കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആള്‍ട്ട് ന്യൂസിനെതിരെ അര്‍ണാബ്... ഫേക്ക് ന്യൂസെന്ന് റിപ്പബ്ലിക് ടിവി.... കോമഡിയാണെന്ന് പ്രതീക്!!

അര്‍ണാബ് ഗോസ്വാമിക്കെതിരെ സോഷ്യല്‍ മീഡിയ

Google Oneindia Malayalam News

ദില്ലി: വായില്‍ തോന്നിയതെന്തും വിളിച്ച് പറയുന്ന മാധ്യമപ്രവര്‍ത്തകനാണ് അര്‍ണാബ് ഗോസ്വാമി. ബിജെപി അനുകൂല മാധ്യമപ്രവര്‍ത്തകനായതിനാല്‍ അദ്ദേഹം കുറ്റംപറയുന്നത് ആരെയൊക്കെയായിരിക്കും എന്ന് ഊഹിക്കാവുന്നതേയുള്ളൂ. ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്‌കറിന്റെ മരണത്തെ കുറിച്ച് അര്‍ണാബ് നടത്തിയ ചില നിരീക്ഷണങ്ങളൊക്കെ കേട്ട് കോടതി വരെ ഞെട്ടിപ്പോയിട്ടുണ്ട്. സ്‌കോട്‌ലന്‍ഡ് യാര്‍ഡിലേക്ക് അര്‍ണാബിനെ വിട്ടാലോ എ്ന്ന് വരെ ആലോചിച്ച് പോകാവുന്ന തരത്തിലുള്ള കാര്യങ്ങളായിരിക്കും അദ്ദേഹം പടച്ചുവിടുന്നത്.

അര്‍ണാബിന്റെ പുതിയ അധിക്ഷേപം ആള്‍ട്ട് ന്യൂസിനെ കുറിച്ചാണ്. ആള്‍ട്ട് ന്യൂസ് ഫേക്ക് ന്യൂസ്(വ്യാജ വാര്‍ത്ത) ആണെന്നാണ് റിപബ്ലിക്ക് ടിവിയില്‍ നടത്തിയ ചര്‍ച്ചയില്‍ അര്‍ണാബ് ആരോപിച്ചത്. പല തവണ ആള്‍ട്ട് ന്യൂസിനെയും അതിന്റെ സ്ഥാപകന്‍ പ്രതീക് സിന്‍ഹയെയും അര്‍ണാബ് അവഹേളിക്കുകയും ചെയ്തു. എന്നാല്‍ പ്രതീക് നല്ല ചുട്ട മറുപടി സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിങായിരിക്കുകയാണ്. അതോടൊപ്പം സംഘികളുടെ പ്രിയപുത്രന്‍ എന്ന വിശേഷണവും സോഷ്യല്‍ മീഡിയ അര്‍ണാബിന് നല്‍കിയിട്ടുണ്ട്.

ആള്‍ട്ട് ന്യൂസല്ല ഫേക്ക് ന്യൂസല്ല

ആള്‍ട്ട് ന്യൂസല്ല ഫേക്ക് ന്യൂസല്ല

സ്വന്തം ചാനലിനെ കുറ്റംപറഞ്ഞാല്‍ ആരായാലും വെറുതെയിരിക്കില്ല എന്നത് വേറെ കാര്യം. ആള്‍ട്ട് ന്യൂസല്ല ഫേക്ക് ന്യൂസാണെന്ന് പറഞ്ഞതാണ് പ്രതീകിനെ ചൊടിപ്പിച്ചത്. വ്യാജ വാര്‍ത്തകള്‍ക്കെതിരെ അര്‍ണാബ് നയിച്ച ചര്‍ച്ചയില്‍ ആള്‍ട്ട് ന്യൂസിനെതിരെ അര്‍ണാബ് ഉന്നയിച്ച ആരോപണങ്ങള്‍ തന്നെ വ്യാജ വാര്‍ത്തയാണന്ന് പ്രതീക് പരിഹസിച്ചു. ചര്‍ച്ചയ്ക്ക് വിളിച്ചപ്പോള്‍ ആള്‍ട്ട് ന്യൂസ് ഒഴിഞ്ഞുമാറുകയായിരുന്നു. ഭയന്നിട്ടാകാം അവര്‍ ചര്‍ച്ചയ്ക്ക് വരാതിരുന്നതെന്നുമായിരുന്നു അര്‍ണാബ് പരിഹസിച്ചിരുന്നത്. ഇതിനുള്ള മറുപടിയാണ് ഇപ്പോള്‍ കിട്ടിയിരിക്കുന്നത്.

ചിരിക്കാനുള്ള വക

ചിരിക്കാനുള്ള വക

അര്‍ണാബിന്റെ ചര്‍ച്ചയില്‍ ഉടനീളം ആള്‍ട്ട് ന്യൂസിനെ കുറിച്ചായിരുന്നു പറഞ്ഞു കൊണ്ടിരുന്നത്. ഇക്കാര്യം ചര്‍ച്ചകളുടെ വീഡിയോ സഹിതം പ്രതീക് ട്വീറ്റ് ചെയ്തിട്ടുണ്ട്. പൊട്ടിച്ചിരിക്കാനുള്ള വക അര്‍ണാബ് നല്‍കുന്നുണ്ടെന്നായിരുന്നു പ്രതീക് ട്വീറ്റ് ചെയ്തത്. വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച തീവ്രവലതു പക്ഷ പോര്‍ട്ടലിന്റെ സ്ഥാപകരിലൊരാള്‍ അറസ്റ്റ് ചെയ്യപ്പെട്ട സംഭവത്തിലായിരുന്നു ചര്‍ച്ചയിലുടനീളം സംസാരിച്ചിരുന്നത്. ആള്‍ട്ട് ന്യൂസിനെ പോലെ ഇടതുപക്ഷത്തെ പിന്തുണയ്ക്കുന്ന ഫേക്ക് ന്യൂസിനെ പിന്തുണയ്ക്കാമെങ്കില്‍ തീവ്ര വലതുപക്ഷത്തെ പിന്തുണയ്ക്കുന്ന ഫേക്ക് ന്യൂസിന് എന്തുകൊണ്ട് പ്രവര്‍ത്തിച്ച് കൂടാ എന്നായിരുന്നു അരണാബിന്റെ ചോദ്യം.

ഫേക്ക് ന്യൂസിനെ ന്യായീകരിച്ചു

ഫേക്ക് ന്യൂസിനെ ന്യായീകരിച്ചു

ചര്‍ച്ചയില്‍ ഫേക്ക് ന്യൂസിനെ പിന്തുണച്ച അര്‍ണാബിന്റെ നടപടി മറ്റുള്ളവരെ പോലും ഞെട്ടിക്കുന്നതായിരുന്നു. അതേസമയം മറ്റുള്ളവരെ പറയാന്‍ സമ്മതിക്കാതെ ആള്‍ട്ട് ന്യൂസ് എന്നത് വ്യാജ വാര്‍ത്ത പ്രചരിപ്പിക്കുന്നവരാണെന്ന് ആവര്‍ത്തിച്ച് പറയുകയായിരുന്നു അര്‍ണാബ്. അതേസമയം സോഷ്യല്‍ മീഡിയ വഴിയും അല്ലാതെയും പ്രചരിക്കുന്ന വ്യാജ വാര്‍ത്തകള്‍ കണ്ടെത്തി തെളിവ് സഹിതം പുറത്തുകൊണ്ടുവരുന്ന വെബ് സൈറ്റാണ് ആള്‍ട്ട് ന്യൂസ്. ഇവര്‍ ബിജെപിക്കെതിരെ നിരന്തരം രംഗത്തെത്തലുണ്ട്. ഇതാണ് അര്‍ണാബിനെ പ്രകോപിപ്പിച്ചത്. വ്യാജ വാര്‍ത്തകള്‍ വരുന്ന പോസ്റ്റ് കാര്‍ഡ് ന്യൂസിനെ അര്‍ണാബ് ന്യായീകരിക്കുകയും ചെയ്തിരുന്നു.

സംഘിയുടെ ചാനല്‍ കാണില്ല

സംഘിയുടെ ചാനല്‍ കാണില്ല

സംഘികളുടെ നട്ടാല്‍ മുളയ്ക്കാത്ത നുണകള്‍ പ്രചരിപ്പിക്കുന്ന ചാനല്‍ കാണില്ലെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. സോറി സര്‍, റിപ്പബ്ലിക്ക് ടിവി ഒരിക്കലും കാണില്ലെന്ന പ്രതിജ്ഞ ഞാനെടുത്തിരിക്കുകയാണ്. അര്‍ണാബ് ഗോസ്വാമി ലൈവില്‍ വന്ന് ആത്മഹത്യ ചെയ്താല്‍ പോലും ആ ചാനല്‍ കാണില്ലെന്നും ഒരാള്‍ പരിഹസിക്കുന്നു. കുരച്ചു കൊണ്ടിരിക്കുന്ന ഈ മനുഷ്യനെ വ്യാജ വാര്‍ത്ത പ്രചരിപ്പിക്കുന്നതിന് അറസ്റ്റ് ചെയ്യണമെന്നാണ് മറ്റൊരു ആഹ്വാനം. അതിഥികളെ വിളിച്ച് അര്‍ണാബ് മാത്രം സംസാരിക്കുന്നതാണോ ചര്‍ച്ചയെന്ന് പറയുന്നതെന്ന് സോഷ്യല്‍ മീഡിയ ഒന്നടങ്കം ചോദിക്കുന്നു. നിരവധി തെറി വിളികളും ഇതിനിടയില്‍ ഉയര്‍ന്നിട്ടുണ്ട്.

കോണ്‍ഗ്രസുമായി സഖ്യമില്ലെന്ന് അഖിലേഷ്.... അത് ഗുണം ചെയ്യില്ല.... സീറ്റിന്റെ കാര്യം പിന്നീട്!! കോണ്‍ഗ്രസുമായി സഖ്യമില്ലെന്ന് അഖിലേഷ്.... അത് ഗുണം ചെയ്യില്ല.... സീറ്റിന്റെ കാര്യം പിന്നീട്!!

സല്‍മാനെ മോശപ്പെട്ട നടനെന്ന് ഗൂഗിള്‍... പൊളിച്ചടുക്കി സോഷ്യല്‍ മീഡിയ, കംപ്ലീറ്റ് തെറ്റെന്ന് ആരാധകര്‍സല്‍മാനെ മോശപ്പെട്ട നടനെന്ന് ഗൂഗിള്‍... പൊളിച്ചടുക്കി സോഷ്യല്‍ മീഡിയ, കംപ്ലീറ്റ് തെറ്റെന്ന് ആരാധകര്‍

English summary
social media against arnab goswami
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X