കര്‍ഷകര്‍ക്ക് പിന്തുണ; അണ്ണാ ഹസാരെ നാളെ മുതല്‍ അനിശ്ചിതകാല നിരാഹാരം അനുഷ്ഠിക്കും
മുംബൈ: കര്‍ഷകരെ പിന്തുണച്ച് സാമൂഹിക പ്രവര്‍ത്തകന്‍ അണ്ണാ ഹസാരെ നാളെ മുതല്‍ അനിശ്ചിതകാല നിരാഹാരമിരിക്കും. ജന്മദേശാമായ മഹാരാഷ്ട്രയിലെ അഹമ്മദ് നഗറിലാണ് നിരാഹാരമിരിക്കുന്നത്. തന്റെ അനുഭാവികളോട് തങ്ങളുടെ സ്ഥലത്ത് നിന്ന് പ്രതിഷേധിക്കാനും അണ്ണാ ഹസാരെ ആവശ്യപ്പെട്ടു.

കഴിഞ്ഞ നാല് വര്‍ഷമായി കര്‍ഷകരുടെ പ്രധാന ആവശ്യങ്ങള്‍ക്കായി ഞാന്‍ പ്രക്ഷോഭം നടത്തുകയാണ്. കര്‍ഷകരുടെ വിഷയത്തില്‍ സര്‍ക്കാര്‍ ശരിയായ തീരുമാനമെടുക്കുന്നില്ലെന്ന് തോന്നുന്നു. കര്‍ഷകരോട് സര്‍ക്കാര്‍ സംവേദനക്ഷമത കാണിക്കുന്നില്ലെന്നും അദ്ദേഹം പത്ര സമ്മേളത്തില്‍ വ്യക്തമാക്കി.
ഞങ്ങളുടെ ആവശ്യങ്ങള്‍ കേന്ദ്രസര്‍ക്കാരിന്റെ മുമ്പാകെ ആവര്‍ത്തിച്ച് അറിയിക്കുകയാണ്. കഴിഞ്ഞ മൂന്ന് മാസത്തിനുള്ളില്‍ ഞാന്‍ അഞ്ച് തവണ പ്രധാനമന്ത്രിക്കും കേന്ദ്ര കൃഷി മന്ത്രിക്കും കത്തുകള്‍ എഴുതിയിട്ടുണ്ട്. സര്‍ക്കാരിന്റെ പ്രതിനിധികള്‍ ഇക്കാര്യം ചര്‍ച്ച ചെയ്യുന്നുണ്ടെങ്കിലും ഇതുവരെ ആവശ്യങ്ങള്‍ സംബന്ധിച്ച് ശരിയായ പരിഹാരത്തിലെത്തിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.












Click it and Unblock the Notifications