Get Updates
Get notified of breaking news, exclusive insights, and must-see stories!

ഡിസൈനിലൂടെ സാമൂഹിക സ്വാധീനം, ഒരു കപ്പ് കാപ്പിയില്‍ നിന്നും ഇക്കിക്കായി പിറന്ന കഥ

ഒരു കപ്പ് ചൂട് കാപ്പിയില്‍ നിന്നും ഒരു പറ്റം സുഹൃത്തുക്കള്‍ ചേര്‍ന്ന് ഡിസൈനിലൂടെ സാമൂഹിക സ്വാധീനം സൃഷ്ടിക്കുക എന്ന ആശയം കെട്ടിപടുക്കാന്‍ ഇറങ്ങിപ്പുറപ്പെടുന്നിതിലൂടെയാണ് ഇക്കിക്കായി ജനിക്കുന്നത്. ഈ ആശയം മാറ്റത്തിന് വഴിയൊരുക്കുകയും വളര്‍ന്ന് വരുന്ന കലാകാരന്‍മാര്‍, സ്ത്രീകളും സാമൂഹിക സംഘടനകളും / എൻ‌ജി‌ഒകളും നടത്തുന്ന ചെറുകിട ബിസിനസ് എന്നിവകളെ ഒരു സഹകരണ പങ്കാളിത്തത്തിലൂടെ ശക്തിപ്പെടുത്തുകയും ചെയ്യുമെന്ന് അവര്‍ സ്വപ്നം കണ്ടു. അവിടെ അവര്‍ ഇക്കിക്കായിക്ക് രൂപം നല്‍കി.

ജാപ്പനീസ് ഭാഷയില്‍ നിന്നുമാണ് 'ഇക്കി' എന്ന വാക്ക് വരുന്നത്. 'സൗന്ദര്യശാസ്ത്രം' എന്നാണ് ഈ വാക്കിന്‍റെ അര്‍ത്ഥം 'കൈ' എന്നതിന് 'പുനഃസ്ഥാപനം' അല്ലെങ്കിൽ 'വീണ്ടെടുക്കല്‍ എന്നും അര്‍ത്ഥം വരുന്നു. അതുല്യത, സൗന്ദര്യം, പൊരുത്തപ്പെടാനുള്ള വേഗത എന്നിവയെ സൂചിപ്പിക്കുന്ന നിലപ്പൊന്‍മാണ് ഇക്കിക്കായുടെ അടയാളം.

വളരെ അറിവും അതുപോലെ ത്നനെ സെന്‍സിറ്റീവുമായി ഒരു ഉപോഭാക്താവിന്‍റെ യുഗം കൂടിയാണ് ഇത്. ഇവിടെ നമ്മള്‍ എന്ത് വാങ്ങുന്നോ അത് നമ്മള്‍ ആരാണെന്നും എങ്ങനെ വിശ്വസിക്കുന്നു, ജീവിക്കുന്നു എന്നതിനെയൊക്കെ അടയാളപ്പെടുത്തുന്നു. അതുപോലെ തന്നെ ചിന്തകളെ ഉണര്‍ത്തുന്നതിലൂടെ ഇക്കിക്കായുടെ ഡിസൈനുകൾ‌ സാമൂഹികവും പാരിസ്ഥിതികവുമായ ബോധമുള്ള ഒരു ജീവിതരീതിയെക്കുറിച്ച് സംസാരിക്കുന്നു.

പരിചയസമ്പന്നരായ മൂന്ന് പ്രൊഫഷണലുകളായ ഇഷാ, ക്ഷിറ, പരാഗ് എന്നിവർ ചേർന്നാണ് ഇക്കോ ഇകായി സ്ഥാപിച്ചത്. നല്ല മാറ്റം ഉണ്ടാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇതിന്റെ തുടക്കം. രൂപകല്പനയും സാമൂഹിക സ്വാധീനവും നിലനിര്‍ത്തിക്കൊണ്ടുതന്നെ, മുന്നോട്ട് കൊണ്ടുപോകണം എന്ന ചിന്തയില്‍ ഒരുമിച്ച പലരുടെയും യഥാര്‍ത്ഥ വിശ്വാസത്തിന്റെ ശ്രമമാണിത്.സൗന്ദര്യം ആഘോഷിക്കുന്നതിനും നല്ലത് ചെയ്യുന്നതിനുമുള്ള ഒരു പാതകൂടിയാണിത്.

ikikai

കലാകാരന്മാർ, പ്രധാനമായും സ്ത്രീകളുടെ നേതൃത്വത്തിലുള്ള ചെറുകിട സംരംഭങ്ങള്‍,സാമൂഹിക സംരംഭങ്ങള്‍ ,എൻ‌ജി‌ഒകൾ എന്നിവരുള്‍പ്പെടുന്ന ടീം രൂപകല്പന ചെയ്ത ഉത്പന്നങ്ങള്‍ ക്യുറേറ്റ് ചെയ്യുക എന്നതാണ് ഇക്കിക്കായുടെ ഉദ്ദേശം. ഞങ്ങളുടെ പങ്കാളികൾ‌ പരസ്‌പരം സഹകരിച്ച് നിര്‍മ്മിക്കുന്ന വ്യത്യസ്തങ്ങളായ ഉൽ‌പ്പന്നങ്ങൾ‌ രൂപകൽപ്പന ചെയ്യുന്നതിനും സൃഷ്ടിക്കുന്നതിനും ഒപ്പം നല്ലൊരു കാര്യം ചെയ്യാനുള്ള അവസരമായും ഇതിനെ ഞങ്ങള്‍ കാണുന്നു.

ഇക്കിക്കായു ടീമും നെറ്റ്‌വർക്കും അതിന്റെ ഉപയോക്താക്കൾക്കായി തനത് രീതിയിൽ നിർമ്മിച്ച ഉല്‍പന്നങ്ങള്‍ നല്‍കുകയും പരിപാലിക്കുകയും ചെയ്യുന്നു. പരിസ്ഥിതി സൗഹൃദ രൂപകൽപ്പനകൾ, ഓരോ ഉൽപ്പന്നവും പാക്കേജിംഗ് ചെയ്യുന്നതിലുള്ള സൂക്ഷ്മ, വൈവിധ്യം എന്നിവ കൂടുതല്‍ മികച്ചത് ചെയ്യുത്തിനുള്ള ചിന്താഗതിയെ പ്രചോദിപ്പിക്കുന്നു.

സാമൂഹ്യമാറ്റം വരുത്തുന്നത് വളരെ ബുദ്ധിമുട്ടായ ഒരു കാലമാണ് ഇത്. ആ പാത തിരഞ്ഞെടുക്കുന്നവരും കുറവാണ്. പലതരത്തിലുള്ള മാനസികാവസ്ഥ നിറഞ്ഞ ഒരു ലോകത്ത് കൂട്ടായ്മകള്‍ സൃഷ്ടിക്കുന്നത് തിരഞ്ഞെടുക്കപ്പെട്ട കുറച്ചുപേർക്ക് മാത്രമായിട്ടാണ്. കലയെ ആഘോഷിക്കുക്കയും അതേസമയം തന്നെ അതിന്റെ സ്രഷ്ടാവിനെ മറന്നുപോകുന്നതും ഇന്നത്തെ ഒരു യാഥാര്‍ത്ഥ്യമാണ്.

ഇത് ഒരു വ്യക്തിയെക്കുറിച്ചോ, ഒരു ആഗ്രഹത്തെക്കുറിച്ചോ അല്ലെങ്കിൽ ഒരു കലയെക്കുറിച്ചോ മാത്രമുള്ള കാര്യമല്ല. ഇത് യഥാർത്ഥ മാറ്റത്തെക്കുറിച്ചും ഒരു യഥാർത്ഥ കൂട്ടായ്മയെ കുറിച്ചും അതിന്‍റെ സ്രഷ്‌ടാക്കളുടെ യഥാർത്ഥ ആഘോഷത്തെക്കുറിച്ചും ഉള്ളതാണ്. സാമൂഹ്യമാറ്റത്തിനും ജീവിതത്തെ സ്വാധീനിക്കുന്നതിനും സ്വയം പ്രതിജ്ഞാബദ്ധമാണെന്ന് ഇക്കായ് വിശ്വസിക്കുന്നു. അങ്ങനെ ചെയ്യുന്നതിലൂടെ, പരിസ്ഥിതി സൗഹാർദ്ദപരവും ജൈവപരവും കരകൗശലവും സാമൂഹിക സ്വാധീനവും താത്പര്യപ്പെടുന്നവർക്ക് ശ്രദ്ധാപൂർവ്വം ക്യൂറേഷനും ഗുണനിലവാരവും പ്രധാനം ചെയ്യാൻ കഴിയുമെന്ന് തങ്ങൾ വിശ്വസിക്കുന്നു.

ഇന്നത്തെ ഉപഭോക്താക്കൾ‌ ബോധപൂർ‌വ്വം മികച്ച സാമൂഹിക കാൽ‌പാടുകളും മികച്ച നാളെയും സൃഷ്ടിക്കുന്നതിനുള്ള തിരഞ്ഞെടുപ്പുകൾ‌ നടത്തുന്നുവെന്ന് ഇക്കിക്കായിലുടെ വിശ്വസിക്കപ്പെടുന്നു. ഈ യാത്രയിലേക്കുള്ള വഴിയിലെ നന്മയുടെ ശക്തിയാണ് ഇക്കാക്കായി. Www.ikikai.co സന്ദർശിച്ച് നമുക്കും ആ നന്മയുടെ പാതയില്‍ അണിചേരാം

ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ത്താനി പുതിയ ലുക്കില്‍; ദോഹയിലെ പാര്‍ക്കില്‍ നിന്നുള്ള ചിത്രങ്ങള്‍

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+