നരേന്ദ്രമോദി ഉത്തരം പറയുമോ ഈ 21 ചോദ്യങ്ങൾക്ക്.. സംഘികളെ പൊളിച്ചടുക്കി സോഷ്യൽ മീഡിയ.. ഇതാ ചോദ്യങ്ങൾ!!

 • Posted By: Desk
Subscribe to Oneindia Malayalam
cmsvideo
  മോദി ഉത്തരം പറയുമോ ഈ 21 ചോദ്യങ്ങള്‍ക്ക്? | Oneindia Malayalam

  പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഭരണം ഏകദേശം നാല് വർഷം പിന്നിടുമ്പോൾ സംഘപരിവാർ അനുകൂലികളോട് ചില ചോദ്യങ്ങൾ ഉയർത്തുകയാണ് സോഷ്യൽ മീഡിയ. തിരഞ്ഞെടുപ്പിന് മുമ്പ് ബി ജെ പി വാഗ്ദാനം നൽകിയതും അവകാശപ്പെട്ടതുമായ കാര്യങ്ങളാണ് ചോദ്യങ്ങളിൽ. പിന്നെ ചിലത് നേതാക്കളും മറ്റും സോഷ്യൽ മീഡിയ വഴി തള്ളിക്കയറ്റിയതുമുണ്ട്.

  കേരളത്തിലെ അമ്മമാർ ബ്രാണ്ടി കുടിക്കുമോ.. ഹിറ്റ് പാട്ടായ ജിമിക്കി കമ്മലിനെ കീറിമുറിച്ച് ചിന്ത ജെറോം... ചിന്തയെ വലിച്ചുകീറി തേച്ചൊട്ടിച്ച് സോഷ്യൽ മീഡിയ, മാരകം!!

  ചിന്ത ജെറോമിന്റെ ജിമിക്കി കമ്മൽ കീറി.. ട്രോൾ ചെയ്ത് കൊന്ന് സോഷ്യൽ മീഡിയ.. രാഷ്ട്രീയമാക്കി സംഘി ഔട്ട്സ്പോക്കണും.. പാവം ഐസിയു, ഭൂലോക ട്രോളുകൾ!!

  കാലാവധി പൂർത്തിയാക്കുന്നതോടെ ഇനിയൊരു തിരിച്ചുവരവില്ലാത്ത വിധം ജനങ്ങൾ ബി ജെ പി സർക്കാരിനെ തൂത്തെറിയും എന്നൊരു ഉത്തരവും ഈ ചോദ്യങ്ങൾക്ക് ഒടുവിൽ ഉണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദിയും ബി ജെ പി പ്രസിഡണ്ട് അമിത് ഷായും അടക്കമുള്ള ഏത് സംഘികൾക്കും ഉത്തരം പറയാം എന്ന് പറഞ്ഞ് സോഷ്യൽ മീഡിയ ഉയർത്തുന്ന 21 ചോദ്യങ്ങൾ ഇവയാണ്...

  അയോധ്യയിലെ ക്ഷേത്രം എന്തായി?

  അയോധ്യയിലെ ക്ഷേത്രം എന്തായി?

  ഒരു കാലത്ത് ബി ജെ പിയുടെ തിരഞ്ഞെടുപ്പ് പ്രചാരണായുധമായിരുന്നു അയോധ്യയിലെ രാമക്ഷേത്രം. കേവല ഭൂരിപക്ഷം ഒറ്റയ്ക്ക് കിട്ടി ബി ജെ പി കേന്ദ്രം ഭരിക്കുമ്പോൾ എന്തായി അയോധ്യയിലെ ക്ഷേത്രം. കേന്ദ്രം മാത്രമല്ല, അയോധ്യ അടങ്ങുന്ന ഉത്തർ പ്രദേശും ഭരിക്കുന്നത് ഇപ്പോള്‍ ബി ജെ പിയാണ്.

  പാകിസ്താനെ തവിടു പൊടിയാക്കിയോ?

  പാകിസ്താനെ തവിടു പൊടിയാക്കിയോ?

  ഇന്ത്യയുടെ പ്രഖ്യാപിത ശത്രുവാണ് പാകിസ്താൻ എന്ന നിലപാട് പല സംഘപരിവാർ നേതാക്കളും എടുത്തിട്ടുണ്ട്. പാകിസ്താനെയും ഭീകരവാദത്തെയും എതിർത്ത് ഭരണത്തിൽ വന്ന ശേഷം പാകിസ്താനെതിരെ ഇന്ത്യ എന്ത് ചെയ്തു. പറഞ്ഞത് പോലെ പാകിസ്താനെ അങ്ങ് തവിടുപൊടിയാക്കിക്കളഞ്ഞോ.

  കാശ്മീർ പ്രശ്നത്തിൽ

  കാശ്മീർ പ്രശ്നത്തിൽ

  ജമ്മു കാശ്മീരിനുള്ള പ്രത്യേക പദവി എടുത്തു കളഞ്ഞോ? കാശ്മീരിന്റെ പാകിസ്താനിലുള്ള പാതി കൂടി തിരിച്ചു പിടിച്ചോ? - കാശ്മീരിന്റെ പ്രത്യേക പദവിയെക്കുറിച്ച് എപ്പോഴും പരാതി പറയുന്ന ബി ജെ പി നേതാക്കൾക്ക് കേന്ദ്രം ബി ജെ പി ഭരിക്കുമ്പോൾ ഈ പേടിയില്ലേ. ഇത് പോലെ വലിയ പരാതികൾ ഉയർന്നിട്ടുള്ള ന്യൂനപക്ഷ മന്ത്രാലയം നിർത്തലാക്കിയോ?

  ഇത് നാണക്കേടല്ലേ?

  ഇത് നാണക്കേടല്ലേ?

  കാർഡ്ബോർഡ് പെട്ടിയിൽ കയറു കെട്ടി മരിച്ച സൈനികരെ കൊണ്ട് വന്നത് മോദി ഭരണത്തിൽ അല്ലാതെ ഇന്ത്യയുടെ ചരിത്രത്തിൽ ഉണ്ടോ? കാശ്മീരിൽ 2 % പോലും ജനങ്ങൾ വോട്ടു ചെയ്യാതെ ഇന്ത്യയെ തള്ളിപ്പറഞ്ഞത് ഈ മോദിയുടെ ഭരണത്തിലല്ലേ? - ഇതേക്കുറിച്ച് സംഘപരിവാർ നേതാക്കളുടെ അഭിപ്രായം എന്താണ്.

  ചൈനയിൽ നിന്നുള്ള ഇറക്കുമതി

  ചൈനയിൽ നിന്നുള്ള ഇറക്കുമതി

  ചൈനയിൽ നിന്നുള്ള ഇറക്കുമതി ഏകദേശം ഇരട്ടിയായി മോഡി വന്നതിനു ശേഷം എന്നറിയാമോ? എന്താണ് അഭിപ്രായം? മൻമോഹൻ ഇറങ്ങുമ്പോൾ ചൈനയിൽ നിന്നുള്ള ഇറക്കുമതി 2.7 ലക്ഷം കോടി ആയിരുന്നതു മോദി വന്നപ്പോൾ 4.11 ലക്ഷം കോടിയായി. അതെ സമയം ചൈനയിലേക്ക് കയറ്റുമതി കുറഞ്ഞു. എവിടെ പോയി നിങ്ങൾ പറഞ്ഞ ദേശസ്നേഹം?

  തൊഴിലില്ലായ്മ പെരുകുന്നു

  തൊഴിലില്ലായ്മ പെരുകുന്നു

  ഇന്ത്യയിലെ തൊഴിൽ ഇരട്ടിയാക്കും എന്ന് പറഞ്ഞാണ് മോഡി അധികാരത്തിൽ വന്നത്. ഇപ്പൊ കണക്കുകൾ പ്രകാരം ഉള്ള തൊഴിൽ കൂടി ഇല്ലാതാവുന്നു. എന്നിട്ടു നിങ്ങളുടെ ഒരു മന്ത്രി വന്നു പറയുന്നു ആളുകൾ സ്വന്തമായി കച്ചവടം ചെയ്യുന്നത് കൊണ്ടാണ് തൊഴിൽ കുറയുന്നത് എന്ന്? എന്തൊരു കോമഡി ആണിത് ?

  സാമ്പത്തികവും രാഷ്ട്രീയവും

  സാമ്പത്തികവും രാഷ്ട്രീയവും

  ബംഗ്ലാദേശിന്റെ അതിർത്തിപ്രശ്നം അവർക്കു പതിനായിരം ഏക്കർ വിട്ടു കൊടുത്തു തീർപ്പാക്കിയതാണോ ബിജെപിയുടെ ദേശസ്നേഹം? സാമ്പത്തികരംഗം തകർന്ന് തരിപ്പണമായില്ലേ? അമിത്ഷായുടെ മകന്റെ കമ്പനി 16000 ഇരട്ടി വളർന്നത് അറിഞ്ഞോ? ഇൻഡോ ചൈന അതിർത്തിയായ ഡോക്കലാമിൽ ഇന്ത്യ ഏകപക്ഷീയമായി പിന്മാറിയില്ലേ? - സാമ്പത്തികവും രാഷ്ട്രീയവും വിഷയങ്ങളിലെ സംശയങ്ങൾ.

  മറ്റ് വിഷയങ്ങളിൽ

  മറ്റ് വിഷയങ്ങളിൽ

  യൂണിഫോം സിവിൽ കോഡ് നടപ്പിലാക്കിയോ? വനിതാ സംവരണ ബില്ല് നടപ്പിലാക്കിയോ? ഹജ്ജ് സബ്സിഡി നിർത്തലാക്കിയോ? റോബർട്ട് വദേരയെ നിങ്ങൾ അറസ്റ്റ് ചെയ്തു ജയിലിൽ ആക്കിയോ? പെട്രോൾ വില 50 ആക്കിയോ? സ്വിസ് ബാങ്കിൽ നിന്ന് ഒരു രൂപയെങ്കിലും തിരിച്ചു പിടിച്ചോ? സുഭാഷ് ചന്ദ്രബോസിന്റെ മരണകാരണം നിങ്ങൾ പുറത്തു വിട്ടോ?- ഉത്തരം പറയാൻ പറ്റുമോ ഈ ചോദ്യങ്ങൾക്ക്.

  ലക്ഷങ്ങളിൽ നിന്ന് തിരഞ്ഞെടുക്കൂ കേരള മാട്രിമോണിയിലൂടെ - രജിസ്ട്രേഷൻ സൗജന്യം!

  English summary
  Social media ask serious questions to Prime Minister Narendra Modi.

  Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
  ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്