കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സോഷ്യല്‍ മീഡിയ സുഹൃത്തായ പെണ്‍കുട്ടി ശല്യപ്പെടുത്തുന്നുവെന്ന് യുവാവിന്റെ പരാതി

  • By Gokul
Google Oneindia Malayalam News

അഹമ്മദാബാദ്: സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെട്ട യുവതി തന്നെ ശല്യപ്പെടുത്തുവെന്ന് യുവാവിന്റെ പരാതി. അഹമ്മദാബാദിനടുത്ത് ആനന്ദ്‌നഗറിലെ യുവബിസിനസുകാരന്‍ സ്വദേശിയായ അരിഹാന്ദാണ് പരാതിയുമായി ക്രൈം ബ്രാഞ്ചിനെ സമീപിച്ചിരിക്കുന്നത്. 2011 മുതല്‍ ഒരു സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിക്കെതിരെയാണ് പരാതി.

നിരന്തരം ഫോണ്‍ വിളിച്ചും സോഷ്യല്‍ മീഡിയയിലൂടെയും പെണ്‍കുട്ടി ശല്യം ചെയ്യുന്നതായി അരിഹാന്ദ് പറയുന്നു. 2011ലാണ് പ്രിയങ്ക എന്ന പേരിലുള്ള ഐഡിയുമായി അരിഹാന്ദ് പരിചയപ്പെടുന്നത്. നല്ല പ്രൊഫൈല്‍ ചിത്രം കണ്ടും പെണ്‍കുട്ടിയുടെ പെരുമാറ്റം കണ്ടുമാണ് ചാറ്റിംഗ് തുടങ്ങിയതെന്ന് അരിഹാന്ദ് പോലീസിന് നല്‍കിയ പരാതിയില്‍ വ്യക്തമാക്കി.

ahmadabad-map-in-gujarat

പെണ്‍കുട്ടി വിലകൂടിയ സമ്മാനങ്ങളും മറ്റും ആവശ്യപ്പെടാന്‍ തുടങ്ങിയതോടെ ഒരു വര്‍ഷം നീണ്ടുനിന്ന പരിചയത്തിനുശേഷം അവരുമായുള്ള സൗഹൃദം അവസാനിപ്പിച്ചു. അതിനിടയില്‍ ഒരിക്കല്‍ പോലും പെണ്‍കുട്ടിയെ നേരില്‍ കണ്ടിട്ടില്ല. എന്നാല്‍ അരിഹാന്ദിന്റെയും അമ്മയുടെയും ഫോണ്‍നമ്പര്‍ സംഘടിപ്പിച്ച പെണ്‍കുട്ടി പിന്നീട് ഫോണിലൂടെയായി സൗഹൃദം. രണ്ടുവര്‍ഷത്തോളം ഫോണ്‍ സൗഹൃദം തുടരന്നു.

എന്നാലിപ്പോള്‍ വിളിക്കരുതെന്ന് പറഞ്ഞിട്ടും തന്നെ നിരന്തരം വിളിച്ചു ശല്യം ചെയ്തു കൊണ്ടിരിക്കുകയാണെന്നും സോഷ്യല്‍ മീഡിയയിലൂടെ അപമാനിക്കുകയാണെന്നും അരിഹാന്ദ് പറയുന്നു. അതേസമയം, സാധാരണ ഗതതിയില്‍ ആണ്‍കുട്ടികള്‍ ശല്യം ചെയ്യുന്നതായി കാട്ടി പെണ്‍കുട്ടികളാണ് പോലീസിനെ സമീപിക്കാറുള്ളതെന്നും ഇതാദ്യമായാണ് ഒരു പെണ്‍കുട്ടി ശല്യം ചെയ്യുന്നതായി കാട്ടി യുവാവ് പരാതി നല്‍കുന്നതെന്നും പോലീസ് പറഞ്ഞു.

English summary
social media Girl stalks boy, police get complaint
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X