'ഹമാര പാകിസ്താൻ സിന്ദാബാദ്' ഷോയ്ബിന്റെ ട്വീറ്റിന് സാനിയ മറുപടി നൽകണമെന്ന് ആവശ്യം, കടുത്ത വിമർശനം
ഹൈദരാബാദ്: ടെന്നീസ് താരം സാനിയ മിർസയുടെ ഭർത്താവും പാകിസ്താൻ ക്രിക്കറ്റ് താരവുമായ ഷോയ്ബ് മാലിക്കിനെതിരെ രൂക്ഷവിമർശനവുമായി സോഷ്യൽ മീഡിയ. ഇന്ത്യാ-പാകിസ്ഥാൻ സംഘർഷം നിലനിൽക്കുന്ന പശ്ചാത്തലത്തിൽ '' ഹമാര പാകിസ്താൻ സിന്ദാബാദ്'' എന്ന ട്വീറ്റിന് പിന്നാലെയാണ് ഷോയ്ബ് മാലികിനെതിരെ സോഷ്യൽ മീഡിയയിൽ വിമർശനം ഉയരുന്നത്.
ഷോയ്ബ് മാലികിനെ ഇന്ത്യയിലേക്ക് പ്രവേശിക്കാൻ അനുവദിക്കരുതെന്നും ഈ ട്വീറ്റിന് ഭാര്യ സാനിയ മിർസ മറുപടി പറയണമെന്നതടക്കമുള്ള ആവശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്. മാലിക് ഇന്ത്യയ്ക്കെതിരെ സംസാരിക്കുകയാണെന്ന് ആരോപിച്ച് ബിജെപി എംഎൽഎയും രംഗത്തെത്തിയിട്ടുണ്ട്.

രൂക്ഷ വിമർശനം
ഷോയ്ബ് മാലികിനെ ഇന്ത്യയിൽ കാലു കുത്താൻ അനുവദിക്കരുതെന്നും ഇനി ഇന്ത്യയിൽ വന്നാൽ എങ്ങനെ തിരിച്ചുപോകുമെന്ന് കാണാം എന്നതടക്കമുള്ള വിമർശനങ്ങളാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്. സാനിമ മിർസയുടെ സ്വദേശമായ ഹൈദരാബാദിൽ എത്തുമ്പോൾ മാലിക്കിനെ കൈകാര്യം ചെയ്യാനും ചിലർ ആഹ്വാനം ചെയ്യുന്നു. ഷോയ്ബ് മാലികിന് ഇന്ത്യയിലേക്കുള്ള പ്രവേശനം നിഷേധിക്കണമെന്നാവശ്യപ്പെട്ടും നിരവധി പേരാണ് ട്വീറ്റ് ചെയ്യുന്നത്.
|
ഭീഷണിയുമായി ബിജെപി എംഎൽഎ
ഷോയ്ബ് ഇന്ത്യയ്ക്കെതിരെ പ്രവർത്തിക്കുകയാണെന്ന് ബിജെപി എംഎൽഎയായ രാജാ സിംഗാണ് ആരോപിച്ചത്. സാനിയ മിർസ പാകിസ്താന്റെ മരുമകളാണെന്നും അതുകൊണ്ട് തന്നെ തെലങ്കാനയുടെ ബ്രാൻഡ് അംബാസിഡർ പദവിയിൽ നിന്നും സാനിയ മിർസയെ നീക്കം ചെയ്യണമെന്നും രാജാ സിംഗ് ആവശ്യപ്പെട്ടിരുന്നു. പുൽമായ ആക്രമണത്തിന്റെ പശ്ചാത്തലത്തിലായിരുന്നു രാധാ സിംഗിന്റെ പ്രസ്താവന.

ഇന്ത്യയ്ക്കെതിരെ സംസാരിക്കുന്നു
രാജ്യം മുഴുവൻ പാകിസ്താനെതിരെയും അവരുടെ ഭീകരവാദത്തിനെതിരെയും നില കൊള്ളുകയാണ്. ഒരു ന്യായീകരണവും പാകിസ്കാന് പറയാനില്ല. ഈ സാഹചര്യത്തിൽ നമ്മുടെ ബ്രാൻഡ് അംബാസിഡറുടെ ഭർത്താവ് പാകിസ്താനെ പിന്തുണച്ച് സംസാരിച്ചിരിക്കുന്നത് ഒരു കാരണവശാലും അംഗീകരിക്കാനാകില്ല. എത്രയും വേഗം സാനിമ മിർസയെ അംബാസിഡർ സ്ഥാനത്ത് നിന്ന് നീക്കി പി വി സിന്ധുവിനെയോ, സൈനാ നെഹ്വാളിനെയോ അംബാസിഡറാക്കണമെന്നാണ് രാജാ സിംഗ് ആവശ്യപ്പെടുന്നത്.

സാനിയയുടെ പ്രതികരണം
പുൽവാമയിലുണ്ടായ ഭീകരാക്രമണത്തെ അപലപിച്ച് സാനിയ മിർസ നേരത്തെ രംഗത്തെത്തിയിരുന്നു. ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച ജവാന്മാരുടെ കുടുംബത്തിനൊപ്പമാണെന്നുമായിരുന്നു സാനിയയുടെ പ്രതികരണം. രാജ്യത്തെ സംരക്ഷിക്കുന്ന അവരാണ് യഥാർത്ഥ ഹീറോകൾ എന്നും ഫെബ്രുവരി 14 കറുത്ത ദിനമാണെന്നും സാനിയ ട്വീറ്റ് ചെയ്തിരുന്നു.

സാനിയയ്ക്ക് നേരെ ആക്രമണം
ഷു ഐബ് മാലിക്കിനെ വിവാഹം ചെയ്തതിന്റെ പേരിൽ സോഷ്യൽ മീഡിയയിൽ സാനിയയുടെ ദേശീയതയെ നിരവധി പേർ ചോദ്യം ചെയ്തിട്ടുണ്ട്. പുൽവാമ ഭീകരാക്രമണത്തെ പരസ്യമായി അപലപിക്കാത്തതിന്റെ പേരിൽ സെലിബ്രിറ്റികൾക്കെതിരെ വിമർശനം ഉന്നയിച്ച നടപടിയെ വിമർശിച്ച് സാനിയ രംഗത്തെത്തിയിരുന്നു. തീവ്രവാദത്തിനെതിരാണെന്ന് കാണിക്കാൻ പരസ്യമായി പ്രതികരിക്കുകയോ വീടിന് മുമ്പിൽ നിന്ന് അലറി വിളിക്കുകയോ വേണ്ടെന്ന് സാനിയ പ്രതികരിച്ചു. ഞാൻ എന്റെ രാജ്യത്തിന് വേണ്ടി വിയർപ്പൊഴുക്കി കളിച്ചു. എന്റെ രാജ്യത്തെ ഞാൻ സേവിക്കുന്നത് അങ്ങനെയാണെന്നും സാനിയ വ്യക്തമാക്കി.
|
വീണ്ടും പ്രതിഷേധം
എന്നാൽ ഭീകരാക്രമണത്തെ കുറിച്ച് സോഷ്യൽ മീഡിയയിൽ എഴുതിയ തുറന്ന കത്തിൽ ഒരു തവണ പോലും പാകിസ്താന്റെ പേര് പരാമർശിക്കാത്തതിൽ സോഷ്യൽ മീഡിയയിലെ ഒരു വിഭാഗം വീണ്ടും പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. സാനിയയുടെ അഭിപ്രായത്തിൽ സത്യസന്ധതയില്ലെന്നും തീവ്രവാദവും ഒരു മതമായി കാണുന്ന ആളുകളുടെ നാടാണ് പാകിസ്താനെന്നുമടക്കമുള്ള വിമർശനങ്ങൾ സോഷ്യൽ മീഡിയയിൽ ഉയർന്നു.
-
2011 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം..! 2008 ലെ ഇടിവിനേക്കാള്‍ കൂടുതല്‍! സംഭവിക്കുന്നതെന്ത്? -
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
സ്വർണ വില കുറഞ്ഞിട്ടും മലയാളികൾ വാങ്ങുന്നില്ല, ഒരേയൊരു കാരണം; പ്രതിസന്ധി പങ്കുവെച്ച് വ്യാപാരികൾ -
സ്വർണ വില തകർന്ന് താഴെ: ഗ്രാം വില 12,000ത്തിനും താഴേക്ക്? പവൻ വിലയിൽ വമ്പൻ ട്വിസ്റ്റ് ഉണ്ടാകും? -
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
73 മിനുറ്റ് കൊണ്ട് ബുള്ളറ്റ് ട്രൈയിനിൽ ബെംഗളൂരുവിലെത്താം, ഇതൊക്കെ നടക്കുന്ന കാര്യമാണോ? സോഷ്യൽ മീഡിയാ ചർച്ച -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
ബെംഗളൂരു രണ്ടാം എയർപോർട്ട്: ഇത്തവണ കർണാടക രണ്ടും കൽപ്പിച്ച്, പരിഗണനയിൽ ഈ 3 സ്ഥലങ്ങൾ












Click it and Unblock the Notifications