Google Oneindia Malayalam News

ദില്ലി: കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തിയില്ലെങ്കില്‍ നിരാഹാര സത്യാഗ്രഹം നടത്തുമെന്ന് അണ്ണാ ഹസാരെ. ഇക്കാര്യം വ്യക്തമാക്കി അണ്ണാ ഹസാരെ കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമറിന് കത്തെഴുതി. കഴിഞ്ഞ രണ്ട് ആഴ്ചകളില്‍ അധികമായി ആയിരക്കണക്കിന് കര്‍ഷകര്‍ ദില്ലി അതിര്‍ത്തിയില്‍ കേന്ദ്ര സര്‍ക്കാര്‍ പാസ്സാക്കിയ കാര്‍ഷിക നിയമത്തിന് എതിരെ സമരത്തിലാണ്. എന്നാല്‍ കാര്‍ഷിക നിയമം പിന്‍വലിക്കാനാകില്ലെന്ന നിലപാടിലാണ് കേന്ദ്ര സര്‍ക്കാര്‍. ഈ സാഹചര്യത്തിലാണ് നിരാഹാര സത്യാഗ്രഹം പ്രഖ്യാപിച്ച് അണ്ണാ ഹസാരെയുടെ രംഗപ്രവേശം.

മറ്റ് ആവശ്യങ്ങളും കേന്ദ്ര കൃഷി മന്ത്രിക്ക് അയച്ച കത്തില്‍ അണ്ണാ ഹസാരെ സൂചിപ്പിച്ചിട്ടുണ്ട്. കമ്മീഷന്‍ ഫോര്‍ അഗ്രികള്‍ച്ചറല്‍ കോസ്റ്റ്‌സ് ആന്റ് പ്രൈസസിന് സ്വയം ഭരണാവകാശം നല്‍കണം എന്നും അണ്ണാ ഹസാരെ ആവശ്യപ്പെട്ടു. 20 ദിവസമായി കര്‍ഷകര്‍ കേന്ദ്രത്തിനെതിരെ സമരത്തിലാണ്. 40ല്‍ അധികം കര്‍ഷക സംഘടനകളാണ് സമരമുഖത്തുളളത്. അതിര്‍ത്തികള്‍ നിലവില്‍ അടച്ചിരിക്കുകയാണ്. കര്‍ഷക സംഘടനാ നേതാക്കള്‍ നിരാഹാര സമരത്തിലേക്കും കടന്നിട്ടുണ്ട്.

anna

കർഷക സമരത്തിന് പിന്തുണയുമായി രംഗത്ത് വന്നിരുന്നു. 2019 ഫെബ്രുവരിയില്‍ അഹമ്മദാബാദിലെ റാലേഗാവ് സിദ്ധി ഗ്രാമത്തില്‍ അണ്ണാ ഹസാരെ ഉപവാസ സമരം നടത്തിയിരുന്നു. സ്വാമിനാഥന്‍ കമ്മീഷന്‍ സമര്‍പ്പിച്ച നിര്‍ദേശങ്ങളും കാര്‍ഷിക മേഖലയിലെ മറ്റ് ആവശ്യങ്ങളും പരിഗണിക്കാം എന്ന് ഉറപ്പ് നല്‍കി അന്നത്തെ കേന്ദ്ര കൃഷി മന്ത്രി രാധാ മോഹന്‍ സിംഗ് കത്തയച്ചതിന് ശേഷമാണ് ഫെബ്രുവരി 5ന് അണ്ണാ ഹസാരെ സമരം അവസാനിപ്പിച്ചത്.. ഇപ്പോള്‍ നരേന്ദ്ര സിംഗ് തോമറിന് അയച്ച കത്തിനൊപ്പം രാധാ മോഹന്‍ സിംഗ് നല്‍കിയ കത്തും അണ്ണാ ഹസാരെ കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. 2019 ഒക്ടോബര്‍ 30ന് മുന്‍പായി ഉന്നത സമതി റിപ്പോര്‍ട്ട് തയ്യാറാക്കി അവതരിപ്പിക്കും എന്നായിരുന്നു കത്തിലെ ഉറപ്പ്.

English summary
Social activist Anna Hazare warns Centre of hunger strike over farmers protest
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X