കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സുരേഷ് റെയ്‌ന കാറപകടത്തില്‍ മരിച്ചെന്ന് പ്രചാരണം.... ഒടുവില്‍ താരത്തിന്റെ പ്രതികരണം ഇങ്ങനെ

Google Oneindia Malayalam News

ദില്ലി: പ്രമുഖ താരങ്ങളുടെ മരണ വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത് സര്‍വ സാധാരണമാണ്. സിനിമാ താരങ്ങളാണ് അധികവും ഇത്തരം കാര്യങ്ങള്‍ക്ക് ഇരയാവാറുള്ളത്. കഴിഞ്ഞ ദിവസം ഇന്റര്‍നെറ്റില്‍ ഏറ്റവും ശക്തമായി പ്രചരിച്ച വാര്‍ത്തയായിരുന്നു ഇന്ത്യന്‍ ക്രിക്കറ്റര്‍ സുരേഷ് റെയ്‌ന കാറപകടത്തില്‍ കൊല്ലപ്പെട്ട കാര്യം. ഇതിന്റെ സത്യാവസ്ഥ എന്താണെന്ന് ക്രിക്കറ്റ് ലോകം അടക്കമുള്ളവര്‍ തിരഞ്ഞു കൊണ്ടിരിക്കുകയാണ്.

ഇന്ത്യയുടെ മധ്യനിരയിലെ ഏറ്റവും മികച്ച താരമായി നില്‍ക്കുകയാണ് സുരേഷ് റെയ്‌ന. നിലവില്‍ ടീമില്‍ ഇല്ലെങ്കിലും ലോകകപ്പ് ടീമിലേക്ക് പരിഗണിക്കപ്പെടാന്‍ സാധ്യതയുള്ള കളിക്കാരനാണ് അദ്ദേഹം. ഈ സമയത്താണ് റെയ്‌നയുടെ മരണം സോഷ്യല്‍ മീഡിയ ആഘോഷമാക്കിയത്. ഒടുവില്‍ ഇതിന്റെ സത്യാവസ്ഥ വെളിപ്പെടുത്താന്‍ സുരേഷ് റെയ്‌ന തന്നെ രംഗത്തെത്തിയിരിക്കുകയാണ്.

റെയ്‌നയുടെ ദാരുണാന്ത്യം

റെയ്‌നയുടെ ദാരുണാന്ത്യം

ഇന്ത്യന്‍ ടീമിന്റെയും ഐപിഎല്‍ ടീമായ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെയും അവിഭാജ്യ ഘടകമായ സുരേഷ് റെയ്‌ന കാറപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലാണെന്നും, ഒടുവില്‍ മരണത്തില്‍ കീഴടങ്ങിയെന്നുമായിരുന്നു റിപ്പോര്‍ട്ട്. യുട്യൂബില്‍ ഇതിന്റെ നിരവധി വീഡിയോകളും പ്രചരിച്ചിരുന്നു. ചില യുട്യൂബ് വീഡിയോകള്‍ ന്യൂസിലന്‍ഡില്‍ ഇന്ത്യന്‍ ടീമിന്റെ ട്വന്റി 20 പരമ്പര കഴിഞ്ഞ വന്നതിന് പിന്നാലെയാണ് അപകടം എന്ന് വരെ പ്രചരിപ്പിച്ചിരുന്നു.

ഇന്ത്യന്‍ ടീം ആദരാഞ്ജലി അര്‍പ്പിച്ചു

ഇന്ത്യന്‍ ടീം ആദരാഞ്ജലി അര്‍പ്പിച്ചു

റെയ്‌നയ്ക്ക് ഇന്ത്യന്‍ ടീം ആദരാഞ്ജലി അര്‍പ്പിച്ചെന്നും, ദുഖാചരണത്തിലാണ് ടീമുള്ളതെന്നും ചില യുട്യൂബ് വീഡിയോയില്‍ പറഞ്ഞിരുന്നു. അതേസമയം റെയ്‌നയുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ ആരാധകരുടെ തള്ളിക്കയറ്റമായിരുന്നു കഴിഞ്ഞ ദിവസങ്ങളിലായി ഉണ്ടായത്. നിരവധി പേര്‍ അദ്ദേഹത്തിന്റെ സംഭാവനകളെ സ്മരിക്കുകയും ആദരാഞ്ജലി അര്‍പ്പിക്കുകയും വരെ ചെയ്തു.

സത്യാവസ്ഥ എന്ത്

സത്യാവസ്ഥ എന്ത്

റെയ്‌നയുടെ മരണം സോഷ്യല്‍ മീഡിയ ഉണ്ടാക്കിയ വ്യാജ വാര്‍ത്തയാണ്. ന്യൂസിലന്‍ഡിനെതിരായ ഇന്ത്യന്‍ ടീമില്‍ റെയ്‌ന ഉണ്ടായിരുന്നില്ല. അപ്പോള്‍ തന്നെ പലര്‍ക്കും അത് മനസ്സിലാക്കാമായിരുന്ന കാര്യമാണ്. റെയ്‌ന കുറച്ച് കാലമായി ഇന്ത്യന്‍ ടീമിന് പുറത്താണ്. അപ്പോള്‍ പരമ്പരയ്ക്ക് ശേഷമാണ് മരിച്ചതെന്ന വാദം തെറ്റാണ്. ഇന്ത്യയില്‍ ഈ സമയം തന്നെ നിരവധി മത്സരങ്ങള്‍ അദ്ദേഹം കളിക്കുന്നുണ്ട്. ഇതൊന്നും നോക്കാതെയാണ് അദ്ദേഹം മരിച്ചെന്ന് വ്യാജ വാര്‍ത്ത തട്ടിവിട്ടത്.

പ്രതികരണവുമായി റെയ്‌ന

പ്രതികരണവുമായി റെയ്‌ന

വ്യാജ വാര്‍ത്തകള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി റെയ്‌ന രംഗത്തെത്തിയിട്ടുണ്ട്. വാര്‍ത്തകളെ തുടര്‍ന്ന് തന്റെ കുടുംബവും സുഹൃത്തുക്കളും ഒരുപാട് വേദനിച്ചെന്ന് റെയ്‌ന പറഞ്ഞു. തന്റെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ ഉപയോഗിച്ചത് ശരിയായില്ലെന്നും റെയ്‌ന കുറ്റപ്പെടുത്തി. ഇത്തരം വാര്‍ത്തകളെ അവഗണിക്കണം. ദൈവത്തിന്റെ അനുഗ്രഹത്താല്‍ ഞാന്‍ സുരക്ഷിതനാണ്. യുട്യൂബ് അധികാരികള്‍ ഇത്തരം വീഡിയോകള്‍ ശ്രദ്ധിച്ചിട്ടുണ്ടെങ്കില്‍, നടപി എടുക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും റെയ്‌ന ട്വീറ്റ് ചെയ്തു.

നഥാന്‍ മക്കല്ലം

നഥാന്‍ മക്കല്ലം

മാസങ്ങള്‍ക്ക് മുമ്പ് ന്യൂസിലന്‍ഡ് ക്രിക്കറ്റ് താരം നഥാന്‍ മക്കല്ലമാണ് ഇത്തരമൊരു വ്യാജ വാര്‍ത്തയ്ക്കിരയായത്. നഥാന്‍ മക്കല്ലം മരിച്ചെന്ന് ഫേസ്ബുക്ക് ഫാന്‍ ക്ലബ് പേജിലായിരുന്നു പ്രചരിച്ചിരുന്നത്. എന്നാല്‍ ഇത് ഒരുപാട് പ്രചരിച്ച ശേഷമാണ് വ്യാജ വാര്‍ത്തയാണെന്ന് തിരിച്ചറിഞ്ഞത്. നഥാന്റെ സഹോദരന്‍ ബ്രണ്ടന്‍ മക്കല്ലം ഇതിനെ കുറിച്ച് ട്വീറ്റ് ചെയ്തപ്പോഴാണ് സത്യാവസ്ഥ എന്താണെന്ന് എല്ലാവരും അറിഞ്ഞത്. നഥാന്‍ വിമാനത്തിലായിരുന്നെന്നും ഇക്കാര്യം അറിഞ്ഞപ്പോള്‍ തകര്‍ന്നുപോയെന്നുമാണ് ബ്രണ്ടന്‍ പറഞ്ഞത്. വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചവരെ കണ്ടെത്തുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

മുമ്പും ക്രിക്കറ്റ് താരങ്ങള്‍

മുമ്പും ക്രിക്കറ്റ് താരങ്ങള്‍

അബ്ദുള്‍ റസാഖ്, ഇമ്രാന്‍ ഖാന്‍, ഉമര്‍ അക്മല്‍, എന്നിവര്‍ക്ക് പുറമേ സച്ചിന്‍ ടെണ്ടുക്കല്‍ക്കറും മരിച്ചെന്ന് ഇത്തരത്തില്‍ വാര്‍ത്ത വന്നിരുന്നു. സച്ചിന്‍ ആസ്‌ത്രേലിയന്‍ താരം ഫില്‍ ഹ്യൂസ് മരിച്ചെന്ന് ട്വീറ്റ് ചെയ്തിരുന്നു. ഇത് പ്രസിദ്ധീകരിച്ചപ്പോള്‍ rip സച്ചിന്‍ ടെണ്ടുല്‍ക്കര്‍ എന്നാണ് വന്നത്. അന്ന് ആരാധകര്‍ വലിയ പ്രതിഷേധം ഉയര്‍ത്തിയിരുന്നു. പാകിസ്താന്‍ താരം അബ്ദുള്‍ റസാഖ് വാഹനാപകടത്തില്‍ കൊല്ലപ്പെട്ടെന്നായിരുന്നു പ്രചരിച്ചത്. ഇമ്രാന്‍ ഖാന്‍ റാലി നടത്തുമ്പോള്‍ അദ്ദേഹത്തിന് നേരെ അജ്ഞാതന്‍ വെടിയുതിര്‍ത്തെന്നായിരുന്നു മറ്റൊരു പ്രചാരണം. ഉമര്‍ അക്ബലിനെയും ഇതേ രീതിയില്‍ സോഷ്യല്‍ മീഡിയ കൊലപ്പെടുത്തിയിരുന്നു.

നിയമനടപടികള്‍

നിയമനടപടികള്‍

സോഷ്യല്‍ മീഡിയ കൊലപ്പെടുത്തിയ പലതാരങ്ങളും നിയമനടപടിയെടുക്കുമെന്ന് പറഞ്ഞിരുന്നു. എന്നാല്‍ സുരേഷ് റെയ്‌ന ഇക്കാര്യം സൂചിപ്പിച്ചിട്ടില്ല. സൈബര്‍ കുറ്റകൃത്യത്തിന് ഇന്ത്യയില്‍ ശക്തമായ നിയമങ്ങളുണ്ട്. ഒരാളെ തെറ്റിദ്ധരിപ്പിക്കുന്ന വാര്‍ത്തയായതിനാല്‍ ശക്തമായ നിയമനടപടി സ്വീകരിക്കാനാവും. എന്നാല്‍ ഇത്തരം വാര്‍ത്തയുടെ ഉറവിടം പലപ്പോഴും കണ്ടുപിടിക്കാനാവില്ല. അതേസമയം റെയ്‌നയുടെ പ്രതികരണത്തോടെ വിവാദം തല്‍ക്കാലത്തേക്ക് അവസാനിച്ചിരിക്കുകയാണ്. മലയാള സിനിമയില്‍ നേരത്തെ സലീം കുമാറും മാമുക്കോയയും ഇത്തരത്തില്‍ വ്യാജ പ്രചാരണങ്ങള്‍ക്ക് ഇരയായിട്ടുണ്ട്.

മോദിയെ വീഴ്ത്താന്‍ രാഹുലിന് സാധിക്കുമെന്ന് സോണിയാ ഗാന്ധി.... മകന് പ്രശംസയുമായി സോണിയ!!മോദിയെ വീഴ്ത്താന്‍ രാഹുലിന് സാധിക്കുമെന്ന് സോണിയാ ഗാന്ധി.... മകന് പ്രശംസയുമായി സോണിയ!!

കോണ്‍ഗ്രസിനെതിരെ ബിജെപിയുടെ മഴവില്‍ സഖ്യം..... വിജയകാന്തിന്റെ പാര്‍ട്ടി എന്‍ഡിഎയിലേക്ക്കോണ്‍ഗ്രസിനെതിരെ ബിജെപിയുടെ മഴവില്‍ സഖ്യം..... വിജയകാന്തിന്റെ പാര്‍ട്ടി എന്‍ഡിഎയിലേക്ക്

English summary
social media fakes suresh rainas death
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X