കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒ രാജഗോപാൽ ഇവിടെ മണ്ടത്തരങ്ങൾ ചോദിച്ച് കസറുന്നു; എന്നാൽ സുരേഷ് ഗോപിയോ? പൊളിച്ചടുക്കി സോഷ്യൽ മീഡിയ!

  • By Desk
Google Oneindia Malayalam News

Recommended Video

cmsvideo
സുരേഷ് ഗോപിയെ പൊളിച്ചടുക്കി സോഷ്യൽ മീഡിയ | Oneindia Malayalam

ദില്ലി: ബിജെപിയുടെ കേരളത്തിലെ ഏക എംഎൽഎയാണ് ഒ രാജഗോപാൽ. അദ്ദേഹം നിയമസഭയിൽ ചോദിച്ച ചോദ്യങ്ങളെല്ലാം വൻ വിവാദമായിരുന്നു. വിവാദം എന്ന് പറഞ്ഞാൽ മാത്രം പോരാ നല്ല മണ്ടത്തരങ്ങളായിരുന്നു. ട്രോളന്മാരുടെ ഇഷ്ടവ്യക്തിയായി മാറി ഇരിക്കുകയാണ് ഒ രാജഗോപാൽ. എന്നാൽ കേരളത്തിൽ നിന്നുള്ള ബിജെപിയുടെ നോമിനേഷൻ വഴി എംപിയായ സുരേഷ് ഗോപിയുടെ സ്ഥിതിയാണ് അതിലും കഷ്ടം. ഒരു ചോദ്യം പോലും അദ്ദേഹം ഇതുവരെ ചോദിച്ചിട്ടില്ല.

രണ്ട് വർഷത്തിനിടിയിൽ ഇതുവരെ ഒരു ചോദ്യം പോലും അദ്ദേഹം ചോദിച്ചിട്ടില്ലെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്. 2016 ഏപ്രിലിലാണ് സുരേഷ് ഗോപിയെ കേന്ദ്ര സര്‍ക്കാര്‍ രാജ്യസഭാംഗമായി നാമനിര്‍ദേശം ചെയ്തത്. എന്നാല്‍ ഇന്നുവരെ പാര്‍ലമെന്റില്‍ ഒരു ചോദ്യം പോലും സുരേഷ് ഗോപി ചോദിച്ചിട്ടില്ല. രാജ്യസഭാ രേഖകളെ ഉദ്ധരിച്ച് സോഷ്യല്‍മീഡിയയില്‍ സുരേഷ് ഗോപിക്കെതിരെ വിമര്‍ശനമുയരുന്നുണ്ട്.

ഒരു ചോദ്യം പോലും ഇല്ല

ഒരു ചോദ്യം പോലും ഇല്ല

എന്തെങ്കിലും പ്രശ്‌നങ്ങള്‍ ഉന്നയിക്കാനുള്ള പ്രത്യേക പരാമര്‍ശങ്ങളും സര്‍ക്കാരില്‍ നിന്നും നേടിയെടുത്ത ഉറപ്പുകളും ‘ഒന്നുമില്ല' എന്നാണ് വെബ്സൈറ്റ് പരിശോധിച്ചാൽ ലഭിക്കുക. എന്നാൽ സഭയിലെ രണ്ട് സംവാദങ്ങലിൽ സുരേഷ് ഗോപി ഭാഗമായിട്ടുണ്ട്. ഇത്രമാണ് രാജ്യസഭയിൽ സുരേഷ് ഗോപിയുടെ പങ്കാളിത്തം. ഒ രാജഗോപാലിന്റെ കേരള നിയമസഭയിലെ ചോദ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുമ്പോൾ സുരേഷ്ഗോപിക്കെതിരെയും രൂക്ഷ വിമർശനങ്ങൾ ഉയരുന്നുണ്ട്.

അവസാന ഇനം കായികമായിരുന്നു

അവസാന ഇനം കായികമായിരുന്നു

ബിജെപി എംഎൽഎ ആയ ഒ രാജഗോപാൽ ആണ് സോഷ്യൽ മീഡിയയിലെ ശരിക്കുമുള്ള താരം. നിയമസഭയിൽ ചോദിച്ച ചോദ്യങ്ങളെല്ലാം മണ്ടത്തരങ്ങളായിരുന്നു. തന്റെ മണ്ഡലമായ നേമത്തെ കുറിച്ച് പോലും അദ്ദേഹത്തിന് വ്യക്തമായ ധാരണ ഇല്ലെന്നതാണ് മറ്റൊരു കാര്യം. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം നേമം നിയോജക മണ്ഡലത്തില്‍ സ്‌പോര്‍ട്‌സുമായി ബന്ധപ്പെട്ട് പുതുതായി നടപ്പാക്കിയ പദ്ധതികള്‍ എന്തെല്ലാമാണെന്ന് വ്യക്തമാക്കാമോ എന്നായിരുന്നു അദ്ദേഹം അവസാനമായി ചോദിച്ചത്. എന്നാൽ നേമം മണ്ഡലത്തിൽ സ്‌പോര്‍ട്‌സുമായി ബന്ധപ്പെട്ട് പ്രൊപ്പോസലുകള്‍ ഒന്നും ലഭിച്ചിട്ടില്ലെന്നും ആയതിനാല്‍ പുതുതായി പദ്ധതികളൊന്നും നടപ്പാക്കിയിട്ടില്ലെന്നും കായികവകുപ്പ് മന്ത്രി കൂടിയായ എസ് മൊയ്തീന്‍ രാജഗോപാലിന്‍റെ ചോദ്യത്തിന് മറുപടി നല്‍കിയത്.

സാംസ്കാരിക വകുപ്പിൽ നിന്നും പണി മേടിച്ചു

സാംസ്കാരിക വകുപ്പിൽ നിന്നും പണി മേടിച്ചു

നേമം നിയോജകമണ്ഡലത്തില്‍ സാംസ്‌കാരിക വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ ഏതൊക്കെയാണെന്നും ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം ഈ സ്ഥാപനങ്ങള്‍ക്കായി എന്തൊക്കെ കാര്യങ്ങള്‍ ചെയ്തുവെന്ന് ചോദിച്ചായിരുന്നു രാജഗോപാല്‍ ചോദിച്ചിരുന്നു. എന്നാൽ സാംസ്കാരിക് വകുപ്പുമായി ബന്ധപ്പെട്ട ഒരു സ്ഥാപനവും നേമത്ത് ഇല്ലെന്നുള്ള കാര്യം രാജഗോപാൽ അറിഞ്ഞില്ല. നേമം നിയോജകമണ്ഡലത്തില്‍ സാംസ്‌കാരിക വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ ഒന്നും തന്നെയല്ലെന്നാണ് മന്ത്രി മറുപടി നല്‍കിയത്.

ന്യൂനപക്ഷത്തെയും വിട്ടില്ല

ന്യൂനപക്ഷത്തെയും വിട്ടില്ല

ന്യൂനപക്ഷ വിഭാഗത്തിലെ വിധവകള്‍ക്ക് പെന്‍ഷന്‍ നല്‍കുന്നതിന് തീരുമാനം കൈക്കൊണ്ടിട്ടുണ്ടോ, എങ്കില്‍ അതിനായി എത്ര രൂപയാണ് വകയിരുത്തിയിട്ടുള്ളത് എന്ന് വ്യക്തമാക്കാമോ എന്നായിരുന്നു ഇതിന് മുമ്പ് ചോദിച്ച മറ്റൊരു ചോദ്യം. ഇവര്‍ക്ക് പെന്‍ഷന്‍ നല്‍കി തുടങ്ങിയോ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ മുഖേനെയാണോ പെന്‍ഷന്‍ നല്‍കുന്നതെന്ന് വ്യക്തമാക്കാമോ എന്ന് ചോദിച്ചും രാജഗാപാൽ കുടുങ്ങിയിരുന്നു. ന്യൂനപക്ഷ വിഭാഗത്തിലെ വിധവകള്‍ക്ക് പെന്‍ഷന്‍ നല്‍കുന്ന പദ്ധതി ന്യൂനപക്ഷ ക്ഷേമവകുപ്പ് മുഖേനെ നടപ്പിലാക്കി വരുന്നില്ല. എന്നായിരുന്നു അതിനുള്ള മറുപടി.

ലാവ്ലിൻ കേസിലും പണി പാളി

ലാവ്ലിൻ കേസിലും പണി പാളി

ലാവ്ലിൻ കേസിലും അദ്ദേഹത്തിന് പണി പാളിയിരുന്നു. ലാവിലിന്‍ കേസ് സുപ്രീം കോടതിയില്‍ വാദിച്ചതിന് ഹരീഷ് സാല്‍വെയ്ക്ക് സര്‍ക്കാര്‍ എത്ര രൂപ നല്‍കിയെന്നായിരുന്നു ചോദ്യം. ലാവ്‌ലിന്‍ കേസ് സാല്‍വെ സുപ്രീം കോടതിയില്‍ വാദിച്ചിട്ടില്ലെന്ന ഒറ്റ വാചകത്തില്‍ കാര്യം തീരുമാനമാകുകയായിരുന്നു. ഇതുവരെ നിയമസഭയിൽ അദ്ദേഹം ചോദിച്ച ചോദ്യവും മണ്ടത്തരം ആയിരുന്നു. വീണണ്ടും വീണ്ടും മണ്ടത്തരം മാത്രം ചോദിക്കുന്ന എംഎൽഎ ഒ രാജഗോപാൽ മാത്രമായിരിക്കും. എന്നാൽ മണ്ടത്തരം ചോദിക്കേണ്ട എന്ന കരുതിയായിരിക്കണം ബിജെപി ലോക്സഭയിലെത്തിച്ച സുരേഷ് ഗോപി ഇതുവരെ ഒരൊറ്റ ചോദ്യം പോലും ഇതുവരെ ചോദിക്കാതിരുന്നത്.

English summary
Social Media about Suresh Gopi MP
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X